സമീറ മുബാറെക്ക (ജനനം 1972) ഒണ്ടാറിയോയിലെ ടോറോണ്ടോയിലുള്ള സണ്ണിബ്രൂക്ക് ഹെൽത്ത് സയൻസസ് സെന്ററിലെ ക്ലിനിക്കൽ സയന്റിസ്റ്റും മൈക്രോബയോളജിസ്റ്റുമാണ്. അവളുടെ ഗവേഷണം ഇൻഫ്ലുവൻസ വൈറസ്, രോഗാണു പടർച്ച, എയറോബയോളജി എന്നീ മേഖലകളിലാണ്. കോവിഡ്-19 ആഗോള മഹാമാരി സമയത്ത്, രോഗം കണ്ടെത്തലും രോഗനിർണ്ണയവും മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 ന്റെ ജീനോം മുബാറേക്ക വേർതിരിച്ചിരുന്നു. അവർ ഒണ്ടാറിയോ കോവിഡ്-19 ശാസ്ത്ര ഉപദേശക സമിതിയിലെ അംഗമായും സേവനമനുഷ്ഠിച്ചു.

സമീറ മുബാറെക്ക
കലാലയംഡൽഹൗസി യൂണിവേഴ്സിറ്റി (MD)
മക്ഗിൽ യൂണിവേഴ്സിറ്റി (Residency)
മൗണ്ട് സീനായിയിലെ ഇക്കാഹ്ൻ സ്കൂൾ ഓഫ് മെഡിസിൻ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾസണ്ണിബ്രൂക്ക് ഹെൽത്ത് സയൻസസ് സെന്റർ
ടൊറന്റോ സർവകലാശാല
വെബ്സൈറ്റ്Lab Website

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ജർമ്മനിയിലെ ഗോട്ടിംഗനിൽ കാത്തി എലിസബത്ത് കാനൻ, അബൗദ് മുബാറെക്ക ദമ്പതികളുടെ മകളായാണ് സമീറ മുബാറേക്ക ജനിച്ചത്.[1] പിതാവ് ഇറാഖിൽ ജനിച്ച് ബാഗ്ദാദ് സർവകലാശാലയിലും ഗോട്ടിംഗൻ സർവകലാശാലയിലും വിദ്യാഭ്യാസം ചെയ്ത വ്യക്തിയായിരുന്നു.[2] മാതാവ് മെയിൻസ് സർവ്വകലാശാലയിലാണ് പഠിച്ചത്.[3] അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ കുടുംത്തോടൊപ്പം വടക്കുപടിഞ്ഞാറൻ ന്യൂ ബ്രൺസ്‌വിക്കിലേക്ക് കുടിയേറി.[4] ന്യൂ ബ്രൺസ്‌വിക്ക് സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു മുബാറേക്ക. ഒടുവിൽ ഡൽഹൗസി യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്രം പഠിച്ച അവൾ 1999-ൽ അവിടെനിന്ന് ബിരുദം നേടി.[5] സാംക്രമിക രോഗ മേഖലയിൽ പരിശീലനത്തിനായി മനിറ്റോബ സർവ്വകലാശാലയിലേക്ക് മാറും മുമ്പ് മക്ഗിൽ സർവ്വകലാശാലയിൽ ഇന്റേണൽ മെഡിസിനിൽ വൈദഗ്ദ്ധ്യം നേടി.[6] രജിസ്ട്രാർ പരിശീലനം പൂർത്തിയാക്കിയ ശേഷം, മുബാറേക്ക മൗണ്ട് സീനായ് ആശുപത്രിയിലേക്ക് മാറുകയും പീറ്റർ പലേസിന്റെ ലബോറട്ടറിയിലെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.[7]

  1. Nelson County Virginia Heritage 1807-2000 (in ഇംഗ്ലീഷ്). S. E. Grose.
  2. Nelson County Virginia Heritage 1807-2000 (in ഇംഗ്ലീഷ്). S. E. Grose.
  3. Nelson County Virginia Heritage 1807-2000 (in ഇംഗ്ലീഷ്). S. E. Grose.
  4. "Humans of LMP: Samira Mubareka". University of Toronto (in ഇംഗ്ലീഷ്). 2021-08-03. Archived from the original on 2022-09-11. Retrieved 2022-09-11.
  5. "Samira Mubarek - Sunnybrook Research Institute". sunnybrook.ca (in ഇംഗ്ലീഷ്). Retrieved 2020-04-07.
  6. "Samira Mubarek - Sunnybrook Research Institute". sunnybrook.ca (in ഇംഗ്ലീഷ്). Retrieved 2020-04-07.
  7. "Faculty Research Database". Archived from the original on 2020-10-01. Retrieved 2023-01-23.
"https://ml.wikipedia.org/w/index.php?title=സമീറ_മുബാറെക്ക&oldid=3900848" എന്ന താളിൽനിന്ന് ശേഖരിച്ചത്