സി.കെ. ജാനു
ആദിവാസി ഗോത്രമഹാസഭ എന്ന ആദിവാസി സംഘടനയുടെ ചെയർപേഴ്സണാണു്[1]. സി.കെ.ജാനു. കേരളത്തിലെ ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള നിരവധി സമരങ്ങൾ നയിച്ചതിനു കേസുകളിൽ ഉൾപ്പെടുകയും പോലീസ് പീഡനം അനുഭവിക്കുകയും ചെയ്ത വനിതയാണ് അവർ.2016 ലെ കേരള നിയമസഭ ഇലക്ഷനിൽ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരിൽ പുതിയ രാഷ്ട്രിയ പാർട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എൻ ഡി എ യുടെ ഭാഗമായി മത്സരിക്കുകയും ചെയ്തിരുന്നു.[2] എന്നാൽ ജനാധിപത്യ രാഷ്ട്രിയ സഭ എൻ.ഡി.ഏ. മുന്നണി സഖ്യം ഉപേക്ഷിച്ച് ഇപ്പോൾ സ്വതന്ത്രമായി നിലകൊള്ളുന്നു.നിലവിൽ വീണ്ടും എൻ.ഡി.എ സ്ഥാനാർഥി ആയി മത്സരിക്കുന്നു .[3]
ചെക്കോട്ട് കരിയൻ ജാനു | |
---|---|
ജനനം | 1970 തൃശ്ശിലേരി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വയനാട് ജില്ല |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | മുത്തങ്ങ കുടിൽക്കെട്ടി സമരം (2003) നില്പു സമരം (2001)ആറളം ഫാം സംരക്ഷണ സമരം |
ജീവിതരേഖ
തിരുത്തുകചെക്കോട്ട് കരിയൻ ജാനു ( സി.കെ . ജാനു) വയനാട്ടിലെ മാനന്തവടിക്കടുത്ത തൃശ്ശിലേരിയിൽ അടിയ ആദിവാസി സമുദായത്തിൽ 1970 ൽ ജനിച്ചു . പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന ജാനു 1980കളിലെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിലെ ക്ലാസ്സുകളിൽ പങ്കെടുത്താണു് മലയാളം എഴുതാനും വായിക്കാനും പഠിച്ചതു്. ഏഴാം വയസ്സിൽ വീട്ടുജോലിക്കാരിയായായി പണിയെടുത്തു തുടങ്ങിയ ജാനു 12 ആം വയസ്സോടെ ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്ന കർഷകത്തൊഴിലാളിയായി[4]. [5]. സാക്ഷരതാ പ്രവർത്തനത്തിൽ ഏർപ്പെട്ടു തുടങ്ങിയ ജാനു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും പിന്നീട് ആ പാർട്ടിയുടെ ആദിവാസികൾക്കെതിരും പുരുഷമേധാവിത്വപരവുമായ സമീപനങ്ങളിൽ പ്രതിഷേധിച്ച് ആദിവാസികളുടെ പുതിയതും സ്വതന്ത്രവുമായ ഒരു പ്രസ്ഥാനത്തിനു തുടക്കം കുറിക്കാനായി 1982ൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിടുകയും ചെയ്തു[6].
1992ൽ 3 സംസ്ഥാനങ്ങളിലെ ആദിവാസി ഭൂസമരങ്ങൾ ഏകോപിപ്പിച്ചിരുന്ന സൌത്ത് സോൺ ആദിവാസി ഫോറത്തിന്റെ ചെയർ പേഴ്സണായി സി.കെ ജാനു തിരഞ്ഞെടുക്കപ്പെട്ടു. 1994ൽ "ആദിവാസികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ 10 വർഷങ്ങൾ" [7]പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയിൽ നിന്നുള്ള ആദിവാസികളെ പ്രതിനിധീകരിച്ചു് സി.കെ ജാനു പങ്കെടുത്തു. [8]. സെക്രട്ടേറിയറ്റിനു മുന്നിലെ കുടിൽ കെട്ടിയുള്ള സമരം , മുത്തങ്ങാ സമരം, ആറളം ഫാമിലെ ഭൂസമരം തുടങ്ങി നിരവധി ഭൂസമരങ്ങൾ സി.കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ടു്. പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിനെതിരായ തദ്ദേശവാസികളുടെ സമരം ഏപ്രിൽ 22, 2002ൽ തുടങ്ങിവെച്ചതും സി.കെ. ജാനുവിന്റെ നേതൃത്വത്തിലാണ്[9] .
ആത്മകഥ
തിരുത്തുക2002-ൽ 'ജാനു: സി.കെ ജാനുവിന്റെ ജീവിതകഥ' എന്ന പേരിൽ ഡി.സി ബുക്സ് സി.കെ. ജാനുവിന്റെ ആത്മകഥ ഭാസ്കരൻ എന്ന സഹരചയിതാവിനോടൊപ്പം ചേർന്ന് എഴുതി പുറത്തിറക്കുകയുണ്ടായി. ഇത് പിന്നീട് എൻ. രവി ശങ്കർ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യുകയും കാളി ഫോർ വിമൻ എന്ന പ്രസാധകർ 2004-ൽ പ്രസിദ്ധം ചെയ്യുകയും ചെയ്തു.
സെക്രട്ടേറിയറ്റിനു മുന്നിലെ കുടിൽ കെട്ടി സമരം
തിരുത്തുകകേരളത്തിലെ ആദിവാസികൾക്കിടയിൽ 2001 ൽ ഉണ്ടായ 32 പട്ടിണിമരണങ്ങൾക്കു ശേഷമാണു് സി.കെ ജാനു വിന്റെ നേതൃത്വത്തിൽ ആദിവാസികളുടെ കുടിൽ കെട്ടിയുള്ള സമരം 2001 ആഗസ്റ്റിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിക്കുന്നതു്. [10] ഈ മരണങ്ങൾ വ്യാജമദ്യം കഴിച്ചതുകൊണ്ടാണെന്നും പട്ടിണികൊണ്ടല്ലെന്നുമുള്ള ഒരു മന്ത്രിയുടെ പ്രസ്താവനയും സമരത്തിനു് പ്രകോപനമായി. 48 ദിവസം നീണ്ട സമരത്തിനൊടുവിൽ 2002 ഒക്റ്റോബർ 16 നു് സർക്കാർ കേരളത്തിലെ ആദിവാസികളെ പ്രതിനിധീകരിക്കുന്ന സി.കെ ജാനു ചെയർപേഴ്സണായ ആദിവാസി ഗോത്രമഹാസഭയുമായി ഒത്തുതീർപ്പിനു വഴങ്ങി .[11] ഒക്റ്റോബർ 16നു് ഉണ്ടാക്കിയ കരാറിൽ പ്രധാനമായും താഴെപ്പറയുന്ന ഏഴ് തീരുമാനങ്ങളായിരുന്നു ഉണ്ടായതു്[12].
- അഞ്ച് ഏക്കർ ഭൂമി ലഭ്യമാക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ അത്രയും ഭൂമി നൽകും. മറ്റ് സ്ഥലങ്ങളിൽ കുറഞ്ഞതു് ഒരേക്കർ ഭുമിയും ലഭ്യമായ ഭൂമിയുടെ അളവു് അനുസരിച്ചു് കൂടുതൽ ഭൂമിയും നൽകും.
- നൽകുന്ന ഭൂമിയിൽ നിന്ന് ആദായമെടുക്കാനും സ്വയം പര്യാപ്തത കൈവരിക്കുവാനും ഉള്ള സൌകര്യമൊരുക്കാൻ അഞ്ചു വർഷത്തേക്കു് പ്രത്യേക പദ്ധതി നടപ്പാക്കും.
- ആദിവാസികൾക്ക് പുതുതായി കൊടുക്കുന്ന ഭൂമി അവരിൽ നിന്നു അന്യാധീനപ്പെട്ടുപോകാതെ സംരക്ഷിക്കുന്നതിനു് നിയമം പാസാക്കും
- കേരളത്തിലെ ആദിവാസി പ്രദേശങ്ങൾ ഭരണഘടനയുടെ 5 ആം വകുപ്പിൽ ഷെഡ്യൂൾഡ് ഏരിയയായി പ്രഖ്യാപിക്കണമെന്നു് കേന്ദ്രസർക്കാരിനോടു് സംസ്ഥാന മന്ത്രിസഭ പ്രമേയം പാസ്സാക്കി ആവശ്യപ്പെട്ടും.
- 1999ൽ സംസ്ഥാനനിയമസഭ പാസ്സാക്കിയ ട്രൈബൽ ലാൻഡ് അമെന്റ്മെന്റ് ബിൽ ഹൈക്കോടതി തള്ളീയതിനെതിരെ സുപ്രീം കോടതിയിലുള്ള കേസിന്റെ വിധി സർക്കാർ മാനിക്കും.
- ആദിവാസി വികസനത്തിനു് ആദിവാസികളുടെ പങ്കാളിത്തത്തോടെ ഒരു മാസ്റ്റർ പ്ലാൻ നിർമ്മിക്കുകയും അത് നടപ്പാക്കുകയും ചെയ്യും.
- ഏറ്റവും അധികം ഭൂരഹിതരായ ആദിവാസികളുള്ള വയനാട് ജില്ലയിൽ 10,000 ഏക്കറെങ്കിലും ഭൂമി കണ്ടെടുക്കുകയും വിതരണം നടത്തുകയും ചെയ്യും
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാനും കൈമാറ്റം തടയാനും വേണ്ടിയുള്ള നടപ്പിലാകാതെ പോയ 1975 ലെ കേരള ഷെഡ്യൂൾഡ് ട്രൈബ്സ് ആക്റ്റിനെ പിന്തുണക്കുന്നതിനുപകരം അതിലെ വ്യവസ്ഥകളെ ഒരുപാട് ലഘൂകരിച്ച 1999 ലെ പുതുക്കിയ അമൻമെന്റിനെ പിന്തുണച്ചതിലും അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുക എന്ന കാലങ്ങളായുള്ള ആവശ്യത്തിനുപകരം 'പകരം ഭൂമി നൽകുക ' എന്ന ആവശ്യം വെച്ചതിലും മറ്റ് ആദിവാസി സംഘടനകൾ ഈ സമരത്തെയും സി.കെ ജാനുവിനേയും കുറ്റപ്പെടുത്തിയിരുന്നു. [13]. 2002 ജനുവരി 1 മുതൽ ഭൂമി വിതരണം ചെയ്തു തുടങ്ങും എന്ന് പ്രഖ്യാപിച്ച സർക്കാർ പിന്നീട് മൌനം പാലിച്ചു. ഒരുവർഷം കാത്തിരുന്നിട്ടും കരാർ ലംഘനമല്ലാതെ ഭൂമികിട്ടില്ലെന്നുറപ്പായപ്പോഴാണ് 2003 ജനുവരിയിൽ സി.കെ. ജാനുവും ആദിവാസി ഗോത്രമഹാസഭയും നേതൃത്വം കൊടുത്ത മുത്തങ്ങയിലെ ഭൂമി പിടിച്ചെടുക്കൽ സമരം ആരംഭിച്ചതു്.[14]
മുത്തങ്ങാ സമരം
തിരുത്തുകവിശദ വിവരങ്ങൾക്ക് മുത്തങ്ങ സമരം ആദിവാസികൾക്ക് സ്വന്തമായി സ്ഥലവും സഹായവും നൽകാത്തതിൽ പ്രതിഷേധിച്ച് ആദിവാസി നേതാവ് ജാനുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിൽ 48 ദിവസം ആദിവാസികൾ കുടിൽ കെട്ടി സമരം ചെയ്തു. തുടർന്ന് സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിക്കുകയും ആദിവാസികൾക്ക് കൃഷി ചെയ്യാനായി 5 ഏക്കർ ഭൂമിവീതം നൽകാമെന്നായിരുന്നു കരാർ. എന്നാൽ കൃഷിഭൂമി നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തി. അത് ആദിവാസികളെ വീണ്ടും സമരത്തിലേക്ക് നയിക്കുകയും ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ മുത്തങ്ങയിലെത്തി അവരുടെ ഊര് സ്ഥാപിച്ചു. 2003 ജനുവരി 5-ന് അവർ വനഭാഗം കയ്യേറി. എന്നാൽ 45 ദിവസം കഴിഞ്ഞ് പോലീസ് രംഗത്തെത്തുകയും സമരക്കാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. അഞ്ചോളം പേർ ഈ സംഘർഷത്തിൽ മരിക്കുകയുണ്ടായി [15]
നിൽപ്പ് സമരം
തിരുത്തുകആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഗവൺമെന്റ് സെക്രട്ടറിയേറ്റിന് മുൻവശം ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനകളെ യോജിപ്പിച്ച് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ 2014 ജൂലായ് ഒമ്പതിന് തുടങ്ങിയ അനിശ്ചിതകാല സമരമാണ് നിൽപ്പ് സമരം. മന്ത്രിസഭയുടെ തീരുമാനം അംഗീകരിച്ചുകൊണ്ട് 162 ദിവസം തുടർച്ചയായി നടന്ന അനിശ്ചിതകാല നിൽപ്പ് സമരം 2014 ഡിസംബർ 8-ന് രാവിലെ പിൻവലിച്ചു. [16]
കൂടുതൽ വിവരങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുകhttp://www.keraleeyammasika.com/media/2014/01/32-34-Bhoomi-Nalki-Punaradhivasippikkuka-July-2011.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ലാൻഡ് അജിറ്റേഷൻ കണ്ടിന്യൂസ് ഇൻ വയനാട്" (in ഇംഗ്ലീഷ്). ദി ഹിന്ദു. 2012 ജൂൺ 6. Retrieved 2013 മാർച്ച് 29.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ""BJP gets an ally in adivasi leader C.K. Janu"".
- ↑ Konikkara, Aathira. "There is no going back to the NDA: CK Janu on the political neglect of the Adivasi community" (in ഇംഗ്ലീഷ്). Retrieved 25 ഓഗസ്റ്റ് 2020.
- ↑ മുകുന്ദൻ സി. മേനോൻ. ""C K Janu: 'Experience is my guide"". ഇൻഫോചേഞ്ച് ഇന്ത്യ. Retrieved 2013 മാർച്ച് 31.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ""സി കെ. ജാനു - കേരളത്തിന്റെ ആദിവാസി പെൺശബ്ദം"". മലയാളനാട് മാസിക. 2013 മാർച്ച് 10. Retrieved 2013 മാർച്ച് 29.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ""Tribal leaders are mere pawns in politics"" (in ഇംഗ്ലീഷ്). ഡൌൺ ടു എർത്ത്. 2003 ജൂലൈ 31. Retrieved 2013 മാർച്ച് 29.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Jérémie Gilbert (2007). "Indigenous Rights in the Making: The United NationsDeclaration on the Rights of Indigenous Peoples" (in ഇംഗ്ലീഷ്). International Journal on Minority and Group Rights14 (2007) 207–230. Retrieved 2013 മാർച്ച് 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ ഭാസ്കരൻ (2002). ജാനു - സി.കെ.ജാനുവിന്റെ ജീവിതകഥ. ഡി സി ബുക്സ്. ISBN 81-264-0528-7.
{{cite book}}
: Cite has empty unknown parameter:|1=
(help); Unknown parameter|=
ignored (help) - ↑ ജോൺ മേരി (2005 ഏപ്രിൽ 8). ""Kerala water gift for cola"" (in ഇംഗ്ലീഷ്). ദി ടെലഗ്രാഫ്. Retrieved 2013 മാർച്ച് 29.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ നിഷ സൂസൻ (2009 ഏപ്രിൽ 18). ""Civil but bot disobedient"" (in ഇംഗ്ലീഷ്). തെഹൽക്ക. Archived from the original on 2013-06-21. Retrieved 2013 മാർച്ച് 29.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ സുഭാഷ് ഗട്ടാദെ (2005 മാർച്ച് 18). ""India: Interview with Ms. C.K. Janu , Leader of Tribals in Kerala"" (in ഇംഗ്ലീഷ്). സൌത്ത് ഏഷ്യൻ സിറ്റിസൺസ് വെബ്. Archived from the original on 2018-09-01. Retrieved 2013 മാർച്ച് 29.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ മുകുന്ദൻ സി. മേനോൻ. ""Kerala's tribals fight for their lands"" (in ഇംഗ്ലീഷ്). ഇൻഫോചേഞ്ച് ഇന്ത്യ. Archived from the original on 2012-05-16. Retrieved 2013 മാർച്ച് 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ മുകുന്ദൻ സി. മേനോൻ. ""Kerala's tribals fight for their lands"" (in ഇംഗ്ലീഷ്). ഇൻഫോചേഞ്ച് ഇന്ത്യ. Archived from the original on 2012-05-16. Retrieved 2013 മാർച്ച് 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ കെ.കെ. സുരേന്ദ്രൻ (2012 ജൂൺ 23). ""മുത്തങ്ങ ദിനം: വരൂ, ഈ കോളനികളിലെ ജീവിതം കാണൂ"". ഉത്തരകാലം. Retrieved 2013 ഫെബ്രുവരി 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.manoramaonline.com/news/just-in/2017/04/12/09-cpy-janu-against-bjp-s-beef-policy.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 30 സെപ്റ്റംബർ 2014. Retrieved 20 ഡിസംബർ 2014.