സിദ്ധർ
സിദ്ധർ (തമിഴ്: சித்தர்) എന്ന തമിഴ് പദം സൂചിപ്പിക്കുന്നത് സിദ്ധി നേടിയ, അതായത് അഷ്ടസിദ്ധികളും ആർജിച്ച മഹാപുരുഷന്മാരെയാണ്[1].
ചരിത്രപരമായി, ആദ്യകാല തമിഴകത്ത് അധ്യാപനത്തിലും തത്ത്വചിന്തയിലും ഏറെ സ്വാധീനം ചെലുത്തിയിരുന്ന ദേശാടകന്മാരായിരുന്നു സിദ്ധന്മാർ. ശാസ്ത്രം, സാങ്കേതികവിദ്യ, ജ്യോതിശാസ്ത്രം, സാഹിത്യം, ലളിതകലകൾ, സംഗീതം, നാടകം, നൃത്തം എന്നിവയിൽ അവർ അറിവുള്ളവരായിരുന്നു. കൂടാതെ സാധാരണക്കാർക്ക് രോഗങ്ങളിൽ ചികിത്സയും ഭാവിയെക്കുറിച്ചുള്ള ഉപദേശവും അവർ നൽകി[2]. അവരുടെ ചില പ്രത്യയശാസ്ത്രങ്ങൾ ആദ്യ സംഘകാലത്ത് രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്നു. [3] [4] [5]
സിദ്ധർ
തിരുത്തുകഅബിതാന ചിന്താമണി എൻസൈക്ലോപീഡിയയിൽ താഴെ പറയുന്ന 18 സിദ്ധരുടെ പേരുകൾ ഉണ്ട്. എന്നാൽ അഗസ്ത്യ മഹർഷി പ്രസ്താവിക്കുന്നത് ഇവർക്ക് മുൻപും പിൻപുമായി വേറേയും നിരവധി പേരുണ്ടെന്നാണ്.
18 സിദ്ധർ
തിരുത്തുകതമിഴ് സിദ്ധ പാരമ്പര്യത്തിൽ 18 സിദ്ധന്മാരുണ്ട്: [6] [7]
- നന്ദീശ്വരർ
- തിരുമൂലർ
- അഗസ്ത്യൻ
- കമലമുനി
- പതഞ്ജലി
- കോരക്കാർ
- സുന്ദരാനന്ദർ
- കൊങ്ങണർ
- ചട്ടൈ മുനി
- വാത്മീകി
- രാമദേവർ
- ധന്വന്തരി
- ഇടൈക്കാടർ
- മച്ച മുനി
- കരുവൂരാർ
- ബോഗർ
- പാമ്പാട്ടി സിദ്ധർ
- കുതംപൈചിത്തർ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Tamil Lexicon. University of Madras. p. 1410.
- ↑ Meditation Revolution: A History and Theology of the Siddha Yoga Lineage. Motilal Banarsidass. 2000. ISBN 9788120816480.
- ↑ S. Cunjithapatham, M. Arunachalam (1989). Musical tradition of Tamilnadu. International Society for the Investigation of Ancient Civilizations. p. 11.
- ↑ Journal of Indian history, Volume 38. Dept. of History, University of Kerala. 1960.
- ↑ Weiss, Richard (2009). Recipes for Immortality : Healing, Religion, and Community in South India: Healing, Religion, and Community in South India. Oxford University Press. p. 80. ISBN 9780199715008.
- ↑ "18 siddhars". Palanitemples.com. Archived from the original on 2022-10-25. Retrieved 2013-06-22.
- ↑ "Siddhars". Sathuragiri.org. Archived from the original on 2013-05-18. Retrieved 2013-06-22.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- തമിഴ് സിദ്ധർ വിവര പേജ് Archived 2022-03-26 at the Wayback Machine.
- ശൈവിസം ഹോം പേജ്
- 18 സിദ്ധർ Archived 2021-09-11 at the Wayback Machine.
- 18 സിദ്ധർ വിശദാംശങ്ങൾ Archived 2022-10-25 at the Wayback Machine.