സുഗ്ദിദി
ജോർജിയയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ പ്രവിശ്യയായ സമേഗ്രെലോയിലെ ഏറ്റവും വലിയ നഗരവും പ്രവിശ്യയുടെ തലസ്ഥാന നഗരവുമാണ് സുഗ്ദിദി - Zugdidi (Georgian: ზუგდიდი; Mingrelian: ზუგდიდი or ზუგიდი) സമേഗ്രെലോയുടെ വടക്കു പടിഞ്ഞാർ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്ന് 318 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്തായും കരിങ്കടലിന്റെ തീരത്ത് നിന്ന് 30 കിലോ മീറ്ററും അകലേയായാണ് സുഗ്ദിദി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 100-110 മീറ്റർ ഉയരത്തിലാണ് ഈ നഗരം നിൽക്കുന്നത്.
Zugdidi ზუგდიდი | |
---|---|
Top left:Zugdidi Tsaishi Eparchy Church, Top right:Dadiani Palace, Middle left:Zugdidi Botanical Garden, Middle right:Coat of arms in Zugdidi, Bottom:Statue of Zviad Gamsakhurdia, Bottom right:Zugdidi City Hall | |
Country | Georgia |
Mkhare | Samegrelo-Zemo Svaneti |
• ആകെ | 21.8 ച.കി.മീ.(8.4 ച മൈ) |
(2014) | |
• ആകെ | 42,998[1] |
സമയമേഖല | UTC+4 (Georgian Time) |
പേരിന് പിന്നിൽ
തിരുത്തുകപതിനേഴാം നൂറ്റാണ്ടിലാണ് സുഗ്ദിദി എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മിൻഗ്രേലിയൻ ഭാഷയിൽ സൂഗ്ദിദി എന്ന പദത്തിന്റ അർത്ഥം 'Big Hill' - 'വലിയ മല' എന്നാണ്. മിൻഗ്രേലിയൻ ഭാഷയിൽ സുലു ("Zugu - ზუგუ" - hill ) എന്നാൽ മല എന്നും ദിദി ("didi - დიდი" - big) എന്നാൽ വലിയത് എന്നുമാണ് അർത്ഥം പുരാതന രേഖകളിൽ സുബ്ദിദി - ზუბდიდი എന്നും രേഖപ്പെടുത്തി കാണുന്നുണ്ട്. മിൻഗ്രേലിയൻ ഭാഷയിൽ ഇതിന്റെ അർത്ഥവും വലിയ മല എന്നു തന്നെയാണ്. അബ്ഖാസിയയിലേയും ജോർജിയയിലെ സമേഗ്രെലോ പ്രവിശ്യയിലെ സാധാരണ ജനങ്ങളും സുഗ്ദിദി എന്നത് ചുരുക്കി സുഗിദി (ზუგიდი) എന്നും വിളിക്കുന്നുണ്ട്. നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് ഒരു മല സ്ഥിതി ചെയ്യുന്നുണ്ട്. അതിനാലാണ് നഗരത്തിന് ഈ പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. പുരാതന കാലത്തെ കോട്ടയുടെ ചെറിയ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാൻ സാധിക്കുന്നുണ്ട്.
ചരിത്രം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "2014 General Population Census Main Results General Information" (PDF). National Statistics Office of Georgia. Archived from the original (PDF) on 2016-08-08. Retrieved 2 May 2016.