സമ്മിറ്റ് (സൂപ്പർകമ്പ്യൂട്ടർ)

ഓക് റിഡ്ജ് നാഷണൽ ലബോറട്ടറിക്കുവേണ്ടി ഐബിഎം നിർമ്മിച്ച സൂപ്പർ കമ്പ്യൂട്ടറാണ് സമ്മിറ്റ് അഥവാ ഓഎൽസിഎഫ്-4. ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറാണ്.[2][3][4][5][6] 200 പീറ്റാ ഫ്ലോപ്സാണ് ഇതിന്റെ വേഗത.

സമ്മിറ്റ് (സൂപ്പർകമ്പ്യൂട്ടർ)
നിർമ്മാതാവ്‌U.S. Department of Energy
പ്രവർത്തകർIBM
രൂപകല്‌പന9216 POWER9 22-core CPUs
27,648 Nvidia Tesla V100 GPUs[1]
ശക്തി15 MW
സ്റ്റോറേജ്250 PB
ലക്ഷ്യംScientific research
വെബ്സൈറ്റ്www.olcf.ornl.gov/olcf-resources/compute-systems/summit/

രൂപകല്പന

തിരുത്തുക

ഈ സൂപ്പർകമ്പ്യൂട്ടറിലെ ഓരോ നോഡും 500ജിബിയിലധികം മെമ്മറി (ഹൈബാൻവിഡ്ത് ഡിഡിആർ4 എസ്ഡിറാം) ഉൾക്കൊള്ളുന്നു. ഇത് എല്ലാ സിപിയുവിനും ജിപിയുവിനും ഉപയോഗിക്കാവുന്നതരത്തിലുള്ളതാണ്. കൂടാതെ 800 ജിബി നോൺ-വോളറ്റയില് റാമും ഉണ്ട്. ഇത് ബഫർ ആവശ്യത്തിനും അധിക മെമ്മറി ആവശ്യത്തിനും ഉപയോഗിക്കുന്നു.[7] ഐബിഎം പവർ9 പ്രോസസ്സറുകളാണ് സിപിയു. എൻവിഡിയയുടെ വോൾട്ട പ്രോസസ്സറുകൾ ജിപിയു ആയി ഉപയോഗിച്ചിരിക്കുന്നു. ഇവ എൻവിഡിയയുടെ എൻവിലിങ്ക് എന്ന അതിവേഗ കണക്റ്റിവിറ്റിസംവിധാനമുപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വിവിധോദ്യേശ കമ്പ്യൂട്ടിംഗ് മോഡൽ സാദ്ധ്യമാക്കിയിരിക്കുന്നു. അതിവേഗ ഡാറ്റ ട്രാൻസ്ഫർ ഉറപ്പാക്കാനായി നോഡുകൾ നോൺ-ബ്ലോക്കിംഗ് ഫാറ്റ്-ഫ്രീ ടോപ്പോളജി ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. 200 ജിബിപിഎസ് ആണ് നെറ്റ്‍വർക്കിന്റെ വേഗത. റെഡ്ഹാറ്റ് എന്റർപ്രൈസ് ലിനക്സാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "ORNL Launches Summit Supercomputer".
  2. {{cite news}}: Empty citation (help)
  3. R. Johnson, Colin (15 April 2015). "IBM vs. Intel in Supercomputer Bout". EE Times. Retrieved 29 December 2015.
  4. Shankland, Steven (14 September 2015). "IBM, Nvidia land $325M supercomputer deal". C|Net. Retrieved 29 December 2015.
  5. Noyes, Katherine (16 March 2015). "IBM, Nvidia rev HPC engines in next-gen supercomputer push". PC World. Retrieved 29 December 2015.
  6. Lohr, Steve (8 June 2018). "You'd Need 63 Billion Years to Do What This Supercomputer Can Do in a Second". New York Times. Retrieved 8 June 2018.
  7. Lilly, Paul (January 25, 2017). "NVIDIA 12nm FinFET Volta GPU Architecture Reportedly Replacing Pascal In 2017". HotHardware. Archived from the original on 2017-04-17. {{cite web}}: Cite has empty unknown parameter: |dead-url= (help)