സിൽക്ക് സ്മിത

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(സിൽക് സ്മിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി (ഡിസംബർ 2, 1960 - സെപ്റ്റംബർ 23 1996) .[1] ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി വേഷമിട്ടു. ഒരു എക്സ്ട്രാ നടിയായി[2] സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവർ 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ "സിൽക്ക്" എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി.[3] 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി.

സിൽക്ക് സ്മിത
ജനനം
Vijayalakshmi Vadlapati

(1960-12-02)2 ഡിസംബർ 1960
മരണം23 സെപ്റ്റംബർ 1996(1996-09-23) (പ്രായം 35)
മരണ കാരണംആത്മഹത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി
സജീവ കാലം1979–1996
മാതാപിതാക്ക(ൾ)രാമല്ലു, സരസമ്മ

ആദ്യകാലം

തിരുത്തുക

ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം (അവൾക്ക് ഏകദേശം 10 വയസ്സുള്ളപ്പോൾ) അവൾ സ്കൂൾ വിട്ടുപോയി. വശ്യതയാർന്ന കണ്ണുകൾക്കുടമയായിരുന്ന അവരുടെ നോട്ടം ക്ഷണിക്കപ്പെടാത്ത ശ്രദ്ധകളെ ആകർഷിച്ചതിനാൽ കുടുംബം വളരെ ചെറുപ്പത്തിൽത്തന്നെ അവരെ വിവാഹം കഴിച്ചയക്കുകയും ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ താമസിയാതെ അവർ ഭർതൃഗ്രഹത്തിൽനിന്ന് ഓടിപ്പോകുകയും ചെയ്തു.[4][5]

അഭിനയജീവിതം

തിരുത്തുക

വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. "സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌" എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക്‌ എന്ന പേരു ഉറച്ചു.

നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.മലയാളം സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ തന്റെ "ഇണയെ തേടി" എന്ന ചിത്രത്തിൽ നായികാ വേഷം നൽകി.ആന്റണി അവൾക്ക് സ്മിത എന്ന പേര് നൽകി.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.[6]

മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് ആത്മഹത്യ ചെയ്തു.[7]

വിശുദ്ധ സ്മിതയ്ക്ക്

തിരുത്തുക

സിൽക്ക് സ്മിതയുടെ മരണശേഷം മലയാളത്തിൽ എഴുതപ്പെട്ട സിൽക്ക് കവിതകളുടെ സമാഹാരമാണു വിശുദ്ധസ്മിതയ്ക്ക്.[8]

  1. "Obituary" (in English). The Independent. 1996-09-26. Archived from the original on 2015-09-24. Retrieved 2006-11-09. {{cite news}}: Unknown parameter |First Name= ignored (help); Unknown parameter |Last Name= ignored (help)CS1 maint: unrecognized language (link)
  2. Anupama Chopra (28 September 2011). "Why Silk Smitha is Bollywood's favourite bad girl". NDTV Movies. Archived from the original on 29 September 2011.
  3. "The mysterious death of India's biggest sex symbol Silk Smitha". 23 February 2015. Retrieved 15 August 2017.
  4. "Silk Route: Ekta Kapoor's forthcoming film 'The Dirty Picture' revisits a sequins-and-pelvic-thrust era of Tamil cinema". Mint. 30 September 2011.
  5. Kuldip, Hussain (27 September 1996). "Obituary". The Independent cited in BNET. Archived from the original on 17 October 2007. Retrieved 9 November 2006.
  6. "Magic workers" (in English). The Hindu. 2005-03-06. Archived from the original on 2011-06-29. Retrieved 2006-11-09. {{cite news}}: Unknown parameter |First Name= ignored (help); Unknown parameter |Last Name= ignored (help)CS1 maint: unrecognized language (link)
  7. Vasudev, Shefalee (2002-12-23). "Young Affluent and Depressed". India Today. Archived from the original on 2008-12-26. Retrieved 2007-12-22. {{cite news}}: Italic or bold markup not allowed in: |publisher= (help)
  8. https://specials.manoramaonline.com/Movie/2014/silk_smitha/article_6.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിൽക്ക്_സ്മിത&oldid=3800513" എന്ന താളിൽനിന്ന് ശേഖരിച്ചത്