ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ് (ചലച്ചിത്രം)

ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച[1] ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ്. ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ചലച്ചിത്രമായ ഇത് പുറത്തിറങ്ങിയത് 2002ലാണ്. മുൻ ചലച്ചിത്രമായ ഫിലോസഫേഴ്സ് സ്റ്റോണിന്റെ രചയിതാവായ സ്റ്റീവ് ക്ലോവ്സും നിർമ്മാതാവായ ഡേവിഡ് ഹേമാനും ഈ ചലച്ചിത്രത്തിലും യഥാക്രമം രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി പോട്ടറുടെ രണ്ടാം വർഷ അനുഭവങ്ങളാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഡാനിയൽ റാഡ്ക്ലിഫ്, ഹാരി പോട്ടർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ റൂപെർട്ട് ഗ്രിന്റും എമ്മ വാട്സണും ഹാരിയുടെ സുഹൃത്തുക്കളായ റോൺ വീസ്‌ലിയെയും ഹെർമിയോണി ഗ്രേഞ്ചറിനെയും അവതരിപ്പിച്ചിരിക്കുന്നു. ചേമ്പർ ഓഫ് സീക്രട്ടിന്റെ പിൻഗാമിയായി വെള്ളിത്തിരയിലെത്തിയത് പ്രിസണർ ഓഫ് അസ്കബാൻ എന്ന ചലച്ചിത്രമായിരുന്നു.

ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ്
അന്താരാഷ്ട്ര പോസ്റ്റർ
സംവിധാനംക്രിസ് കൊളംബസ്
നിർമ്മാണംഡേവിഡ് ഹേമാൻ
തിരക്കഥസ്റ്റീവ് ക്ലോവ്സ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ്
by ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്റ്
എമ്മ വാട്സൺ
സംഗീതംജോൺ വില്ല്യംസ്
ഛായാഗ്രഹണംറോജർ പ്രാറ്റ്
ചിത്രസംയോജനംപീറ്റർ ഹോണസ്
സ്റ്റുഡിയോഹെയ്ഡേ ഫിംലിംസ്
വിതരണംവാർണർ ബ്രോസ്
റിലീസിങ് തീയതി
  • 3 നവംബർ 2002 (2002-11-03) (ലണ്ടൻ)
  • 15 നവംബർ 2002 (2002-11-15) (യു.കെ
    അമേരിക്ക)
രാജ്യംയുകെ
അമേരിക്ക
ഭാഷഇംഗ്ലിഷ്
ബജറ്റ്$100 ദശലക്ഷം
സമയദൈർഘ്യം161 മിനുട്ട്
ആകെ$878,979,634[1]

അഭിനേതാക്കൾ

തിരുത്തുക
  1. 1.0 1.1 "Harry Potter and the Chamber of Secrets (2002)". Box Office Mojo. Retrieved 5 February 2009.

പുറംകണ്ണികൾ

തിരുത്തുക