ഒരു ജീവിക്ക് ഗുണം ലഭിക്കുകയും മറ്റൊന്നിന് ഗുണമോ ദോഷമോ ഇല്ലാതെ വരികയും ചെയ്യുന്ന രണ്ട് വ്യത്യസ്ത ജീവജാലങ്ങൾ തമ്മിലുള്ള ആവാസ വ്യവസ്ഥാ ബന്ധമാണ് സഹഭോജിത. (ആംഗലേയം: കമെൻസലിസം). മറ്റു ബന്ധങ്ങളായ സഹോപകാരിത (രണ്ട് പങ്കാളികൾക്കും ഗുണം), അമെൻസലിസം (ഒന്നിന് ദോഷം, മറ്റേതിന് ഗുണമോ ദോഷമോ ഇല്ല), പരാദജീവനം (ഒന്നിന് ഗുണം, മറ്റേതിന് ദോഷം) എന്നിവയുമായി സഹഭോജിതയെ താരതമ്യം ചെയ്യാവുന്നതാണ്.

ഭീമൻ കാഞ്ചിമത്സ്യങ്ങൾ (ബാലിസ്റ്റോയിഡെ വിറിഡെസൻസ്) ചെറു മത്സ്യങ്ങളെ പാറകൾക്കിടയിലൂടെ ശരീരത്തലേറ്റി കൊണ്ടു പോവുക വഴി അവക്ക് ഭക്ഷണം കിട്ടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു..

ഒരേ മേശയിലിരുന്ന് ഭക്ഷണം കഴിക്കുക എന്നർത്ഥം വരുന്ന കമെൻസൽ എന്ന വാക്കിൽ നിന്നാണ് കമെൻസലിസം എന്ന വാക്ക് ഉത്ഭവിച്ചത്.

വിവിധ തരം ബന്ധങ്ങൾ

തിരുത്തുക

ഫോറെസിസ്

തിരുത്തുക
 
ചാഴി ഈച്ചയുടെ ശരീരത്തിൽ.

യാത്രാവശ്യങ്ങൾക്കല്ലാതെ ഒരു ജീവി മറ്റൊരു ജീവിയുടെ ശരീരത്തിൽ പറ്റിപ്പിടിച്ച് ഉപജീവനം നടത്തുന്ന സഹഭോജിതാ രീതിയാണ് ഫോറെസിസ് അഥവാ ഫോറെസി. ഇത് പ്രധാനമായും ആർത്രോപോഡകളിലാണ് കണ്ടു വരുന്നത്. വണ്ടുകൾ, ഈച്ചകൾ എന്നിവയുടെ ശരീരത്തിലുണ്ടാകുന്ന ചാഴികൾ, സസ്തനികളുടെയും വണ്ടുകളുടെയും ശരീരത്തിലുണ്ടാകുന്ന കപടതേളുകൾ[1], പക്ഷികളുടെ ശരീരത്തിലുണ്ടാകുന്ന തേരട്ടകൾ[2] എന്നിവ ഈ തരം സഹഭോജിതക്ക് ഉദാഹരണങ്ങളാണ്.

ഇൻക്വിലിനിസം

തിരുത്തുക

ഒരു ജീവി മറ്റൊന്നിനെ താമസിനായി ആശ്രയിക്കുന്ന തരം സഹഭോജിതയാണ് ഇൻക്വിലിനിസം. മരപ്പൊത്തുകളിൽ താമസിക്കുന്ന പക്ഷികൾ, മറ്റു സസ്യങ്ങളിൽ വളരുന്ന മരവാഴ പോലെയുള്ള എപ്പിഫൈറ്റുകൾ[3] എന്നിവ ഈ തരം സഹഭോജിതക്ക് ഉദാഹരണമാണ്.

മെറ്റാബയോസിസ്

തിരുത്തുക

ഈ സഹോപകാരിത ജീവികളെ നേരിട്ട് ബന്ധപ്പെടുത്തുന്നില്ല. ഒരു ജീവജാലം മറ്റൊന്നിന് ജീവിക്കാനാവശ്യമായ അനുകൂല സാഹചര്യം ഒരുക്കുന്നു. മൃതശരീരങ്ങളിൽ ജീവിക്കുന്ന കൃമികൾ, ഗാസ്ട്രോപോഡകളുടെ പുറംതോട് ഉപയോഗിക്കുന്ന സന്യാസി ഞണ്ട് എന്നിവ ഇത്തരം ബന്ധത്തിന് ഉദാഹരണങ്ങളാണ്.

ഉദാഹരണങ്ങൾ

തിരുത്തുക

ഇതും കൂടി കാണുക

തിരുത്തുക
  • സഹോപകാരിത - രണ്ട് പങ്കാളികൾക്കും ഗുണം ലഭിക്കുന്നു.
  • സഹജീവനം - രണ്ട് ജീവജാലങ്ങൾ തമ്മിലുള്ള ദീർഘകാല സമ്പർക്കം.
  1. Durden, Lance A. (2001) "Pseudoscorpions Associated With Mammals in Papua New Guinea". Biotropica, Vol. 23, No. 2, pp. 204–206.
  2. Tajovy, Karel, et al. (2001) "Millipedes (Diplopoda) in Dogs' nests". European Journal of Soil Biology, vol. 37, pp. 321–323.
  3. C. Michael Hogan. 2011. Commensalism. Topic Ed. M.Mcginley. Ed-in-chief C.J.Cleveland. Encyclopedia of Earth. National Council for Science and the Environment. Washington DC
"https://ml.wikipedia.org/w/index.php?title=സഹഭോജിത&oldid=1776485" എന്ന താളിൽനിന്ന് ശേഖരിച്ചത്