സീതാംശു യശസ്ചന്ദ്ര
ഗുജറാത്തി കവിയും നാടകകൃത്തും സാഹിത്യനിരൂപകനുമാണ് സീതാംശു യശസ്ചന്ദ്ര മേത്ത (ജനനം: 1941).[1] ഇദ്ദേഹത്തിന്റെ ജടായു എന്ന കവിതാ സമാഹാരത്തിന് 1987-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വഖാർ എന്ന കവിതാസമാഹാരത്തിന് 2017-ലെ സരസ്വതി സമ്മാനവും ലഭിച്ചിട്ടുണ്ട്. 2006-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.[2]
സീതാംശു യശസ്ചന്ദ്ര | ||
---|---|---|
ജനനം | സീതാംശു യശസ്ചന്ദ്ര മേത്ത 18 ഓഗസ്റ്റ് 1941 ഭുജ് (ഇപ്പോൾ ഗുജറാത്തിലെ കച്ച്) | |
തൊഴിൽ | കവി, സാഹിത്യ നിരൂപകൻ, നാടകകൃത്ത്, എഡിറ്റർ | |
ഭാഷ | ഗുജറാത്തി | |
ദേശീയത | ഇന്ത്യൻ | |
പഠിച്ച വിദ്യാലയം |
| |
Period | ആധുനിക ഗുജറാത്തി സാഹിത്യം | |
ശ്രദ്ധേയമായ രചന(കൾ) | ജടായു (1986) | |
അവാർഡുകൾ |
| |
പങ്കാളി | അഞ്ജനി ബെൻ (m. 1966) | |
കയ്യൊപ്പ് | ||
|
ആദ്യകാല ജീവിതം
തിരുത്തുക1941 ഓഗസ്റ്റ് 18-ന് ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഭുജ് ഗ്രാമത്തിലാണ് സിതാംശു യശശ്ചന്ദ്ര മേത്തയുടെ ജനനം.[3][4][5] മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നു ഗുജറാത്തിയിലും സംസ്കൃതത്തിലും ബി.എ. ബിരുദം നേടിയ സീതാംശു മേത്ത 1965-ൽ ബോംബെ സർവകലാശാലയിലെ ബിരുദാനന്തര ബിരുദപഠനം പൂർത്തിയാക്കി. 1970-ൽ അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിലും പഠിച്ചിട്ടുണ്ട്.[3][6][7] 1966 മേയ് 8-ന് അഞ്ജനിബെന്നിനെ വിവാഹം കഴിച്ചു. രണ്ടു മക്കളാണ് ഇവർക്കുള്ളത്.[8]
ഔദ്യോഗിക ജീവിതം
തിരുത്തുക1972 മുതൽ 1975 വരെ മിഥിബായ് കോളേജിലും 1983-ൽ മഹോരാജാ സോയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡയിലും ഗുജറാത്തി അധ്യാപകനായി പ്രവർത്തിച്ചു. പിന്നീട് പല സർവകലാശാലകളിലും അധ്യാപകനായിരുന്ന സിതാംശു സൗരാഷ്ട്ര സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി നിയമിതനായി.[3][7][6][9]
കൃതികൾ
തിരുത്തുകസിതാംശു മേത്ത പ്രധാനമായും ഗുജറാത്തി ഭാഷയിലാണ് കൃതികൾ എഴുതിയിരുന്നത്. അവയിൽ പലതും ഹിന്ദിയിലേക്കും മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.[3] പ്രധാനമായും സർറിയലിസം ശൈലിയിലാണ് സിതാംശു മേത്ത രചനകൾ നിർവ്വഹിച്ചിരുന്നത്.[7][10][11] ഒഡീസസ് നു ഹസേലു (1974), ജടായു (1986) and വഖാർ (2008) എന്നിവയാണ് സീതാംശുവിന്റെ പ്രധാന കവിതാസമാഹാരങ്ങൾ. 1978-ൽ മോഹൻ ജൊദാരോ എന്ന കവിതാ സമാഹാരം ഒരു സംസ്കൃത മാസികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.[7] നിരവധി ഇംഗ്ലീഷ് നാടകങ്ങൾ ഗുജറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുകജടായു എന്ന കവിതാ സമാഹാരത്തിനു 1987-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1] അതേ വർഷം തന്നെ രഞ്ജിത്രം സുവർണ ചന്ദ്രക് പുരസ്കാരവും ലഭിച്ചു. 2006-ൽ രാജ്യത്തെ ഏറ്റവും ഉയർന്ന നാലാമത്തെ ബഹുമതിയായ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു.[12][13][14] മധ്യപ്രദേശ് സർക്കാരിന്റെ രാഷ്ട്രീയ കബീർ സമ്മാൻ (1998) ഗുജറാത്ത് സർക്കാരിന്റെ നാനാലാൽ പുരസ്കാരം എന്നിവ ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങളും സിതാംശു മേത്ത നേടിയിട്ടുണ്ട്.[1][9][7] വഖാർ എന്ന കവിതാ സമാഹാരത്തിന് 2017-ലെ സരസ്വതി സമ്മാനവും ലഭിച്ചു.[15]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 a, Saccidānandan (1996). Gestures: An Anthology of South Asian Poetry. Sahitya Akademi. p. 303. ISBN 9788126000197.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
- ↑ 3.0 3.1 3.2 3.3 "Sitanshu Yashaschandra". Poetry International Rotterdam. 1 July 2008. Retrieved 9 July 2014.
- ↑ George, K. M. (1992). Modern Indian literature, an anthology. Vol. 3. Sāhitya Akādemī. p. 579. ISBN 9788172013240.
- ↑ "Labhshankar Thakar". Muse India ejournal. Archived from the original on 7 നവംബർ 2014. Retrieved 6 ഒക്ടോബർ 2014.
- ↑ 6.0 6.1 "Trustees and Governing body". Adapt Org. Archived from the original on 2016-03-04. Retrieved 2018-07-01.
- ↑ 7.0 7.1 7.2 7.3 7.4 Brahmabhatt, Prasad (2010). અર્વાચીન ગુજરાતી સાહિત્યનો ઈતિહાસ - આધુનિક અને અનુઆધુનિક યુગ (History of Modern Gujarati Literature – Modern and Postmodern Era) (in ഗുജറാത്തി). Ahmedabad: Parshwa Publication. pp. 63–69. ISBN 978-93-5108-247-7.
- ↑ Upadhyay, Darshana (31 December 2007). "Chapter 6". સર્જક સિતાંશુ યશશ્ચન્દ્ર: કાવ્ય અને નાટ્ય-સાહિત્ય સંદર્ભે: એક અભ્યાસ [Writer Sitanshu Yashaschandra: A Study in Contex of His Poems and Plays] (Ph.D) (in ഗുജറാത്തി). Vallabh Vidyanagar: Department of Gujarati, Sardar Patel University. pp. 772–775.
{{cite thesis}}
: CS1 maint: year (link) - ↑ 9.0 9.1 "World Poetry Fest Participants". Sahitya Akademi. Archived from the original on 2016-03-04. Retrieved 11 July 2014.
- ↑ Topiwala, Chandrakant (2001). Indian Poetry: Modernism and After : a Seminar. Sahitya Akademi. p. 93. ISBN 9788126010929.
- ↑ Emmanuel Sampath Nelson, Nalini Natarajan (1996). Handbook of Twentieth-century Literatures of India. Greenwood Publishing Group. pp. 121–122. ISBN 9780313287787.
- ↑ "Padma Awards Directory (1954–2013)" (PDF). Ministry of Home Affairs. Archived from the original (PDF) on 2017-10-19. Retrieved 2018-07-01.
- ↑ "Corea~ Khare given Padma awards". New Delhi: Mid Day. 29 March 2006. Archived from the original on 2016-03-04. Retrieved 9 July 2014.
- ↑ "President presents second set of civil investiture Awards for 2006". Press Information Bureau, Government of India. 29 March 2006. Retrieved 12 July 2014.
- ↑ PTI (2018-04-27). "Gujarati poet Sitanshu Yashaschandras "Vakhar" chosen for Saraswati Samman". India Today. Retrieved 2018-04-27.