ടൈറ്റൻ(സൂപ്പർകപ്യൂട്ടർ)
ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പർ കംപ്യൂട്ടറാണ് ടൈറ്റൻ. അമേരിക്കയിലെ ടെന്നിസിയിലുള്ള ഓക് റിഡ്ജ് നാഷണൽ ലബോറട്ടറിയിലാണിത് സ്ഥാപിച്ചിട്ടുള്ളത്. സെക്കൻഡിൽ 17,590 ട്രില്യൻ കണക്കുകൂട്ടലുകൾ നടത്തുന്നു. ജഗ്വാർ സൂപ്പർ കംപ്യൂട്ടറിന്റെ പരിഷ്കരിച്ച രൂപമാണ് ടൈറ്റൻ.[2]
സജീവമായത് | ഒക്ടോബർ 29, 2012 |
---|---|
നിർമ്മാതാവ് | യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി |
പ്രവർത്തകർ | Cray Inc. |
സ്ഥാനം | Oak Ridge National Laboratory |
രൂപകല്‌പന | 18,688 AMD Opteron 6274 16-core CPUs 18,688 Nvidia Tesla K20X GPUs Cray Linux Environment |
ശക്തി | 8.2 MW |
വ്യാപ്‌തി | 404 m2 (4352 ft2) |
മെമ്മറി | 710 TB (598 TB CPU and 112 TB GPU) |
സ്റ്റോറേജ് | 10 PB, 240 GB/s IO |
വേഗത | 17.59 petaFLOPS (LINPACK) 27 petaFLOPS theoretical peak |
ചെലവ് | യു,എസ് $97 മില |
റാങ്കിങ് | TOP500മില്യൺ: #1, November 2012[1] |
ലക്ഷ്യം | Scientific research |
പാരമ്പര്യം | Ranked 1 on TOP500 when built. First GPU based supercomputer to perform over 10 petaFLOPS |
വെബ്സൈറ്റ് | www |
ഗവേഷണ പ്രോജക്റ്റുകൾ
തിരുത്തുകആദ്യഘട്ടത്തിൽ ആറ് പ്രോജക്ടുകളാണ് ടൈറ്റൻ ഉപയോഗിച്ചു ആസൂത്രണം ചെയ്തിട്ടുള്ളത്.
- S3D പ്രോജക്റ്റ്, ആന്തരദഹന യന്ത്രങ്ങളുടെ (Internal Cumbustion Engines)പ്രത്യേകിച്ചും ഡീസൽ എൻജിനുകളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്ന പ്രോജക്ട്
- WL-LSMS പ്രോജക്റ്റ്കേവല പൂജ്യത്തിനും അതിനടുത്ത താപനിലയിലും ഇലക്ട്രോണുകൾക്കും ആറ്റങ്ങൾക്കും കാന്തികസ്വഭാവമുള്ള വസ്തുക്കളുമായുള്ള പ്രതിപ്രവർത്തനങ്ങൾ
- ഡെനാവോ പ്രോജക്റ്റ് ന്യൂക്ലിയർ റിയാക്ടറുകളുടെ പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനും ആണവമാലിന്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുമുള്ള പ്രോജക്ടുകൾ തയ്യാറാക്കൽ
- ലാംപ്‌സ് (LAMMPS - Large-scale Atomic/Molecular Massively Parallel Simulator)അർധചാലകങ്ങളുടെയും (Semi-conductors) ) പോളിമറുകളുടെയും നിർമ്മാണ- വികസന പ്രവർത്തനങ്ങൾ
- കമ്മ്യൂണിറ്റി അറ്റ്മോസ്ഫിയർ മോഡൽ CAM-SE
- നോൺ ഇക്വിലിബ്രിയം റേഡിയേഷൻ ഡിഫ്യൂഷൻ (NRDF)
സവിശേഷതകൾ
തിരുത്തുക200 ക്യാബിനറ്റുകളാണ് 4352 ച. അടി വിസ്തൃതിയുള്ള ടൈറ്റനിലുള്ളത്. ഓരോ ക്യാബിനറ്റിലും നാലു നോഡുകൾവീതമുള്ള 24 ബ്ലേഡുകളാണുള്ളത്. 2,99,008 പ്രൊസസർ കോറുകളുള്ള ടൈറ്റന്റെ റാൻഡം ആക്സസ് മെമ്മറി 710 ഠ യിൽ അധികമാണ്.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;top500
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ സാബു (10-Jan-2013). "ഏറ്റവും വേഗമുള്ള സൂപ്പർ കംപ്യൂട്ടർടൈറ്റൻ". ദേശാഭിമാനി. Retrieved 20 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help)
അധിക വായനയ്ക്ക്
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Titan (supercomputer) എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)