പ്രധാന മെനു തുറക്കുക

രണ്ടോ അതിലധികമോ ജീവികൾ അവയുടെ അതിജീവനത്തെ എളുപ്പമാക്കുവാൻ വേണ്ടി പരസ്പരധാരണയോടെ ഒന്നിച്ചു കഴിയുന്ന പ്രതിഭാസമാണ് സഹജീവനം (Symbiosis). പല ജീവികളുടെയും നിലനിൽപ്പുപോലും സഹജീവനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്ലൗൺ മത്സ്യങ്ങളും സീ-അനെമണികളും തമ്മിലുള്ള ബന്ധമാണ് സഹജീവനത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ളത്. കന്നുകാലികളുടെ കൂടെ നടക്കുന്ന പക്ഷികളും മറ്റൊരു സഹജീവനബന്ധമാണ് കാണിക്കുന്നത്. ലൈക്കനുകളുടേത് മറ്റൊരു സഹജീവനബന്ധമാണ്. ഉറുമ്പുകളും അഫിഡുകളും തമ്മിലുള്ള സഹജീവനബന്ധവും ശാസ്ത്രജ്ഞരെ ആകർഷിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=സഹജീവനം&oldid=1957251" എന്ന താളിൽനിന്ന് ശേഖരിച്ചത്