വിൻഡോസ് വിസ്റ്റ

ഓപ്പറേറ്റിങ്‌ സിസ്റ്റം

മൈക്രോസോഫ്റ്റ് വിൻഡോസിൻറെ ഒരു പതിപ്പാണ് വിൻഡോസ് വിസ്റ്റ. മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളാണ് വിസ്റ്റയുടെ ഒരു പ്രധാന സവിശേഷതയായി മൈക്രോസോഫ്റ്റ് പറയുന്നത്. 2005 ജൂലൈ 22ന് മൈക്രോസോഫ്റ്റിൻറെ പ്രഖ്യാപനമുണ്ടാകുന്നതിന് മുൻപ് വരെ വിസ്റ്റ ലോങ്ഹോൺ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.

വിൻഡോസ് വിസ്റ്റ
വിൻഡോസ് വിസ്റ്റ
Developerമൈക്രോസോഫ്റ്റ്
OS familyമൈക്രോസോഫ്റ്റ് വിൻഡോസ്
Source modelClosed source / Shared source
Available inMultilingual
Update methodWindows Update, Windows Server Update Services, SCCM
Platformsx86, x86-64
Default user interfaceഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
LicenseMS-EULA
Official websiteWindows Vista: Homepage

2007 ജനുവരി 30-നാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ലോകമെമ്പാടുമായി പുറത്തിറക്കിയത്. ഹിന്ദിയടക്കമുള്ള 18 ഇന്ത്യൻ ഭാഷകളിലായാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഒരു വർഷത്തിനുള്ളിൽത്തന്നെ 13 ഇന്ത്യൻ ഭാഷകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിസ്റ്റ പുറത്തിറക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം തന്നെ മൈക്രോസോഫ്റ്റ് ഓഫീസിൻറെ പുതിയ പതിപ്പായ ഓഫീസ് 2007-ഉം പുറത്തിറക്കിയിട്ടുണ്ട്.

മെച്ചപ്പെടുത്തിയ സൗകര്യങ്ങൾ

തിരുത്തുക
 • വിൻഡോസ് എയ്റോ: വിൻഡോസ് വിസ്റ്റയിൽ പുതുതായി രൂപകല്പന ചെയ്ത ഗ്രാഫിക്കൽ യൂസർ ഇൻറർഫേസാണ് എയ്റോ. ഹാർഡ് വെയർ അടിസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. ഓഥൻറിക്, എനർജെറ്റിക്, റിഫ്ളക്ടീവ് ഓപ്പൺ എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് എയ്റോ എന്ന വാക്ക് ഉണ്ടാക്കിയത്.
 • വിൻഡോസ് ഷെൽ
 • വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോറർ 7 [1]

സുരക്ഷ സൗകര്യങ്ങൾ

തിരുത്തുക

വളരെയധികം സുരക്ഷ സൗകര്യങ്ങൾ വിൻഡോസ് വിസ്റ്റയിലുണ്ട്.

എഡിഷനുകൾ

തിരുത്തുക

വിൻഡോസ് വിസ്റ്റ ആറ് എഡിഷനുകളിൽ ലഭ്യമാണ്. ഇതിൽ അഞ്ച് എഡിഷനുകൾ 32-ബിറ്റ്(X86), 64-ബിറ്റ്(X64) ആർക്കിടെകചറുകളിൽ ലഭ്യമാണ്. വിൻഡോസ് വിസ്റ്റ സ്റ്റാർട്ടർ എഡിഷൻ 32-ബിറ്റിൽ മാത്രമേ ലഭിക്കൂ.

 • വിൻഡോസ് വിസ്റ്റ സ്റ്റാർട്ടർ: വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് വിസ്റ്റ സ്റ്റാർട്ടർ പുറത്തിറക്കിയിരിക്കുന്നത്.
 • വിൻഡോസ് വിസ്റ്റ ഹോം ബേസിക്: വീട്ടാവശ്യത്തിനായി രൂപകല്പന ചെയ്തതാണ്. വിൻഡോസ് വിസ്റ്റ ഹോം ബേസിക്. ഇതിൽ നൂതനമായ മീഡിയ സപ്പോർട്ട് ഉണ്ടാകില്ല. 8 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷൻ പിന്തുണയ്ക്കും.
 • വിൻഡോസ് വിസ്റ്റ ഹോം പ്രീമിയം: വീട്ടാവശ്യത്തിനായി രൂപകല്പന ചെയ്തതാണ് വിൻഡോസ് വിസ്റ്റ ഹോം പ്രീമിയം. എന്നാൽ ബേസിക്കിൽ നിന്ന് വ്യത്യസ്തമായി എച്ച്ഡി ടിവി പിന്തുണ, ഡിവിഡി ഓഫറിംഗ് എന്നീ നൂതന സവിശേഷതകൾ ഇതിൽ ലഭ്യമാകും. 16 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷൻ പിന്തുണയ്ക്കും.
 • വിൻഡോസ് വിസ്റ്റ ബിസിനസ്: ബിസിനസ് വിപണിയെ ലക്ഷ്യമിടുന്ന വിൻഡോസ് വിസ്റ്റ ബിസിനസ്, വിൻഡോസ് എക്സ്പി പ്രൊഫഷണലിന് സമാനമാണ്. ഹോം പ്രീമിയത്തിലേത് പോലെ മീഡിയ സെൻറർ ഫീച്ചറുകൾ ഇതിൽ ലഭ്യമല്ല. 128 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷൻ പിന്തുണയ്ക്കും.
 • വിൻഡോസ് വിസ്റ്റ എൻറർപ്രൈസ്:
 • വിൻഡോസ് വിസ്റ്റ അൾട്ടിമേറ്റ്: ഹോം പ്രീമിയത്തിൻറെയും എൻറർപ്രൈസ് എഡിഷൻറെയും സവിശേഷതകൾ കൂട്ടികലർത്തിയാണ് വിൻഡോസ് വിസ്റ്റ അൾട്ടിമേറ്റ് എഡിഷൻ നിർമ്മിക്കുന്നത്.

ഹാർഡ് വെയർ ആവശ്യതകൾ

തിരുത്തുക
വിൻഡോസ് വിസ്റ്റ ഹോം ബേസിൿ[3]
"Vista Capable" "Vista Premium Ready"
Processor 800 MHz[4] 1 GHz
Memory 512 MB RAM 1 GB റാം
ഗ്രാഫിക്സ് കാർഡ് DirectX 9.0 capable DirectX 9.0 capable and WDDM 1.0 driver support
ഗ്രാഫിക്സ് മെമ്മറി 32 എം.ബി റാം 128 എം.ബി റാം supports up to 2,756,000 total pixels (e.g. 1920 × 1200) or 512 MB+ for greater resolutions such as 2560x1600[5]
HDD capacity 20 GB 40 GB
HDD free space 15 GB 15 GB
Other drives DVD-ROM DVD-ROM
Audio Audio output Audio output
വിൻഡോസ് വിസ്റ്റ ഹോം പ്രീമിയം[3]
"Vista Capable" "Vista Premium Ready"
Processor 800 MHz[6] 1 GHz
Memory 512 MB RAM 1 GB റാം
ഗ്രാഫിക്സ് കാർഡ് DirectX 9.0 capable DirectX 9.0 capable and WDDM 1.0 driver support
ഗ്രാഫിക്സ് മെമ്മറി 32 MB RAM 128 MB RAM supports up to 2,756,000 total pixels (e.g. 1920 × 1200) or 512 MB+ for greater resolutions such as 2560x1600[7]
HDD capacity 20 GB 40 GB
HDD free space 15 GB 15 GB
Other drives DVD-ROM DVD-ROM
Audio Audio output Audio output
ടിവി ട്യൂണർ കാർഡ് ടിവി ട്യൂണർ
വിൻഡോസ് വിസ്റ്റ ബിസിനസ്‍[3]
"Vista Capable" "Vista Premium Ready"
Processor 800 MHz[8] 1 GHz
Memory 512 MB RAM 1 GB റാം
ഗ്രാഫിക്സ് കാർഡ് DirectX 9.0 capable DirectX 9.0 capable and WDDM 1.0 driver support
ഗ്രാഫിക്സ് മെമ്മറി 32 MB RAM 128 MB RAM supports up to 2,756,000 total pixels (e.g. 1920 × 1200) or 512 MB+ for greater resolutions such as 2560x1600[9]
HDD capacity 20 GB 40 GB
HDD free space 15 GB 15 GB
Other drives DVD-ROM DVD-ROM
Audio Audio output Audio output
വിൻഡോസ് വിസ്റ്റ അൾട്ടിമേറ്റ്‍[3]
"Vista Capable" "Vista Premium Ready"
Processor 800 MHz[10] 1 GHz
Memory 512 MB RAM 1 GB റാം
ഗ്രാഫിക്സ് കാർഡ് DirectX 9.0 capable DirectX 9.0 capable and WDDM 1.0 driver support
ഗ്രാഫിക്സ് മെമ്മറി 32 MB RAM 128 MB RAM supports up to 2,756,000 total pixels (e.g. 1920 × 1200) or 512 MB+ for greater resolutions such as 2560x1600[11]
HDD capacity 20 GB 40 GB
HDD free space 15 GB 15 GB
Other drives DVD-ROM DVD-ROM
Audio Audio output Audio output
ടിവി ട്യൂണർ കാർഡ് ടിവി ട്യൂണർ

വിമർശനങ്ങൾ

തിരുത്തുക

ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് സ്വന്തം വെബ് ബ്രൗസർ ഇണക്കിച്ചേർത്ത് വിൽക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമമായിരുന്നു വിൻഡോസ് എക്സ്പി എങ്കിൽ, വിസ്റ്റ ഡിജിറ്റൽ റൈറ്റ‍്സ് മാനേജ്മെന്റ് കൂട്ടിച്ചേർത്തു വിൽക്കാനുള്ള ശ്രമമാണ് എന്ന് ബാഡ് വിസ്റ്റ കാമ്പെയിൻ അഭിപ്രായപ്പെടുന്നു.

കൂടുതൽ വിവരങ്ങൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

 1. Windows Internet Explorer, Printing Advances Printing in IE7.
 2. Windows Mail Features Explained, See Reliability Section Windows Mail.
 3. 3.0 3.1 3.2 3.3 "Windows Vista Enterprise Hardware Planning Guidance". TechNet. Microsoft. 2006~~~~. Retrieved 2006-10-26. {{cite web}}: Check date values in: |year= (help)
 4. Windows Vista minimum supported system requirements "Windows Vista: Recommended System Requirements". Microsoft. Retrieved 2008-03-13.
 5. 64 MB RAM supports Aero with up to 1,310,720 total pixels (e.g. 1280 × 1024), but is not Premium Ready [1]
 6. Windows Vista minimum supported system requirements "Windows Vista: Recommended System Requirements". Microsoft. Retrieved 2008-03-13.
 7. 64 MB RAM supports Aero with up to 1,310,720 total pixels (e.g. 1280 × 1024), but is not Premium Ready [2]
 8. Windows Vista minimum supported system requirements "Windows Vista: Recommended System Requirements". Microsoft. Retrieved 2008-03-13.
 9. 64 MB RAM supports Aero with up to 1,310,720 total pixels (e.g. 1280 × 1024), but is not Premium Ready [3]
 10. Windows Vista minimum supported system requirements "Windows Vista: Recommended System Requirements". Microsoft. Retrieved 2008-03-13.
 11. 64 MB RAM supports Aero with up to 1,310,720 total pixels (e.g. 1280 × 1024), but is not Premium Ready [4]
"https://ml.wikipedia.org/w/index.php?title=വിൻഡോസ്_വിസ്റ്റ&oldid=3899004" എന്ന താളിൽനിന്ന് ശേഖരിച്ചത്