പാകിസ്ഥാനിലെ ഒരു പ്രമുഖ പണ്ഡിതനും പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സയ്യിദ് സിബ്ത്-ഇ-ഹസൻ (ഉറുദു : سید سبط حسن ) (31 ജൂലൈ 1916 - 20 ഏപ്രിൽ 1986). പാക്കിസ്ഥാനിലെ സോഷ്യലിസത്തിന്റെയും മാർക്‌സിസത്തിന്റെയും തുടക്കക്കാരിൽ ഒരാളായും അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘത്തിന് പിന്നിലെ ചാലക ശക്തിയായും അദ്ദേഹം കണക്കാക്കപ്പെടുന്നു.[1][2]

ജീവിതംതിരുത്തുക

സിബ്തെ ഹസ്സൻ 1916 ജൂലൈ 31 ന് ഇന്ത്യയിലെ ഉത്തർപ്രദേശിലെ കുശഹ, അംബരി, അസംഗഢിലാണ് ജനിച്ചത്.[1][3] തന്റെ കോളേജ് പഠനകാലത്ത്, അമർനാഥ് ഝാ, ഫിറാഖ് ഗൊരഖ്‌പൂരി എന്നിവർ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു, അവർ ഇരുവരും ഇന്ത്യയിലെ വലിയ ബുദ്ധിജീവികളും രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നേടിയവരുമായിരുന്നു.[4] അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പോയി. 1942-ൽ സിബ്‌തേ ഹസൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു. ഇന്ത്യയുടെ വിഭജനത്തിനുശേഷം, 1948-ൽ അദ്ദേഹം പാകിസ്ഥാനിലെ ലാഹോറിലേക്ക് കുടിയേറി. നയാ അദാബ്, ലൈൽ-ഒ-നെഹർ എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ജേണലുകളുടെ എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1986 ഏപ്രിൽ 20-ന് ഇന്ത്യയിൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവേ ന്യൂ ഡൽഹിയിൽ വെച്ച് ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു. അദ്ദേഹത്തെ കറാച്ചിയിൽ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് മൂസ സെ മാർക്സ് തക്.[1]

കൃതികൾതിരുത്തുക

 • മൂസ സെ മാർക്സ് തക്

നിരവധി പതിറ്റാണ്ടുകളായി, പാക്കിസ്ഥാനിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും അടിസ്ഥാന മാർഗനിർദേശ ഗ്രന്ഥമായിരുന്നു മൂസ സെ മാർക്‌സ് തക്.[5]

പാകിസ്ഥാൻ മെ തെഹ്‌സീബ് കാ ഇർതിഖയിൽ, ഹസ്സൻ പാകിസ്ഥാൻ ജനതയുടെ ചരിത്രത്തെക്കുറിച്ചും രാജ്യത്തിന്റെ ഭൗതികവും സാമ്പത്തികവുമായ അടിത്തറയെക്കുറിച്ചും എഴുതി. ഭരണാധികാരികളെയും രാജാക്കന്മാരെയും സ്തുതിക്കുന്ന ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു അത്.[6]

 • ഇൻക്വിലാബ്-ഇ-ഇറാൻ
 • നവീദ്-ഇ-ഫിക്ർ
 • അഫ്കാർ-ഇ-താസ (വിവിധ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിമർശനാത്മക ലേഖനങ്ങളും വിവിധ ആശയങ്ങളെക്കുറിച്ചുള്ള വിമർശകർക്കുള്ള ഉത്തരങ്ങളും ഉൾക്കൊള്ളുന്ന ഒരു പുസ്തകമാണിത്)
 • അദാബ് ഔർ റോഷൻ ഖയാലി
 • സുഖൻ ദാർ സുഖൻ
 • ബാറ്റിൽ ഓഫ് ഐഡിയാസ് ഇൻ പാകിസ്താൻ
 • ഭഗത് സിംഗ് ഔർ ഉസ് കി സതി
 • മാർക്‌സ് ഔർ മഷ്‌രിഖ് (പൗരസ്ത്യ പാരമ്പര്യങ്ങളെക്കുറിച്ചും സമൂഹത്തിന്റെ രൂപീകരണത്തെക്കുറിച്ചും മാർക്‌സിന്റെയും ഏംഗൽസിന്റെയും വിശകലനം അദ്ദേഹം വിശകലനം ചെയ്തു)

അവലംബങ്ങൾതിരുത്തുക

 1. 1.0 1.1 1.2 Raza Naeem (31 July 2016). "100 years with Sibte Hassan: Understanding the life and legacy of Sibte Hassan". The News International (newspaper). മൂലതാളിൽ നിന്നും 2018-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 February 2018.
 2. "A steadfast progressive". Dawn (newspaper). 6 April 2005. ശേഖരിച്ചത് 22 February 2018.
 3. Pakistan Chronicle, Aqeel Abbas Jafri, Virsa / Fazlee Sons, Karachi Pakistan, 2010, page 595
 4. Raza Naeem, "Firaq Gorakhpuri as Connoisseur of Beauty", The Friday Times. Retrieved 4 November 2019.
 5. "From Moses To Marx - A Tribute To The Great Sibte Hassan". pakteahouse.net. 12 August 2009. മൂലതാളിൽ നിന്നും 2019-09-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 February 2018.
 6. Muhammad Shahzad (20 November 2016). "Faiz festival: Tribute paid to Sibte Hassan". The Express Tribune (newspaper). ശേഖരിച്ചത് 22 February 2018.
"https://ml.wikipedia.org/w/index.php?title=സിബ്തെ_ഹസ്സൻ&oldid=3809144" എന്ന താളിൽനിന്ന് ശേഖരിച്ചത്