ഇന്ത്യാന സർവ്വകലാശാല

(Indiana University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യാന സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒന്നിൽ കൂടുതൽ കാമ്പസുകളുള്ള ഒരു പൊതുസർവ്വകലാശാല സംവിധാനമാണ് ഇന്ത്യാന സർവ്വകലാശാല. ഇന്ത്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിങ്ടൺ കാമ്പസിലെ 46,000 വിദ്യാർത്ഥികൾ[1] അടക്കം ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ 110,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[2]

ഇന്ത്യാന സർവ്വകലാശാല
പ്രമാണം:Indiana University seal.svg
ലത്തീൻ: Indianensis Universitas
ആദർശസൂക്തംLux et Veritas
(Light and Truth)
തരംPublic University system
സ്ഥാപിതംJanuary 20, 1820
സാമ്പത്തിക സഹായം$1.986 billion
പ്രസിഡന്റ്Michael McRobbie
അദ്ധ്യാപകർ
8,733 university-wide[1]
വിദ്യാർത്ഥികൾ110,436 university-wide[1]
ബിരുദവിദ്യാർത്ഥികൾ89,176 university-wide[1]
21,260 university-wide[1]
സ്ഥലംBloomington, Indiana
Indianapolis, Indiana

39°10′N 86°30′W / 39.167°N 86.500°W / 39.167; -86.500
ക്യാമ്പസ്3,640 ഏക്കർ (14.7 കി.m2) across 9 campuses[1]
നിറ(ങ്ങൾ)Cream and Crimson          
അഫിലിയേഷനുകൾ
ഭാഗ്യചിഹ്നംReferred to as "The Hoosiers"
വെബ്‌സൈറ്റ്www.iu.edu

കാമ്പസുകൾ

തിരുത്തുക

രണ്ട് പ്രധാന കാമ്പസുകളും ഏഴ് പ്രാദേശിക കാമ്പസുകളും അടക്കം മൊത്തം ഒമ്പത് കാമ്പസുകളാണ് ഇന്ത്യാന സർവ്വകലാശാലക്കുള്ളത്. ഓരോ കാമ്പസുകൾക്കും പ്രത്യേകം അംഗീകാരമുണ്ട്. നാലു വർഷത്ത ബിരുദ കോഴ്‌സുകളാണ് ഇവിടെ നിന്നും നൽകുന്നത്. ഇന്ത്യാന സർവകലാശാലയുടെ മുൻനിര കാമ്പസ് ബ്ലൂമിംഗ്ടണിലാണ് സ്ഥിതിചെയ്യുന്നത്. [3]

  • ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടൺ
  • ഇന്ത്യാന യൂണിവേഴ്സിറ്റി - പർഡ്യൂ സർവകലാശാല ഇൻഡ്യാനപൊളിസ്

രണ്ട് പ്രധാന കാംപസുകൾക്ക് പുറമെ, ഇന്ത്യായിലുടനീളം ഏഴ് പ്രാദേശിക കാംപസുകളും ഇന്ത്യാന സർവ്വകലാശാലക്കുണ്ട്.[4]

  1. ഇന്ത്യാന യൂണിവേഴ്‌സിറ്റി ഈസ്റ്റ് (ഐയു ഈസ്റ്റ്), ഇത് സ്ഥിതി ചെയ്യുന്നത് റിച്ച്മണ്ടിലാണ്.
  2. ഇന്ത്യാന യൂണിവേഴ്‌സിറ്റി ഫോർട്ട് വെയ്ൻ (ഐയു ഫോർട്ട് വെയ്ൻ), ഇന്ത്യാന യൂനിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ കാമ്പസായ ഇന്ത്യാന യൂണിവേഴ്‌സിറ്റി ഫോർട്ട് വെയ്ൻ സ്ഥിതി ചെയ്യുന്നത് ഫോർട്ട് വെയ്‌നിലാണ്.
  3. ഇന്ത്യാന യൂണിവേഴ്‌സിറ്റി കൊക്കോമോ (ഐ.യു കൊക്കോമോ) ഇത് സ്ഥിതിചെയ്യുന്നത് കൊക്കോമോയിലാണ്.
  4. ഇന്ത്യാന യൂണിവേഴ്‌സിറ്റി നോർത്ത് വെസ്റ്റ് (ഐ.യു നോർത്ത് വെസ്റ്റ്), സ്ഥിതി ചെയ്യുന്നത് ഗാരിയിലാണ്.
  5. ഇന്ത്യാന യൂണിവേഴ്‌സിറ്റി സൗത്ത് ബെൻഡ് ഐ.യു സൗത്ത് ബെൻഡ്) സൗത്ത് ബെൻഡിലാണ് സ്ഥിതി ചെയ്യുന്നത്.
  6. ഇന്ത്യാന യൂണിവേഴ്‌സിറ്റി സൗത്ത് ഈസ്റ്റ് (ഐ.യു സൗത്ത് ഈസ്റ്റ്) ന്യൂ ആൽബാനിയിലാണ് സ്ഥിതി ചെയ്യുന്നത്.
  7. ഇന്ത്യാന യൂണിവേഴ്‌സിറ്റി പർഡ്യൂ യൂണിവേഴ്‌സിറ്റി കൊളംബസ് (ഐ.യു.പി.യു.സി) സ്ഥിതി ചെയ്യുന്നത് കൊളംബസിലാണ്.
  1. 1.0 1.1 1.2 1.3 1.4 1.5 "2011–12 IU Factbook". Indiana University (Bloomington, Indiana). Archived from the original on 2019-09-17. Retrieved 2012-06-16.
  2. "CHE: Institutional Missions". Archived from the original on 5 September 2015. Retrieved 3 August 2015.
  3. "Campuses: Indiana University". Retrieved 3 August 2015.
  4. "Campuses: Indiana University". Retrieved 3 August 2015.
"https://ml.wikipedia.org/w/index.php?title=ഇന്ത്യാന_സർവ്വകലാശാല&oldid=3624915" എന്ന താളിൽനിന്ന് ശേഖരിച്ചത്