പ്രമുഖയായ സാമൂഹ്യപ്രവർത്തകയായിരുന്നു കെ. കല്യാണിക്കുട്ടിയമ്മ (ജനനം:1905). അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു.[1] ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കെ. കല്യാണിക്കുട്ടിയമ്മ
ജനനം1905
മരണം1997 നവംബർ 20
തൊഴിൽസാമൂഹ്യപ്രവർത്തക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, അദ്ധ്യാപിക
അറിയപ്പെടുന്നത്ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം

ജീവിതരേഖ തിരുത്തുക

തൃശൂർ മൂത്തോടത്തു കൃഷ്ണമേനോന്റെയും കോച്ചാട്ടിൽ കൊച്ചു കുട്ടിയമ്മയുടെയും മകളാണ്. ബി.എസ്.സി, ബി.എഡ് ബിരുദങ്ങൾ നേടി അധ്യാപികയായി.[2] പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന ആത്മകഥയ്ക്ക് 1994 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കൃതികൾ തിരുത്തുക

  • പഥികയും വഴിയോരത്തെ മണിദീപങ്ങളും(ആത്മകഥ)
  • ഞാൻ കണ്ട യൂറോപ്പ്

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1994)

അവലംബം തിരുത്തുക

  1. ജെ. ദേവിക (ജനുവരി 2010). 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. ഡയറക്ടർ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011,. p. 178. ISBN 81-86353-03-S. {{cite book}}: Check |isbn= value: invalid character (help)CS1 maint: extra punctuation (link)
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 61. ISBN 81-7690-042-7.