മുത്തങ്ങ സംഭവം

(മുത്തങ്ങ സമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2003-ഫെർബുവരി 19-നു കേരള സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് കേരള പോലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് മേൽ നിറയൊഴിക്കുകയുണ്ടായി[1]. ഇത് മുത്തങ്ങ സംഭവം എന്നും ആദിവാസികൾ നടത്തിയ സമരം മുത്തങ്ങ സമരം എന്നറിയപ്പെടുന്നു[1]. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അരങ്ങേറിയതും, കേരളത്തിൽ ആദിവാസികൾ നടത്തുന്ന ആദ്യത്തെ സമരവുമായിരുന്നു അത്.[അവലംബം ആവശ്യമാണ്]

ചരിത്രം

തിരുത്തുക

ആദിവാസികൾക്ക് സ്വന്തമായി സ്ഥലവും സഹായവും നൽകാത്തതിലും പ്രതിഷേധിച്ച് ആദിവാസി നേതാവ് ജാനുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിൽ 48 ദിവസം ആദിവാസികൾ കുടിൽ കെട്ടി സമരം ചെയ്തു. തുടർന്ന് സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിക്കുകയും ആദിവാസികൾക്ക് കൃഷി ചെയ്യാനായി 5 ഏക്കർ ഭൂമിവീതം നൽകാമെന്നായിരുന്നു കരാർ. എന്നാൽ കൃഷിഭൂമി നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തി. അത് ആദിവാസികളെ വീണ്ടും സമരത്തിലേക്ക് നയിക്കുകയും ജാനുവിന്റെ നേതൃത്വത്തിൽ വീണ്ടും ആദിവാസികൾ മുത്തങ്ങയിലെത്തി അവരുടെ ഊര്‌ സ്ഥാപിച്ചു. 2003 ജനുവരി 5-ന്‌ അവർ വനഭാഗം കയ്യേറി. എന്നാൽ 45 ദിവസം കഴിഞ്ഞിട്ടേ പോലീസ് രംഗത്തെത്തി നടപടികൾ സ്വീകരിച്ചുള്ളൂ.


"https://ml.wikipedia.org/w/index.php?title=മുത്തങ്ങ_സംഭവം&oldid=3641421" എന്ന താളിൽനിന്ന് ശേഖരിച്ചത്