ജോയ്സി
മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനാണ് ജോയ്സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേൽ). യഥാർത്ഥ പേര് ഇമ്മാനുവേൽ.[1] മംഗളം, മനോരമ വാരികകളിൽ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്സി ജനപ്രിയനായത്. ജേസി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമ്മല എന്നീ തൂലികാ നാമങ്ങളിലും ഇദ്ദേഹം നോവലുകൾ രചിച്ചിട്ടുണ്ട്.[2][3][4] സ്വപ്നം മയങ്ങുന്ന തീരം എന്ന നോവലാണ് ജോയ്സി ആദ്യമായി എഴുതിയത്.[5] മുമ്പ് മാനസമൈന, മധുരം, ജനനി എന്നീ വാരികകളിൽ ജോലി നോക്കിയിരുന്നു. 1991 മുതൽ മനോരമ ആഴ്ചപ്പതിപ്പിൻറെ പത്രാധിപസമിതിയിൽ അംഗമാണ്.
ജോയ്സി | |
---|---|
ജനനം | തീക്കോയി, കോട്ടയം, കേരള, ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തകൻ, സാഹിത്യകാരൻ, തിരക്കഥാകൃത്ത് |
ദേശീയത | ഇന്ത്യൻ |
Genre | ജനപ്രിയ നോവൽ |
ശ്രദ്ധേയമായ രചന(കൾ) |
|
പങ്കാളി | സാലമ്മ |
കുട്ടികൾ | ബാലു (മരണം, മാർച്ച് 2017), മനു, മീനു, സാനു... |
രക്ഷിതാവ്(ക്കൾ) | സ്‌കറിയ (പിതാവ്) |
ആദ്യകാലജീവിതം
തിരുത്തുകകോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയി ഗ്രാമത്തിൽ ഒരു കർഷക കുടുംബമായ ചൊവ്വാറ്റുകുന്നേൽ തറവാട്ടിൽ സി.എസ്. ഇമ്മാനുവേൽ എന്ന പേരിൽ ജനിച്ചു. വാഗമണ്ണിനു സമീപത്തുള്ള പുളിങ്കട്ടയിലെ ചീന്തലാർ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.
സാഹിത്യജീവിതം
തിരുത്തുക1981 മുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വിവിധ പേരുകളിൽ എഴുതിത്തുടങ്ങിയ ജോയ്സിയ്ക്ക് 1983-ലെ മികച്ച നോവലിനുള്ള കുങ്കുമം നോവൽ അവാർഡ് (വിലാപങ്ങളുടെ താഴ്വര), 1984-ലെ മംഗളം നോവൽ അവാർഡ് (കണ്ണീരാറ്റിലെ തോണി), 1985-ലെ മനോരാജ്യം നോവൽ അവാർഡ് (മനയ്ക്കലെ തത്ത), 1988-ലെ കാനം മെമ്മോറിയർ നോവൽ അവാർഡ് (ഋതുശാന്തി), 1995-ലെ നാന മിനിസ്ക്രീൻ തിരക്കഥ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മനോരമ വാരികയിൽ മാത്രം അദ്ദേഹത്തിന്റെ 50 നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[6] 2024 ൽ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക് ലഭിച്ചിരുന്നു.[7] കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റി ലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്ന് രണ്ടു വർഷത്തിലൊരിക്കലാണ് ഈ പുരസ്കാരം സംഘടിപ്പിക്കുന്നത്. എൺപതിൽപരം നോവലുകൾ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ ആറ് നോവലുകൾ സിനിമയായിട്ടുണ്ട്. മോഹപ്പക്ഷികൾ, തപസ്യ എന്നിവ ടി.വി. സീരിയലുകളാണ്. 1994 ൽ ജോയ് തോമസ് സംവിധാനം ചെയ്ത ഞാൻ കോടീശ്വരൻ എന്ന സിനിമയുടെ കഥയെഴുതുന്നതിൽ പങ്കാളിയായിരുന്നു. വിലാപങ്ങളുെട താഴ്‌വര എന്ന കൃതി കുങ്കുമം അവാർഡ് നേടിയിട്ടുണ്ട്.
പ്രധാന കൃതികൾ
തിരുത്തുക- ജാലകക്കിളി,
- സ്വപ്നം മയങ്ങുന്ന തീരം
- വിലാപങ്ങളുെട താഴ്‌വര
- മനയ്ക്കലെ തത്ത,
- സംഘഗാനം,
- മോഹപ്പക്ഷികൾ,
- സൂര്യഗ്രഹണം,
- നൂപുരം,
- സ്നേഹം നിറഞ്ഞ വയലേലകൾ,
- സുഖവാസമന്ദിരം,
- ഈ നദിക്കരയിൽ,
- മൊബൈൽ റ്റു മൊബൈൽ,
- ധ്രുവനക്ഷത്രം,
- കാണാപ്പൊന്ന്,
- അസുരൻ,
- ഓമനത്തിങ്കൾ പക്ഷി,
- പ്രേമസങ്കീർത്തനം,
- ചക്രവാകം,
- ഋതുശാന്തി (പൊരുത്തം എന്ന പേരിൽ പുസ്തകം)
- ഒരിതൾ പൂവ്,
- കഥ ഇതുവരെ,
- ഭാര്യ
- കാണാത്ത തീരങ്ങൾ
- മഞ്ഞുരുകും കാലം, മനമുരുകും കാലം
- അവസാന ദിവസം
- ദേശാടനപ്പക്ഷികൾ
- ആകാശച്ചില്ലകൾ
- സമദൂരം
- ശ്രുതിസാന്ദ്രം
- കാർത്തിക
- സ്നേഹം വിളഞ്ഞ വയലേലകൾ
- അന്നൊരു പുഴയുടെ തീരത്ത്
- ഭ്രമണം
- താരാപഥം
- പ്രതിയാനം
- ശാന്തിപുരത്തേക്കുള്ള വഴി
- സമുദ്രങ്ങൾക്കിടയിലും പുഴ ഒഴുകുന്നു
- പാപക്കനവുകൾ
- ഒരു പ്രണയകാല സ്മൃതി
- സംക്രമപദം
- അനുപദം
- സ്ത്രീപദം
- കടലാസുതോണി
- സോദരിചേച്ചിയ്ക്ക്
- ഊട്ടിപട്ടണം
- മുന്തിരിപ്പാടം
- ഈ പൂവിനെന്തു സുഗന്ധം
- ദീപശിഖ
- പ്രണയസരോവരം
- മഞ്ഞുരുകും കാലം
- കാണാപ്പൊന്ന്
- ആകാശക്കുടക്കീഴിൽ
- സ്നേഹദൂത്
- വേനൽപ്പറവകൾ
- അവസാന ദിവസം
- ഇലപൊഴിയും ശിശിരം
- ശരറാന്തൽ
- മഴ തോരും മുമ്പേ
- ഒറ്റശിഖരം
- അമല
തൂലികാനാമം : സി.വി. നിർമ്മല
തിരുത്തുക- സ്ത്രീജന്മം
- അഗ്നികിരീടം
- മറുതീരം തേടി
- രക്തരേഖകൾ
- മിഴിയോരം
- സായൂജ്യം
- മനസ്വിനി
- സമയതീരം
- സമദൂരം
- നീലാകശവും മേഖങ്ങളും
- സ്വർണ്ണമുന്തിരി
- സ്നേഹജാലകം
- സ്നേഹസന്ധ്യ
- ഇലവീഴാ പുഞ്ചറ
- കണ്ണകി
- വിവാഹ വാർഷികം
- ഇഷ്ടദാനം
തൂലികാനാമം: ജേസി ജൂനിയർ
തിരുത്തുക- മനഃശബ്ദം
- നാഗങ്ങൾ ഇണയാടും യാമം
- ദുർഗ്ഗം
- ഡെത്ത് കറന്റ്
- ലൈറ്റ് ഹൌസ്
- മൌനരാഗപ്പക്ഷി
- ഓർവോണ് പാലസ്
- പാലായനം
- ഇന്ദ്രനീലം
- ഇരുണ്ട താഴ്‌വര
- കണ്ണീരാറ്റിലെ തോണി
തൂലികാനാമം : ജോസി വാഗമറ്റം
തിരുത്തുക- ദ്രാവിഡൻ
- ചക്രവാതം
- ലയം
- വലയം
- കന്യക
- മുനമ്പ്
- ഭൂമിപ്പെണ്ണ്
- കാർലോസ് വില്ല സെവൻത് സ്ട്രീറ്റ്
- ശിബിരം
- സിന്ദൂരസന്ധ്യ
- തുറമുഖം
- ഓറഞ്ച്
- തടങ്കൽപ്പാളയം
- ചാവുകടൽ
- തിരയും തീരവും
- മനസാക്ഷിക്കോടതി
- സ്വർഗ്ഗവാതിൽപ്പക്ഷി
- മൌണ്ടൻമിസ്റ്റ്
- ലോറിത്തെരുവ്
- ലോറിക്കാരൻ നോബിൾ
- തരംഗിണി
- അഗ്നിപഞ്ചകം
- അടിയറവ്
- സങ്കേതം
- പ്രബലൻ
- രാത്രിമഴ
- സാന്ത്വനം
- കാവൽമാടം
- നങ്കൂരം
- പാളയം
ലേഖന പരമ്പര
തിരുത്തുക- ചോരയിൽ കുതിർന്ന കാൽപ്പാടുകൾ
- നേതാജി -ഇന്ത്യൻ നാഷണൽ ആർമി
- ഹിറ്റ്‌ലറും രണ്ടാം ലോക മഹായുദ്ധവും
ചലച്ചിത്രമായ കൃതികൾ
തിരുത്തുകസിനിമ | സംവിധാനം | വർഷം |
സ്ത്രീധനം | പി. അനിൽ, ബാബു നാരായണൻ | 1993 |
പാളയം | ടി.എസ് സുരേഷ് ബാബു | 1994 |
ഭാര്യ | വി.ആർ. ഗോപാലകൃഷ്ണൻ | 1994 |
ശിബിരം | ടി.എസ്. സുരേഷ് ബാബു | 1997 |
ദ്രാവിഡൻ | മോഹൻ കുപ്ലേരി | 1998 |
അവലംബം
തിരുത്തുക- ↑ [read://https_www.vanitha.in/?url=https%3A%2F%2Fwww.vanitha.in%2Fcelluloid%2Fhappy-journey%2Fjoycee-writer-literary-and-personal-life-vanitha-interview.html "'ആറ് വർഷം മുൻപ്, 24–ാം വയസ്സിൽ മകൻ ബാലുവിന്റെ മരണം... അതെനിക്കു താങ്ങാനാകാത്ത ഷോക്ക് ആയി': കഥകൾക്കപ്പുറം ഈ നോവ്: ജോയ്സി"].
- ↑ അനന്തരം അവൻ കഥയെഴുത്തുകാരനായി - ജോയ്സിയുമായുള്ള അഭിമുഖം മലയാള മനോരമ ആഴ്ചപ്പതിപ്പ്, 2011 ഡിസംബർ 10, വാള്യം 56, (ലക്കം 50), താൾ 17-22.
- ↑ "നോവലിസ്റ്റ് ജോയ്സിയുടെ മകൻ ബൈക്കപകടത്തിൽ മരിച്ചു".
- ↑ "ജോയ്സി, സി.വി. നിർമ്മല, ജോസി വാഗമറ്റം, ജേസി ജൂനിയർ... എന്റെ യഥാർത്ഥ പേര് ഇതൊന്നുമല്ല: ജോയ്സി".
- ↑ "'എന്റെ കാര്യങ്ങൾ എഴുതാൻ ആരു പറഞ്ഞു, ഞാൻ കേസ് കൊടുക്കും...': ദേഷ്യത്തോടെ വിളിച്ച സ്ത്രീ:".
- ↑ "ജോയ്സി: ജനപ്രിയ എഴുത്തിന്റെ നാല് പതിറ്റാണ്ട്".
- ↑ "പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക്".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ജോയ്സിയുടെ ലഘുജീവചരിത്രവും നോവലുകളുടെ പട്ടികയും Archived 2012-09-08 at the Wayback Machine. പുഴ.കോമിൽ നിന്നും.
- ജോസി വാഗമറ്റം എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ പട്ടിക Archived 2012-09-13 at the Wayback Machine.
- സി.വി. നിർമ്മല എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ പട്ടിക Archived 2012-09-21 at the Wayback Machine.