വൈക്കം, ഗുരുവായൂർ, തിരുവാർപ്പ് സത്യാഗ്രഹങ്ങളിൽ സജീവമായി പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സി. കുട്ടൻനായർ(1897 - 1 ഒക്ടോബർ 1962). ജയിലിലടയ്ക്കപ്പെട്ട കുട്ടൻ നായർ കൊടിയ മർദ്ദനങ്ങൾക്കു വിധേയനായി. 1926-ലെ തിരുവിതാംകൂർ പത്ര റഗുലേൻ നിയമം റദ്ദാക്കലിനുള്ള പ്രക്ഷോഭണത്തിന്റെ മുൻ നിരയിൽ പ്രവർത്തിച്ചു. [1]

സി. കുട്ടൻനായർ
സി. കുട്ടൻനായർ
ജനനം(1962-10-01)ഒക്ടോബർ 1, 1962
നെയ്യാറ്റിൻകര, തിരുവനന്തപുരം, കേരളം
മരണം2014 മാർച്ച് 04
ദേശീയതഇന്ത്യൻ
തൊഴിൽസ്വാതന്ത്ര്യ സമര സേനാനി
ജീവിതപങ്കാളി(കൾ)മിസിസ്. കുട്ടൻ നായർ
കുട്ടികൾകെ.ഗോപിനാഥൻ

ജീവിതരേഖ

തിരുത്തുക

നെയ്യാറ്റിൻകര താലൂക്കിൽ തിരുമംഗലം എന്ന തറവാട്ടിൽ 1897-ൽ സി.കുട്ടൻ നായർ ജനിച്ചു. തിരുവനന്തപുരം ലാ കോളേജ് വിദ്യാർത്ഥിയായിരിക്കെ വിദ്യാർത്ഥി പ്രക്ഷോഭണത്തിന് നേതൃത്വം നൽകി. വിദ്യാലയ ജീവിതം അതോടെ അവസാനിച്ചു. 1921-ൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. കൊച്ചിയിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് വിചാരണ കൂടാതെ കരുതൽ തടങ്കലിടക്കപ്പെട്ട ഏക രാഷ്ട്രീയ തടവുകാരനായിരുന്നു.[2]

ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരച്ച കുട്ടൻ നായർ ഖാദി, ഹരിജന സേവാ, ഹിന്ദി പ്രചരണം എന്നിവയിൽ പങ്കാളിയായി. ദക്ഷിണേന്ത്യയിൽ നിന്നും പഞ്ചാബിൽ ചെന്ന് ലാലാലജപത് റായിയുടെ സഹപ്രവർത്തകനായിരുന്ന പണ്ഡിറ്റ് കെ.സന്താനം, ബാർ അറ്റ്ലായുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ലക്ഷ്മി ഇൻഷ്വറൻസ്, എന്ന ദേശീയ രക്ഷാഭോഗ കമ്പനിയുമായി ബന്ധപ്പെട്ട് അതിന്റെ ദക്ഷിണേന്ത്യാ സംഘാടകനായി. ഇതാണ് പിന്നീട് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനായി മാറിയത്. “ഞാൻ കണ്ട യൂറോപ്പ് ” എന്ന സഞ്ചാരസാഹിത്യകൃതി എഴുതിയ സാമൂഹികപ്രവർത്തകയും ,അധ്യാപികയുമായ കൊച്ചാട്ടിൽ കല്യാണിക്കുട്ടിഅമ്മയെ (മിസിസ്സ് കുട്ടൻനായർ ) വിവാഹം കഴിച്ചു. എ.ഐ.സി.സി യിലും കെ.പി.സി.സി. യിലും അംഗമായിരുന്നു.[3] പത്രപ്രവർത്തകൻ കെ.ഗോപിനാഥൻ (ഗോപിനാഥ് കൊച്ചാട്ട്)ഏകപുത്രനാണ്. [4]1962 ഒക്ടോബർ 1-ാം തീയതി സി.കുട്ടൻനായർ അന്തരിച്ചു.

  1. https://janachinda.in/c-kuttan-nair-mememories-bijuyuvasree/[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.thefourthnews.in/people/kochattil-kalyanikkutty-amma-one-of-the-prominent-women-writer-from-kerala-article-by-p-ramkumar
  3. https://amritmahotsav.nic.in/unsung-heroes-detail.htm?6629
  4. https://timesofindia.indiatimes.com/city/kochi/senior-journalist-gopinath-kochattil-dead/articleshow/67650256.cms
"https://ml.wikipedia.org/w/index.php?title=സി._കുട്ടൻ_നായർ&oldid=4135316" എന്ന താളിൽനിന്ന് ശേഖരിച്ചത്