സിദ്ധാർത്ഥ് ശിവ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(സിദ്ധാർഥ് ശിവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര മേഖലയിലെ ഒരു സംവിധായകനും നടനുമാണ് സിദ്ധാർത്ഥ് ശിവ. മികച്ച നവാഗതസംവിധായകനുള്ള 2012-ലെ ദേശീയപുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു. 101 ചോദ്യങ്ങൾ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.[1]

സിദ്ധാർത്ഥ് ശിവ
ജനനം (1985-05-05) 5 മേയ് 1985  (38 വയസ്സ്)
കലാലയംമാർ തോമ കോളേജ്, തിരുവല്ല
തൊഴിൽActor, director, scenarist
ജീവിതപങ്കാളി(കൾ)Ann Mary Abraham (2012–present)
മാതാപിതാക്ക(ൾ)Kaviyoor Sivaprasad (father)

സംവിധായകനാകുന്നതിന് മുമ്പ് കുറേ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. തിരക്കഥയിലൂടെയാണ് മലയാളസിനിമാരംഗത്തെത്തിയത്. കലണ്ടർ, ഋതു, ഇവർ വിവാഹിതരായാൽ, ബോഡിഗാർഡ്, സഹസ്രം, കുടുംബശ്രീ ട്രാവൽസ്, തേജാഭായ് ആന്റ് ഫാമിലി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.[2]

പുരസ്കാരങ്ങൾ തിരുത്തുക

മികച്ച മലയാളചലച്ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഇദ്ദേഹം സംവിധാനം ചെയ്ത ഐൻ എന്ന ചിത്രത്തിനു ലഭിച്ചു.[3] 2014-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

അവലംബം തിരുത്തുക

  1. "'Paan Singh Tomar' wins best film at National awards". ദി ഹിന്ദു. 2013 മാർച്ച് 18. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)
  2. "http://www.spiderkerala.net/resources/9140-Chodhyangal-malayalam-movie-Sidhartha-Shiva.aspx". സ്പൈഡർകേരള. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= (help); External link in |title= (help)
  3. "62nd National Film Awards: Complete list of winners". ഐബിഎൻ.ലൈവ്. Archived from the original on 2015-05-12. Retrieved 2015 മാർച്ച് 24. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സിദ്ധാർത്ഥ്_ശിവ&oldid=4016324" എന്ന താളിൽനിന്ന് ശേഖരിച്ചത്