ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായിരുന്നു തപൻ സിൻഹ (ബംഗാളി: তপন সিন্‌হা), (2 ഒക്ടോബർ 1924 – 15 ജനുവരി 2009).

তপন সিন্‌হা
Tapan Sinha
ജനനം(1924-10-02)2 ഒക്ടോബർ 1924
മരണം15 ജനുവരി 2009(2009-01-15) (പ്രായം 84)
ജീവിതപങ്കാളി(കൾ)അരുദ്ധതി ദേവി
ഒപ്പ്
പ്രമാണം:Tapan Sinha Signature.jpg

ജീവിതരേഖ തിരുത്തുക

1924-ൽ കൊൽക്കത്തയിൽ ജനനം. ഭൗദ്ധിക ശാസ്ത്രത്തിൽ പാട്ണ സർവ്വകലാശാലയിൽ നിന്നും ബിരുദയും കൽക്കട്ട സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.[1] 1950-ൽ ചലച്ചിത്രപഠനത്തിന് ലണ്ടനിൽ പോകുകയും ചില ബ്രിട്ടീഷ് ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. 1954-ൽ ആദ്യചിത്രം അൻഗുഷ് പുറത്തിറങ്ങി. ആദ്യകാലങ്ങളിൽ ജോൺ ഫോഡ്, കാരോൾ റീഡ്, ബില്ലി വിൽഡർ തുടങ്ങിയ സമകാലീന ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്രകാരന്മാർ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി.

1957-ൽ കാബൂളിവാല എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ബെയർ നാമനിർദ്ദേശം ലഭിച്ചു.[2] 1988-ൽ പുറത്തിറങ്ങിയ ആജ് കി റോബിൻഹുഡ് എന്ന ചിത്രത്തിന് ബെർലിൻ ചലച്ചിത്രമേളയിൽ യുനിസെഫ് പുരസ്ക്കരം നേടി.[3] 1991-ൽ പുറത്തിറങ്ങിയ ഏക്ക് ഡോക്റ്റർ കി മോത്ത് എന്ന ചിത്രം മികച്ച സംവിധായകനുള്ള സുവർണ്ണ കമലം ഉൾപ്പെടെ ധാരാളം പുരസ്ക്കാരങ്ങൾ നേടിയ ചലച്ചിത്രമാണ്.[4]

ബംഗാളിക്കു പുറമേ ഹിന്ദിയിലും, ഓറിയയിലും ഇദ്ദേഹം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ബെർലിൻ, വെനീസ്, ലണ്ടൻ, മോസ്ക്കോ, സാൻഫ്രാൻസിസ്ക്കോ, ലൊക്കാർണോ, എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുത്തിട്ടുണ്ട്. സാൻഫ്രാൻസിസ്ക്കോ, തഷ്ക്കന്റ് ചലച്ചിത്രമേളകളിൽ ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

പുരസ്ക്കാരങ്ങൾ തിരുത്തുക

1988 ബെർലിൽ അന്താരാഷ്ട്ര ചലച്ചിത്രമേള
  • UNICEF Award - Honorable Mention - Aaj Ka Robin Hood (1988)
  • ഗോൾഡൻ ബെയർ നാമനിർദ്ദേശം - Aaj Ka Robin Hood (1988)
2001 കൈറോ അന്താരാഷ്ട്ര ചലച്ചിത്രമേള
  • ഗോൾഡൻ പിരമിഡ് നാമനിർദ്ദേശം - Daughters of This Century (2001)
1971 മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്രമേള
  • ഗോൾഡൻ പ്രൈസ് നാമനിർദ്ദേശം - Sagina Mahato (1971)
1991 ദേശീയ ചലച്ചിത്രപുരസ്കാരം
  • സുവർണ്ണ കമലം - മികച്ച സംവിധായകൻ - ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
  • രചത കമലം - മികച്ച രണ്ടാമത്തെ ചിത്രം - ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
1991 ഫിലിംഫെയർ അവാർഡ്
  • മികച്ച തിരക്കഥ - ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
BFJA Awards
  • Best Film, Best Director

അവലംബം തിരുത്തുക

പുറമേനിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തപൻ_സിൻഹ&oldid=3804983" എന്ന താളിൽനിന്ന് ശേഖരിച്ചത്