സാറാ ബെന്നറ്റ്
ഒരു ബ്രിട്ടീഷ് വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ് ആണ് സാറ ബെന്നെറ്റ്. ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ്് (2002), ഹാരി പോട്ടർ ആൻറ് ദ പ്രിസണർ ഓഫ് അസ്കബാൻ (2004), ഹാരി പോട്ടർ ആന്റ് ദ ഗോബ്ലെറ്റ് ഓഫ് ഫയർ (2005), ഡോക്ടർ ഹു (2005), മെർലിൻ (2008), ജോനാഥൻ സ്ട്രേഞ്ച് & മിസ്റ്റർ നോറെൽ (2009), സ്കെല്ലിഗ് (2009), ദി മാർഷിയൻ (2015), എക്സ് മെഷീന (2015) എന്നീ ചിത്രങ്ങളിലെ അവരുടെ വിഷ്വൽ എഫക്ടുകൾ ശ്രദ്ധേയങ്ങളായിരുന്നു.
സാറ ബെന്നെറ്റ് | |
---|---|
തൊഴിൽ | Visual effects artist |
സജീവ കാലം | 1998–present |
2016ൽ എക്സ് മെഷിന എന്ന ചിത്രത്തിലെ പ്രവർത്തനത്തിന് ബെസ്റ്റ് വിഷ്വൽ എഫക്റ്റ്സ്് വിഭാഗത്തിൽ ബെന്നറ്റ് ഒരു അക്കാദമി അവാർഡും നേടിയിരുന്നു. ഈ അവാർഡ് അവർ ആൻഡ്രൂ വൈറ്റ്ഹസ്റ്റ്, പോൾ നോറിസ്, മാർക്ക് വില്യംസ് ആർഡിംഗ്ടൺ എന്നിവരുമായി പങ്കിട്ടു.[1]
അവലംബം
തിരുത്തുക- ↑ "88th Academy Awards". Academy of Motion Picture Arts and Sciences. Retrieved January 20, 2016.