മാൽവേസിയ കുടുംബത്തിൽ പെട്ട ഒരു കണ്ടൽ ചെയിയാണ് സുന്ദരിക്കണ്ടൽ. ഇതിന്റെ ശാസ്ത്രനാമം ഹെരിറ്റേറിയ ഫോംസ് എന്നാണ്. സുന്ദർ, സുന്ദ്രി, ജെക്കനാസോ എന്നീ പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു. ഇന്ത്യാ-ബംഗ്ലാദേശേ് പ്രദേശത്തായി വ്യാപിച്ച് കിടക്കുന്ന സുന്ദർബനിലെ പ്രധാന കണ്ടൽ ഇനമാണിത്. സുന്ദർബന്റെ 70% ഈ സസ്യത്താൽ നിറഞ്ഞതാണ്[3]. മരത്തടിക്കായി പ്രയോജനപ്പെടുത്തുന്ന ഒരു പ്രധാന വൃക്ഷമാണിത്. അമിതമായി വെട്ടിയെടുക്കുന്നത് മൂലവും ഗംഗാതടത്തിലെ ഒഴുക്കിന്റെ മാറ്റം, ഉപ്പ് കയറ്റം, തീരദേശ നിർമ്മാണങ്ങൾ എന്നിവ മൂലവും ഇവ വംശനാശത്തെ നേരിടുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് ഈ സസ്യ ഇനത്തിനെ വംശനാശം നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Heritiera fomes
Sundarbans 02.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
H. fomes
ശാസ്ത്രീയ നാമം
Heritiera fomes
Buch.-Ham.[2]
പര്യായങ്ങൾ

Heritiera minor Roxb.

സുന്ദരിക്കണ്ടൽ പൂങ്കുല

വിവരണംതിരുത്തുക

15 മുതൽ 25 മീറ്റർ വരെ (49 മുതൽ 82 വരെ അടി) ഉയരത്തിൽ വളരുന്ന ഇടത്തരം വലിപ്പമുള്ള വൃക്ഷമാണ് സുന്ദരിക്കണ്ടൽ. വേരുകൾ ആഴം കുറഞ്ഞതും, പടരുന്നതും ശ്വസനവേരുകളെ സൃഷ്ടിക്കുന്നവയുമാണ്. തടിയിൽ നിന്നും താങ്ങുവേരുകൾ വളരുന്നു. ലംബമായി വിണ്ട് കാണപ്പെടുന്ന പുറംതൊലി ചാരനിറമാണ്. 2 മീറ്റർ (6 അടി 7 ഇഞ്ച്) നീളമുള്ള മരങ്ങൾ കാണാറുണ്ട്. എന്നാൽ ഈ മരങ്ങൾ തടിയ്ക്കായി വൻതോതിൽ മുറിച്ച് മാറ്റപ്പെടുന്നു. തായ്‌ത്തടി കുറച്ച് വലിയ ശാഖകളായി പിരിഞ്ഞിരിക്കുന്നു. ഇലകൾ അണ്ഡാകൃതിയായതും തണ്ടുകളുടെ അറ്റത്ത് ധാരാളമായി കൂടിയിരിക്കുകയും ചെയ്യുന്നു. പിങ്ക് അല്ലെങ്കിൽ ഓറഞ്ച് മണിയുടെ ആകൃതിയിലുള്ള പൂക്കൾക്ക് ഓരോന്നിനും ശരാശരി 5 മി.മീ (0.2 ഇഞ്ച്) ആണ്നീളം. പൂക്കൾ കുലകളായി രൂപംകൊള്ളുന്നു, ഓരോ കുലയിലും ആൺപൂക്കളും പെൺപൂക്കളും കാണപ്പെടുന്നു. 5 സെ.മി നീളവും (2 ഇഞ്ച്) 3.8 സെന്റീമീറ്റർ (1.5 ഇഞ്ച്) വീതിയുമുള്ള കായ്കൾ കാണപ്പെടുന്നു. കായ്കൾ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ പാകമാകുകയും മുളയ്ക്കകയും ചെയ്യുന്നു.

 
സുന്ദരി മരം

ആവാസവും വിതരണവുംതിരുത്തുക

സുന്ദരിക്കണ്ടലുകൾ ഇന്തോ-പസഫിക് തീരത്തായുള്ള പ്രദേശങ്ങളിലാണുള്ളത്, ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ നിന്ന് ബംഗ്ലാദേശ്, മലേഷ്യ വഴി മ്യാൻമർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലൂടെ വ്യാപിക്കുന്നു. മറ്റു സസ്യജന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കുറഞ്ഞ ഉപ്പുവെള്ളമുള്ള പ്രദേശങ്ങളിലും, വേലിയേറ്റത്തിൽ മാത്രം നനയ്ക്കപ്പെടുന്ന വരണ്ടമണ്ണിലും വളരുന്നു. ചെളിമണ്ണിൽ തഴച്ച് വളരുന്ന പ്രധാന കണ്ടൽ സസ്യമാണിത്. എക്കലടിഞ്ഞ് രൂപം കൊള്ളുന്ന മൺദ്വീപുകളുടെ താഴ്ന്ന ഭാഗങ്ങളിൽ വളരുന്നു. സുന്ദർബൻസ് മേഖലയയ്ക്ക് ആ പേര് ലഭിച്ചത് ഈ സസ്യത്തിന്റെ വർദ്ധിച്ച സാന്നിദ്ധ്യം മൂലമാണ്.

അവലംബംതിരുത്തുക

  1. "Heritiera fomes". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2010. ശേഖരിച്ചത് 2015-02-21.CS1 maint: ref=harv (link)
  2. Vanden Berghe, Edward (2014). "Heritiera fomes Buch.-Ham". World Register of Marine Species. ശേഖരിച്ചത് 2015-02-22.
  3. Ghosh, S.C.; Bosunia, A.K.M.A.; Islam, M.A.; Lahiry, A.K. (2004). "Physical properties variation of sound and top dying affected sundriwood (Heritiera fomes) in mangrove forest of Bangladesh". International Research Group on Wood Preservation: 35th Annual Meeting.
"https://ml.wikipedia.org/w/index.php?title=സുന്ദരിക്കണ്ടൽ&oldid=3441457" എന്ന താളിൽനിന്ന് ശേഖരിച്ചത്