സൈക്ലോട്രോണിൽനിന്ന് രൂപപ്പെടുത്തിയെടുത്ത ഒരു പ്രത്യേകതരം കണികാത്വരിത്രമാണ് സിങ്ക്രോട്രോൺ. ഇതിൽ കണികകളെ ഒരു അടഞ്ഞ വൃത്താകൃതിയിൽ കറക്കാനായി ഉപയോഗിക്കുന്ന കാന്തിക മണ്ഡലം സമയബന്ധിതമാക്കുകയും കണികാ രശ്മിയെ അതിന്റെ വർദ്ധിച്ചുവരുന്ന ഗതികോർജ്ജത്തിന് അനുരൂപമാക്കുകയും (സിങ്ക്രണൈസ് ചെയ്യുകയും) ചെയ്തിരിക്കുന്നു. വളരെ വലിയ കണികാത്വരിത്രങ്ങൾ നിർമ്മിക്കുവാനുള്ള ആശയം സിങ്ക്രോട്രോണിൽനിന്നാണ് ഉരിത്തിരിഞ്ഞുവന്നത്. ഇതിൽ കണികകളെ വളയ്ക്കുന്നതും രശ്മിയെ ഫോക്കസ്ചെയ്യുന്നതിനും ത്വരണത്തിനുമുള്ള ഘടകങ്ങൾ വേറെ വേറെ ഉപയോഗിച്ചിരിക്കുന്നു. ഏറ്റവും ശക്തിമത്തായ ആധുനിക കണികാത്വരിത്രങ്ങളെല്ലാം സിങ്ക്രോട്രോണിന്റെ രൂപകല്പനയാണ് പിൻതുടരുന്നത്. ഏറ്റവും വലിയ സിങ്ക്രോട്രോൺ കണികാത്വരിത്രമാണ് ലാർജ് ഹാഡ്രോൺ കൊളൈഡർ. ഇതിന് 27 കിലോമീറ്റർ ചുറ്റളവുണ്ട്. ഇത് സ്വിറ്റ്സർലണ്ടിലെ ജനീവയിലാണ് സ്ഥിതിചെയ്യുന്നത്. 2008 ൽ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയാർ റിസർച്ച് (CERN) ആണ് ഇത് നിർമ്മിച്ചത്.

University of Michigan synchrotron.jpg

1944 ൽ വ്ലാദിമർ വെക്സെർ ആണ് സിങ്ക്രോട്രോൺ കണ്ടുപിടിച്ചത്. എന്നാൽ 1945 ൽ എഡ്വിൻ മാക്മില്ലൻ ആദ്യത്തെ സിങ്ക്രോട്രോൺ നിർമ്മിച്ചു. അദ്ദേഹം സ്വന്തമായി സിങ്ക്രോട്രോൺ എന്ന ആശയം വികസിപ്പിക്കുകയായിരുന്നു. ആദ്യത്തെ പ്രോട്ടോൺ സിങ്ക്രോട്രോൺ രൂപകൽപ്പന ചെയ്തത് 1952 ൽ സർ മാർക്കസ് ഒലിഫന്റ് ആണ്.

"https://ml.wikipedia.org/w/index.php?title=സിങ്ക്രോട്രോൺ&oldid=3222554" എന്ന താളിൽനിന്ന് ശേഖരിച്ചത്