സമുത് സോങ്‌ഖ്‌റാം പ്രവിശ്യ

സമുത് സോങ്‌ഖ്‌റാം പ്രവിശ്യ തായ്‌ലൻഡിലെ മധ്യ പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. അയൽ പ്രവിശ്യകൾ (തെക്കുനിന്ന് ഘടികാരദിശയിൽ) ഫെച്ചാബുരി, റാച്ചബുരി, സമുത് സാഖോൺ എന്നിവയാണ്. പ്രദേശവാസികൾ സമുത് സോങ്ഖ്റാം പ്രവിശ്യയെ മായെ ക്ലോംഗ് എന്നാണ് വിളിക്കുന്നത്. തായലാൻറിലെ പ്രവിശ്യകളിൽ വിസ്തൃതിയിൽ ഏറ്റവും ചെറുതാണ് ഈ പ്രവിശ്യ. 1811 മെയ് 11 ന് പ്രശസ്ത സയാമീസ് ഇരട്ടകളായിരുന്ന ചാങ്, എങ് ബങ്കർ എന്നിവർ ഇവിടെയാണ് ജനിച്ചത്.[6]

സമുത് സോങ്‌ഖ്‌റാം

สมุทรสงคราม
Other transcription(s)
 • Teochew夜功
(മുകളിൽ, ഇടതുവശത്ത് നിന്ന് ഘടികാരദിശയിൽ) ബാംഗ് നോയി ഫ്ലോട്ടിംഗ് മാർക്കറ്റ്, മായെ ക്ലോംഗ് നദി, അംഫവ ഫ്ലോട്ടിംഗ് മാർക്കറ്റ്, കിംഗ് രാമ II മെമ്മോറിയൽ പാർക്ക്, ഡോൺ ഹോയ് ലോട്ട്, തലത് റോം ഹപ്പ് എന്നും അറിയപ്പെടുന്ന മെക്‌ലോംഗ് റെയിൽവേ മാർക്കറ്റ് ട്രെയിൻ വരുന്ന സമയത്ത്.
പതാക സമുത് സോങ്‌ഖ്‌റാം
Flag
Official seal of സമുത് സോങ്‌ഖ്‌റാം
Seal
Nickname(s): 
Mae Klong
Motto(s): 
เมืองหอยหลอด ยอดลิ้นจี่ มีอุทยาน ร.2 แม่กลองไหลผ่าน นมัสการหลวงพ่อบ้านแหลม
("City of razor shells. Tops of the lychee trees. King Rama II Park. Passage of the Maeklong river. Worship the Buddhist image of Luang Pho Ban Laem.")
Map of Thailand highlighting Samut Songkhram province
Map of Thailand highlighting Samut Songkhram province
CountryThailand
CapitalSamut Songkhram
ഭരണസമ്പ്രദായം
 • GovernorCharas Bunnasa
(since October 2019)[1]
വിസ്തീർണ്ണം
 • ആകെ417 ച.കി.മീ.(161 ച മൈ)
•റാങ്ക്Ranked 77th
ജനസംഖ്യ
 (2019)[3]
 • ആകെ193,305
 • റാങ്ക്Ranked 76th
 • ജനസാന്ദ്രത465/ച.കി.മീ.(1,200/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 7th
Human Achievement Index
 • HAI (2022)0.6552 "somewhat high"
Ranked 18th
GDP
 • Totalbaht 22 billion
(US$0.8 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
75xxx
Calling code034
ISO കോഡ്TH-75
വെബ്സൈറ്റ്www.samutsongkhram.go.th

ഭൂമിശാസ്ത്രം

തിരുത്തുക

മായെ ക്ലോംഗ് നദീമുഖത്ത് ബാങ്കോക്ക് ഉൾക്കടലിലാണ് (തായ്‌ലാന്റ് ഉൾക്കടലിൻറെ ഉപരിഭാഗം) സമുത് സോങ്‌ഖ്‌റാം പ്രവിശ്യയുടെ സ്ഥാനം. നിരവധി കനാലുകളിലൂടെ (ഖ്ലോങ്) നദിയിലെ ജലം ജലസേചനത്തിനായി പ്രവിശ്യയിലൂടെ വ്യാപിക്കുന്നു. കടൽ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന ധാരാളം തടാകങ്ങൾ തീരത്തുണ്ട്. ഇതിൻ്റെ ആകെ വിസ്തീർണ്ണം 416.7 ചതുരശ്ര കിലോമീറ്റർ (ഏകദേശം 160.9 ചതുരശ്ര മൈൽ) ആണ്. തായ്‌ലൻഡിലെ ഏറ്റവും ചെറിയ പ്രവിശ്യയായി ഇതിനെ കണക്കാക്കാം. മൊത്തം വനപ്രദേശം 30 ചതുരശ്ര കിലോമീറ്റർ (12 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 7.3 ശതമാനം ആണ്.[7] മൂന്ന് പ്രധാന മതങ്ങളുടെ ആരാധനാലയങ്ങൾ ഈ പ്രവിശ്യയിലാണ്. 110 ബുദ്ധക്ഷേത്രങ്ങളും രണ്ട് ക്രിസ്ത്യൻ പള്ളികളും ഒരു മുസ്ലീം പള്ളിയും ഇവിടെയുണ്ട്. കൂടാതെ, 215 വർഷത്തിലേറെ പഴക്കമുള്ള തായ്‌ലൻഡിലെ ഏറ്റവും പഴക്കമുള്ള ചൈനീസ് ജോസ് ഹൗസും (ചൈനീസ് പരമ്പരാഗത ക്ഷേത്രം) അഗതിമന്ദിരവും സമുത് സോങ്‌ഖ്‌റാം പ്രവിശ്യയിലാണ്.

ചരിത്രം

തിരുത്തുക

സമുത് സോങ്‌ഖ്‌റാം അല്ലെങ്കിൽ മായെ ക്ലോംഗ് അല്ലെങ്കിൽ സുവാൻ നോക് (പുറത്തെ പൂന്തോട്ടം) പണ്ടുകാലത്ത് മുവാങ് റാച്ചബുരിയുടെ ഭാഗമായിരുന്നു. മുൻകാലത്ത് ബാംഗ് ചാങ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മായെ ക്ലോങ് സമുത് സോങ്‌ഖ്‌റാമിലെ ടാംബോൺ അംഫവ കേന്ദ്രീകരിച്ചായിരുന്നു നിലനിന്നിരുന്നത്. അയുത്തായയിൽ നിന്ന് തോൺബുരി കാലഘട്ടങ്ങളിലേക്കുള്ള പരിവർത്തന സമയത്ത്, ഇത് റാച്ചബുരിയിൽ നിന്ന് വേർപെടുത്തി മുവാങ് മായെ ക്ലോംഗ് എന്ന് നാമകരണം ചെയ്യപ്പെട്ടു. മഹാനായ തക്‌സിൻ രാജാവ് തൻറെ രാജ്യത്തിൻ്റെ തലസ്ഥാനമായി തോൺ ബുരി സ്ഥാപിക്കുന്ന സമയത്ത് സമുത് സോങ്‌ഖ്‌റാം ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പ്രദേശമായിരുന്നു. ബർമക്കാർ തംബോൺ ബാങ് കുങ്ങിലേക്ക് ഒരു സൈന്യത്തെ നയിച്ചപ്പോൾ, ഒരു കോട്ട പണിയാനും നഗരം ബർമീസ് സൈന്യം പിടിച്ചടക്കുന്നത് തടയാനും രാജാവ് ആളുകളെ കൂട്ടി. അക്കാലത്തെ ബർമീസ് അധിനിവേശക്കാർക്കെതിരായ ഒരു പ്രധാന നടപടിയായി ഇത് അറിയപ്പെടുന്നു.

റെയിൽവേ

തിരുത്തുക

സാമുത് സോങ്‌ഖ്‌റാം പ്രവിശ്യയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ മെക്‌ലോംഗ് റെയിൽവേ സ്റ്റേഷൻ, മെക്‌ലോംഗ് റെയിൽവേ ശൃംഖലയുടെ ഭാഗമാണ്. മെക്‌ലോംഗ് റെയിൽവേ മാർക്കറ്റിലൂടെയുള്ള റൂട്ടിൻറെ പേരിൽ ഈ റെയിൽ വേ അറിയപ്പെടുന്നു.[8] തായ്‌ലൻഡിലെ ഏറ്റവും വലിയ സീഫുഡ് മാർക്കറ്റുകളിലൊന്നായ ഇത് മെക്‌ലോംഗ് റെയിൽവേയുടെ ട്രാക്കിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.[9] ഒരു ട്രെയിൻ അടുത്തുവരുമ്പോഴെല്ലാം, ട്രെയിൻ കടന്നുപോകുന്നതിനായി ഇവിടുത്തെ കടയുടെ മുൻഭാഗങ്ങൾ പാളത്തിൽ നിന്ന് പിന്നിലേക്ക് മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്യുന്നു.[10]

സമുത് സോങ്‌ഖ്‌റാം പ്രവിശ്യയിലെ ഒരു പ്രധാന പാതയായ രാമ II റോഡ്, ബാങ്കോക്കിലെ തോൺബുരി ഭാഗത്ത് നിന്ന് ആരംഭിച്ച് തെക്കുഭാഗത്തേയ്ക്കും പെറ്റ്‌ച്ച്കാസെം പാതയിലേയ്ക്കും നയിക്കുന്ന ഒരു പാതയാണ്. രാമ രണ്ടാമൻ രാജാവിൻ്റെ ബഹുമാനാർത്ഥമാണ് ഇതിന് പേര് നൽകിയത് ഈ പാതയിലൂടെ ബാങ്കോക്കിൽ നിന്ന് ഏകദേശം 63 കിലോമീറ്റർ (39 മൈൽ) അകലെയാണ് സമുത് സോങ്ഖ്റാം സ്ഥിതിചെയ്യുന്നത്.[11] പ്രശസ്തമായ ഫ്ലോട്ടിംഗ് മാർക്കറ്റായ തലത് നാം അംഫാവയിലേക്കും ഈ പാതയിലൂടെ എത്തിച്ചേരാം.[12]

  1. "ประกาศสำนักนายกรัฐมนตรี เรื่อง แต่งตั้งข้าราชการพลเรือนสามัญ" [Announcement of the Prime Minister's Office regarding the appointment of civil servants] (PDF). Royal Thai Government Gazette. 136 (Special 242 Ngor). 26. 28 September 2019. Archived from the original (PDF) on September 29, 2019. Retrieved 24 November 2019.
  2. Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.{{cite report}}: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി]
  3. "สถิติทางการทะเบียน" [Registration statistics]. bora.dopa.go.th. Department of Provincial Administration (DOPA). December 2019. Retrieved 10 October 2020. Download จำนวนประชากร ปี พ.ศ.2562 - Download population year 2019
  4. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 74{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  5. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  6. Phataranawik, Phatarawadee (13 May 2018). "Descendants celebrate Siamese Twins and Thai-US friendship". The Nation. Archived from the original on 2019-06-09. Retrieved 14 May 2018.
  7. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  8. "Maeklong Railway Market: Marketplace With a Railway Track Through it". Amusing Planet. Retrieved 12 Mar 2013.
  9. "The Mae Khlong Mahachai Railway". Thailand by Train. Retrieved 12 March 2013.
  10. Cunningham, Susan. "The Market Where a Train Runs Through". Southeast Asia Traveler. Retrieved 12 Mar 2013.
  11. koi_la_zy (22 September 2011). "จังหวัดสมุทรสงคราม" [Samut Songkhram province]. Mthai (in തായ്). Archived from the original on 2024-06-15. Retrieved 23 December 2019.
  12. koi_la_zy (22 September 2011). "จังหวัดสมุทรสงคราม" [Samut Songkhram province]. Mthai (in തായ്). Archived from the original on 2024-06-15. Retrieved 23 December 2019.