സമീറാ മക്മൽബഫ്
നിരവധി അന്തർദ്ശീയ പുരസ്കാരങ്ങൾ നേടിയ ഇറാൻ ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായികയുമാണ് സമീറാ മക്മൽബഫ് (ജനനം : 15 ഫെബ്രുവരി 1980). ഇറാനിൽ പോകുന്നതിന് ഭരണകൂടം വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് ലണ്ടനിലാണ് ഇപ്പോൾ താമസം.
സമീറാ മക്മൽബഫ് | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര സംവിധായിക, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 1998–present |
മാതാപിതാക്ക(ൾ) | മൊഹ്സിൻ മക്മൽബഫ് മർസീഹ് മക്മൽബഫ്i |
ജീവിതരേഖ
തിരുത്തുകപ്രസിദ്ധ ഇറാൻ സംവിധായകൻ മൊഹ്സിൻ മക്മൽബഫിന്റെയും മർസീഹ് മക്മൽബഫിന്റെയും മകളായി ഇറാനിൽ ജനിച്ചു. പതിന്നാലാം വയസിൽ സാമ്പ്രദായിക പഠനം അവസാനിപ്പിച്ച സമീറ, മക്ബൽബഫ് ഫിലിം ഹൗസിൽ സിനിമ പഠനം നടത്തി. രണ്ട് വീഡിയോ ചിത്രങ്ങൾക്കു ശേഷം 17-ാം വയസിൽ ചലച്ചിത്ര സംവിധാന രംഗത്തേക്ക് തിരിഞ്ഞു. ആപ്പിൾ ആണ് ആദ്യ സിനിമ. 2000 ൽ 22 -മത് മോസ്കോ അന്തർദേശീയ ചലച്ചിത്രോത്സവ ജൂറിയായി പ്രവർത്തിച്ചു.[1]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | പേര് | സംഭാവന | കുറിപ്പുകൾ |
---|---|---|---|
1998 | ദ ആപ്പിൾ (ചലച്ചിത്രം)'' | സംവിധായിക/ കഥ | |
2000 | ബ്ലാക്ക്ബോർഡ്സ് | സംവിധായിക/ കഥ | കാൻ ചലച്ചിത്രോത്സവത്തിൽ ജൂറു പുരസ്കാരം(2000) |
2002 | 11'09"01 സെപ്റ്റംബർ 11 | സംവിധായിക/ കഥ | (ഗോഡ്, കൺസ്ട്രക്ഷൻ ആൻഡ് ഡിസ്ട്രക്ഷൻ എന്ന ഭാഗം) |
2003 | അറ്റ് ഫൈവി ഇൻ ദ ആഫ്റ്റർനൂൺ | സംവിധായിക/ കഥ / ഛായാഗ്രഹണം | |
2008 | ടൂ - ലെഗ്ഡ് ഹോർസ് | സംവിധായിക/ നിർമ്മാതാവ് |
പുരസ്കാരങ്ങൾ
തിരുത്തുക- "സൂതർലാൻഡ് ട്രോഫി"“, ലണ്ടൻ ചലച്ചിത്രോത്സവം 1998, യു.കെ.
- “അന്തർദേശീയ നിരൂപക പുരസ്കാരം”, ലൊക്കാർണോ ചലച്ചിത്രോത്സവം1998, സ്വിറ്റ്സർലാന്റ്.
- “ജൂറിയുടെ പ്രത്യേക പുരസ്കാരം”, തെസലോണിക്ക ചലച്ചിത്രോത്സവം 1998, ഗ്രീസ്.
- “ജൂറിയുടെ പ്രത്യേക പുരസ്കാരം”,സാവോപോളോ ചലച്ചിത്രോത്സവം1998, ബ്രസീൽ.
- “ജൂറിയുടെ പ്രത്യേക പുരസ്കാരം”, ഇൻഡിപ്പെൻഡന്റ് ഫിലിം ഫെസ്റ്റിവൽ 1999, അർജന്റീന.
- മത്സര വിഭാഗത്തിൽ “ജൂറിയുടെ പ്രത്യേക പുരസ്കാരം” 2000 ലെ കാൻസ് ചലച്ചിത്രോത്സവം ഫ്രാൻസ്.[2]
- “ഫെഡറികോ ഫെല്ലിനി മെഡൽ”, യുനെസ്കോ, പാരീസ്, 2000.
- “ത്രൂഫോ പ്രൈസ്”, ഗിഫോണി ചലച്ചിത്രോത്സവം in Iഇറ്റലി 2000.
- “ജൂറിയുടെ പ്രത്യേക പുരസ്കാരം”, യുനെസ്കോ, പാരീസ്, 2000.
- “ഗ്രാന്റ് ജൂറി പുരസ്കാരം”, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്ക, 2000
- മത്സര വിഭാഗത്തിൽ “ജൂറിയുടെ പ്രത്യേക പുരസ്കാരം” 2000 ലെ കാൻസ് ചലച്ചിത്രോത്സവം ഫ്രാൻസ് France, 2003.
- എക്യുമെനികൽ ജൂറി പ്രൈസ്, കാൻസ് 2003, ഫ്രാൻസ്.
- സുവർണ്ണ മയൂരം, മത്സര വിഭാഗം, 34 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം ഇന്ത്യ, 2003
വിവാദങ്ങൾ
തിരുത്തുകസമീറ മക്മൽബഫിനെ ഇറാനിൽ കാലു കുത്തിയാൽ ബലാത്സംഗം ചെയ്യുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയതായി പിതാവ് മക്മൽബഫ് ആരോപിച്ചിരുന്നു. ഇറാനിലെ പരാമാധികാരിയെ വിമർശിച്ചതിന്റെ പേരിലാണ് ഈ ഭീഷണി. ഇറാനിലെ ഗ്രീൻ മൂവ്മെന്റിനെ പിന്തുണച്ച് സമീറ പ്രസംഗിച്ചതാണ് ഇറാൻ ഭരണകൂടത്തിന്റെ വിദ്വേഷത്തിന് ഇരയാക്കിയത്. ഇറാനിൽ പോകുന്നതിന് സമീറയ്ക്ക് വിലക്കുണ്ട്.[3]
അവലംബം
തിരുത്തുക- ↑ "22nd Moscow International Film Festival (2000)". MIFF. Retrieved 2013-03-26.
- ↑ "Festival de Cannes: Blackboards". festival-cannes.com. Archived from the original on 2012-03-08. Retrieved 2009-10-13.
- ↑ "സമീറ മക്‌മൽബഫിനെ ബലാത്സംഗം ചെയ്യുമെന്ന് ഇറാൻ സൈന്യം". news.keralakaumudi.com/. Retrieved 26 നവംബർ 2014.
പുറം കണ്ണികൾ
തിരുത്തുക- http://www.makhmalbaf.com - Official homepage of the Makhmalbaf family of film-makers
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Samira Makhmalbaf