ഒരു ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനാണ് സാമുവൽ ടോളൻസ്കി.

സാമുവൽ ടോളൻസ്കി
Samuel Tolansky
Samuel Tolansky.jpg
ജനനം(1907-11-17)17 നവംബർ 1907
മരണം4 മാർച്ച് 1973(1973-03-04) (പ്രായം 65)
ദേശീയതBritish
കലാലയംUniversity of Durham
Armstrong College
അറിയപ്പെടുന്നത്Optics, Interferometry
പുരസ്കാരങ്ങൾC. V. Boys Prize
Scientific career
InstitutionsUniversity of Manchester and
Royal Holloway College
University of London
Doctoral advisorWilliam Lawrence Bragg
കുറിപ്പുകൾ
Carried out tests on material from the first moon landing

ജീവിതരേഖതിരുത്തുക

1907 നവംബർ 17-ന് ഇംഗ്ലണ്ടിൽ ജനിച്ചു. റഥർഫോർഡ്, കിങ്സ്, ഇംപീരിയൽ എന്നീ കോളജുകളിലെ വിദ്യാഭ്യാസത്തിനുശേഷം പി.എച്ച്.ഡി., ഡി.എസ്.സി. ബിരുദങ്ങൾ നേടി. എഫ്. പാഷൻ, എ. ഫൗളർ, ലോറൻസ് ബ്രാഗ് എന്നീ പ്രസിദ്ധ ശാസ്ത്രജ്ഞരോടൊത്ത് വർണരാജി പഠന (spectroscopy) രംഗത്തു നിരവധി ഗവേഷണങ്ങൾ നടത്തി. വിവിധ മൂലകങ്ങളുടെ രേഖാസ്പെക്ട്രത്തിലെ അതിസൂക്ഷ്മ സംരചന അപഗ്രഥനം ചെയ്തുകൊണ്ട് അവയുടെ അണുകേന്ദ്രത്തിന്റെ ചക്രണം (spin), കാന്തിക ആഘൂർണം (magnetic), ചതുർധ്രുവ ആഘൂർണങ്ങൾ (quadrupole moments), ഐസോടോപ്പുകളുടെ വിസ്ഥാപന പ്രഭാവങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ടോളൻസ്കിക്കു കഴിഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത് അറ്റോമിക് എനർജി കമ്മിഷന്റെ നിർദ്ദേശപ്രകാരം യുറേനിയം- 235-ന്റെ ന്യൂക്ലിയർ ചക്രണമൂല്യം ഏതാണ്ടു കൃത്യമായിത്തന്നെ ഇദ്ദേഹം തിട്ടപ്പെടുത്തി. ഇതിനായി മൾട്ടിപ്പിൾ ബീം ഇന്റർഫെറോമെട്രി എന്ന സാങ്കേതികവിദ്യയും ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ക്രിസ്റ്റലുകളെക്കുറിച്ചു പൊതുവേയും ഡയമണ്ട് ക്രിസ്റ്റലുകളെപ്പറ്റി പ്രത്യേകമായും ഇദ്ദേഹം ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ, ലണ്ടൻ എന്നീ സർവകലാശാലകളിൽ ടോളൻസ്കി ദീർഘകാലം സേവനമനുഷ്ഠിച്ചു. 1952-ൽ ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1973 മാർച്ച് 4-ന് ലണ്ടനിൽ ഇദ്ദേഹം നിര്യാതനായി.

പുരസ്കാരങ്ങൾതിരുത്തുക

  • ലണ്ടനിലെ ഫിസിക്കൽ സൊസൈറ്റിയുടെ ബോയ്സ് പ്രൈസ് (1948)
  • റോയൽ സൊസൈറ്റി ഒഫ് ആർട്ട്സിന്റെ സിൽവർ മെഡൽ (1961)

ചില കൃതികൾതിരുത്തുക

  • ഇൻട്രൊഡക്ഷൻ റ്റു അറ്റോമിക് ഫിസിക്സ് (1942)
  • ഹൈ റെസൊല്യൂഷൻ സ്പെക്ട്രോസ്കോപ്പി (1947)
  • മൈക്രോ സ്റ്റ്രക്ചർ ഒഫ് ഡയമണ്ട് സർഫസസ് (1955)
  • സർഫസ് മൈക്രോ ടോപോഗ്രഫി (1960)
  • മൾട്ടിപ്പിൾ ബീം ഇന്റർഫറൻസ് മൈക്രോസ്കോപ്പി ഒഫ് മെറ്റൽസ് (1970)
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സാമുവൽ ടോളൻസ്കി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സാമുവൽ_ടോളൻസ്കി&oldid=2286404" എന്ന താളിൽനിന്ന് ശേഖരിച്ചത്