സീബോർഗ

ഇറ്റലിയിൽ മൈക്രോനേഷൻ

വടക്കുപടിഞ്ഞാറൻ ഇറ്റലിയിൽ ഫ്രാൻസ്, മൊണാക്കോ എന്നീ രാജ്യങ്ങളുടെ അതിർത്തിയോട് ചേർന്നുള്ള ഒരു സൂക്ഷ്മരാഷ്ട്രമാണ് സീബോർഗ (പ്രിൻസിപ്പാലിറ്റി ഓഫ് സീബോർഗ). പൂക്കൃഷിയ്ക്കും ടൂറിസത്തിനും പ്രസിദ്ധമാണിവിടം. പഴയ ഫ്യൂഡൽ നാട്ടുരാജ്യമായിരുന്ന സീബോർഗ 1729 ജനുവരി 20-ന് ഇറ്റലിയിലെ പീഡ്മോണ്ട്-സാർഡീനിയ രാജ്യത്തിന്റെ ഭാഗമായി. പക്ഷേ, ആ കൂട്ടിച്ചേർക്കൽ നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. 1861-ൽ ഇറ്റലി ഏകീകരിക്കപ്പെട്ടപ്പോഴും സീബോർഗയുടെ കാര്യം പ്രത്യേകം പരാമർശിച്ചിരുന്നില്ല. 1960-കളിൽ സ്ഥലത്തെ പുഷ്പവ്യാപാര സഹകരണസംഘത്തിന്റെ മേധാവിയായിരുന്ന ജോർജിയോ കാർബോൺ ഔദ്യോഗികമായി ഇറ്റലിയിൽ ചേർക്കപ്പെട്ടില്ലാത്തതിനാൽ സീബോർഗയ്ക്ക് നാ‍‌ട്ടുരാജ്യപദവിയും സ്വാതന്ത്ര്യവും എന്ന വാദവുമായി മുന്നോട്ട് വരുകയും 1963-ൽ സീബോർഗയുടെ രാഷ്ട്രത്തലവനായി അവരോധിതനാകുകയും ചെയ്തു. 1995-ൽ നടന്ന ഹിതപരിശോധനയിൽ നാലിനെതിരെ 304 വോട്ടാണ് ഇറ്റലിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനനുകൂലമായി സീബോർഗക്കാർ രേഖപ്പെടുത്തിയത്.

പ്രിൻസിപ്പാലിറ്റി ഓഫ് സീബോർഗ

പ്രിൻസിപാറ്റോ ഡി സീബോർഗ
Flag of സീബോർഗ
Flag
Coat of arms of സീബോർഗ
Coat of arms
ദേശീയ മുദ്രാവാക്യം: Sub Umbra Sedi
I sat in the Shade
ദേശീയ ഗാനം: La Speranza (National Hymn)
Location of സീബോർഗ
സ്ഥിതിCurrent
തലസ്ഥാനംSeborga
ഔദ്യോഗിക ഭാഷകൾItalian, Ligurian
നിവാസികളുടെ പേര്Seborgan
Organizational structureConstitutional elective monarchy
• Prince
Marcello I
(April 25, 2010 - )[1]
Establishment
• Declared
954 (pre-micronational)
1963
വിസ്തീർണ്ണം
claimed
• ആകെ വിസ്തീർണ്ണം
15 കി.m2 (5.8 ച മൈ)
അംഗമായ സംഘടനകൾ320
Purported currencyLuigino
Prince
Seborga
പദവി വഹിക്കുന്നത്
Marcello I

April 25th, 2010  മുതൽ
സംബോധനാരീതിHis Serene Highness
ഔദ്യോഗിക വസതിSeborga
നാമനിർദ്ദേശകൻThe People of Seborga
കാലാവധി7 years
പ്രഥമവ്യക്തിRefounded (1963): Giorgio Carbone
അടിസ്ഥാനം1079
1963
വെബ്സൈറ്റ്principatodiseborga.com
  1. Squires, Nick (27 April 2010). "Tiny Italian principality announces new monarch called 'His Tremendousness'". The Daily Telegraph. Retrieved 18 June 2010.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

43°49′33″N 7°41′40″E / 43.8259°N 7.6944°E / 43.8259; 7.6944

"https://ml.wikipedia.org/w/index.php?title=സീബോർഗ&oldid=4114652" എന്ന താളിൽനിന്ന് ശേഖരിച്ചത്