സിയേ ബസ്തിദ
ഒരു മെക്സിക്കൻ-ചിലിയൻ കാലാവസ്ഥാ പ്രവർത്തകയും തദ്ദേശീയ മെക്സിക്കൻ ഒട്ടോമി-ടോൾടെക് സമൂഹത്തിലെ അംഗവുമാണ് സിയേ ബസ്തിദ (ജനനം: 18 ഏപ്രിൽ 2002). ന്യൂയോർക്ക് സിറ്റിയിലെ ഫ്രൈഡേഴ്സ് ഫോർ ഫ്യൂച്ചർ എന്ന വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളും കാലാവസ്ഥാ ആക്റ്റിവിസത്തിൽ തദ്ദേശീയവും കുടിയേറ്റവുമായ ദൃശ്യപരതയ്‌ക്കുള്ള ഒരു പ്രധാന ശബ്ദവുമായ അവർ[2] പീപ്പിൾസ് ക്ലൈമറ്റ് മൂവ്‌മെന്റിന്റെ അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയിലും സൺറൈസ് മൂവ്‌മെന്റ്, എക്സ്റ്റൻഷൻ റിബലിയൻ എന്നിവയിലെ അംഗവുമാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായ റീ-എർത്ത് ഇനിഷ്യേറ്റീവിന്റെ സഹസ്ഥാപകയാണ് അവർ.
സിയേ ബസ്തിദ | |
---|---|
ജനനം | [1] ടോലുക്ക, മെക്സിക്കോ | 18 ഏപ്രിൽ 2002
ദേശീയത |
|
അറിയപ്പെടുന്നത് | സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ് |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകപരിസ്ഥിതി പ്രവർത്തകരായ മാതാപിതാക്കളായ മിൻഡാഹി, ജെറാൾഡിൻ എന്നിവരുടെ മകളായി മെക്സിക്കോയിലെ അറ്റ്ലാക്കുൽകോയിൽ ജനിച്ച ബസ്തിദ [3] ലെർമയിലെ സാൻ പെഡ്രോ തുൾടെപെക് പട്ടണത്തിലാണ് വളർന്നത്.[4][5] അവർ അച്ഛന്റെ ഭാഗത്തുനിന്ന് ഒട്ടോമി-ടോൾടെക് (തദ്ദേശീയ മെക്സിക്കൻ), ആസ്ടെക്ക് എന്നീ വിഭാഗത്തിൽപ്പെട്ടതും അമ്മയുടെ ഭാഗത്തുനിന്ന് ചിലിയൻ, യൂറോപ്യൻ വംശപരമ്പരയിൽപ്പെട്ടതുമാണ്.[6][7] ബസ്തിദയ്ക്ക് മെക്സിക്കൻ, ചിലിയൻ പൗരത്വം ഉണ്ട്.[8]
മൂന്നുവർഷത്തെ വരൾച്ചയെത്തുടർന്ന് 2015 ൽ കനത്ത വെള്ളപ്പൊക്കം അവരുടെ ജന്മനാടായ സാൻ പെഡ്രോ തുൾടെപെക്കിൽ ഉണ്ടായതിനെ തുടർന്ന് ബസ്തിദയും കുടുംബവും ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറി.[9]
ബാസ്റ്റിഡ ദി ബീക്കൺ സ്കൂളിൽ പഠനത്തിനായി ചേർന്നു. [10] 2020 ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് പഠനം ആരംഭിച്ചു. [11]
ആക്ടിവിസം
തിരുത്തുകഒരു പരിസ്ഥിതി ക്ലബ് ഉപയോഗിച്ചാണ് ബസ്തിദ തന്റെ ആക്ടിവിസം ആരംഭിച്ചത്. അൽബാനിയിലും ന്യൂയോർക്ക് സിറ്റി ഹാളിലും ക്ലബ് പ്രതിഷേധിക്കുകയും സിഎൽസിപിഎ [ക്ലൈമറ്റ് ആൻഡ് കമ്മ്യൂണിറ്റി ലീഡേഴ്സ് പ്രൊട്ടക്ഷൻ ആക്റ്റ്], ഡേർട്ടി ബിൽഡിംഗ്സ് ബിൽ എന്നിവയ്ക്കായി കൂടിയാലോചന നടത്തുകയും ചെയ്തു. [8]ഗ്രേത്ത തൂൻബായ്നെക്കുറിച്ചും അവരുടെ കാലാവസ്ഥാ സമരത്തെക്കുറിച്ചും അവർ കേട്ടത് അപ്പോഴാണ്.
ഒൻപതാമത് ഐക്യരാഷ്ട്ര വേൾഡ് അർബൻ ഫോറത്തിൽ തദ്ദേശീയ പ്രപഞ്ചശാസ്ത്രത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയ ബസ്തിദയ്ക്ക് 2018 ൽ “സ്പിരിറ്റ് ഓഫ് ദി യുഎൻ” അവാർഡ് ലഭിച്ചു.[12]
2019 മാർച്ച് 15 ന് [13]ന്യൂയോർക്ക് സിറ്റിയിൽ നടന്ന ആദ്യത്തെ വലിയ കാലാവസ്ഥാ സമരത്തിൽ ബസ്തിദ തന്റെ ഹൈസ്കൂളായ ദി ബീക്കൺ സ്കൂളിനെ നയിച്ചു.[10]
അവലംബം
തിരുത്തുക- ↑ DiscipleGreta (April 18, 2020). "Happy Birthday, Xiye Bastida! @xiyebastida
Xiye is a amazing climate activist and all-around wonderful person. [URL] @AlexandriaV2005 @GretaThunberg @polyglotale @olivepit_ @maud14 @bridgekid @goldsgracie" (Tweet). Retweeted by UN-Habitat Youth [@unhabitatyouth] – via Twitter.{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Burton, Nylah (11 October 2019). "Meet the young activists of color who are leading the charge against climate disaster". Vox. Retrieved 3 February 2020.
- ↑ Vincent, Maddie (17 August 2019). "Youth activists stress collaboration, urgency to respond to climate change". Aspen Times. Retrieved 3 February 2020.
- ↑ "How an Indigenous Teen Climate Activist Plans to Change the World". Teen Vogue. 19 December 2019. Retrieved 3 February 2020.
- ↑ Bagley, Katherine (7 November 2019). "From a Young Climate Movement Leader, a Determined Call for Action". Yale Environment 365. Retrieved 3 February 2020.
- ↑ Perry, Aaron William (27 August 2019). "Episode 46 – Xiye Bastida, Global Youth Leader: "Strike with Us!"". Yale Environment 360. Retrieved 3 February 2020.
- ↑ Tierra, Desafío (28 August 2019). "Xiye Bastida, la adolescente de madre chilena que recibió a Greta Thunberg en su llegada a Nueva York". CNN Chile (in സ്‌പാനിഷ്). Retrieved 3 February 2020.
- ↑ 8.0 8.1 Labayen, Evalena (10 December 2019). "Environmental activist Xiye Bastida says "OK, Doomers"". Interview Magazine. Retrieved 3 February 2020.
- ↑ Lucente Sterling, Anna (25 September 2019). "This Teen Climate Activist Is Fighting To Ensure Indigenous And Marginalized Voices Are Being Heard". HuffPost. Retrieved 3 February 2020.
- ↑ 10.0 10.1 ""Young People Have Had Enough": Global Climate Strike Youth Activists on Why They Are Marching Today". Democracy Now. 20 September 2019. Retrieved 3 February 2020.
- ↑ Meisenzahl, Elizabeth (28 March 2020). "Hailing from Tennessee to Indonesia, meet five members of the newly admitted class of 2024". Daily Pennsylvanian. Retrieved 22 September 2020.
- ↑ "Xiye Bastida". Omega. Retrieved 3 February 2020.
- ↑ Kamenetz, Anya (19 January 2020). "'You Need To Act Now': Meet 4 Girls Working To Save The Warming World". NPR. Retrieved 3 February 2020.