സന മൊയ്ദൂട്ടി (ജനനം 1 ജൂലായ് 1991) പാട്ടുകാരിയും ഗാനരചയിതാവും യൂട്യൂബ് സെൻസേഷനുമാണ്. ഭാരതീയ ശാസ്ത്രീയ സംഗീതവും പോപ് മ്യൂസിക്കും ഒരുപോലെ വഴങ്ങുന്ന സന കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി ക്ലാസിക്കലിലും പാശ്ചാത്യ വായ്പ്പാട്ടിലും പരിശീലനം സിദ്ധിച്ചിട്ടുണ്ട്. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിലെ അഫീമി എന്ന ഗാനത്തിന്റെ അടിസ്ഥാനത്തിൽ നവംബർ ൨൦൧൭ൽ ഏഷ്യവിഷൻ മൂവി അവാർഡ്സ് ൨൦൧൭, സനയെ മികച്ച ഗായികയായി പ്രഖ്യാപിച്ചു.[1]

സന മൊയ്ദൂട്ടി
സന മൊയ്ദൂട്ടി ലൈവ് കൺസേർട്ടിൽ
സന മൊയ്ദൂട്ടി ലൈവ് കൺസേർട്ടിൽ
പശ്ചാത്തല വിവരങ്ങൾ
ജനനം(1991-07-01) 1 ജൂലൈ 1991 (വയസ്സ് 26)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
വിഭാഗങ്ങൾചലച്ചിത്രഗാനം, ഇൻഡി പോപ്, കർണാടക സംഗീതം
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)ഗിറ്റാർ
വർഷങ്ങളായി സജീവം2000–present

കേരളത്തിൽ നിന്നു കുടിയേറിയ ഒരു മറുനാടൻ മലയാളി കുടുംബത്തിൽ മുംബൈയിലാണ് സനയുടെ ജനനം. അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയതുമുതൽ ഗായികയാവുക എന്നതായിരുന്നു സനയുടെ ലക്ഷ്യം. അമ്മയാണ്, സനയുടെ കഴിവുകൾ കണ്ടെത്തിയതും സംഗീതം അഭ്യസിക്കാൻ പ്രോത്സാഹിപ്പിച്ചതും.[2] സുന്ദരി ഗോപാലകൃഷ്ണനു കീഴിൽ ആറുവർഷം കർണാടക സംഗീതവും മധുവന്തി പെഥേയുടെ ശിക്ഷണത്തിൽ ഏഴുവർഷം ഹിന്ദുസ്ഥാനിയും അഭ്യസിച്ച സന അതിനു ശേഷം ഗായിക സാമന്ത എഡ്വേർഡ്സിന്റെയൊപ്പം പാശ്ചാത്യസംഗീതത്തിലും വൈദഗ്ദ്ധ്യം നേടി. ഉസ്താദ് ഗുലാം മുസ്തഫ ഖാൻ സാഹിബിനു കീഴിലും ഹ്രസ്വകാലം പരിശീലനം നേടാൻ സനയ്ക്കായി.[3]

ഏഴാം വയസ്സിലായിരുന്നു സനയുടെ അരങ്ങേറ്റം. കേവലം ഒരു വർഷത്തിനകം കുട്ടികളുടെ സംഗീത ട്രൂപ്പായ ബച്ചോം കി ദുനിയ അടക്കം ഏതാനും സംഘങ്ങളുടെ ഭാഗമായി പാടിത്തുടങ്ങി. ൧൮ വയസ്സായപ്പോഴേക്കും ട്രൂപ്പിനൊപ്പമോ ഒറ്റയ്ക്കോ ആയി അഞ്ഞൂറിലേറെ സ്റ്റേജ് ഷോകൾ സന പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ വോയിസ് ഓഫ് മുംബൈ ൨൦൦൭ൽ രണ്ടാംസ്ഥാനത്ത് (ഫസ്റ്റ് റണ്ണർ അപ്) എത്തിയതിലൂടെയും ശ്രദ്ധാകേന്ദ്രമായി. 

ഔദ്യോഗിക ജീവിതം

തിരുത്തുക

മുംബൈയിലെ സെയിന്റ് ഫ്രാൻസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നനോളജിയിൽ നിന്നു ൨൦൧൩ൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരിക്കെ ൨൦൧൧ലാണ് സനയ്ക്ക് ബോളിവുഡിൽ ആദ്യ ബ്രേക്ക് ലഭിക്കുന്നത്. കോളെജിൽ ഒരു ടാലന്റ് ഹണ്ടിൽ ശ്രദ്ധിക്കപ്പെട്ടതിലൂടെയാണ് ചലച്ചിത്രഗാന രംഗത്ത് അവസരം തെളിയുന്നത്. ൨൦൧൨ൽ സന സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചു. മൻമർസിയാൻ എന്ന ഗാനമാണ് ൨൦൧൩ൽ ആദ്യമായി യൂട്യൂബിൽ ഇടുന്നത്. താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ടെറസിൽ ചിത്രീകരിച്ച വീഡിയോയ്ക്കു സാമാന്യം നല്ല പ്രതികരണം ലഭിച്ചു. തൊട്ടുപിന്നാലെ ഭാഗ് മിൽക്കാ ഭാഗ് എന്ന ചിത്രത്തിലെ ഓ രംഗ്രേസ് എന്ന ഗാനവും യൂടൂബിലെത്തി. ഈ ഗാനം കമ്പോസ് ചെയ്ത ശങ്കർ-എഹ്സാൻ-ലോയ്ക്ക് സനയുടെ വേർഷൻ ഇഷ്ടമായി. സംഗീത സംവിധായകൻ എ ആർ റഹ്മാനും ഈ ഗാനം യൂടൂബിൽ കേൾക്കുകയും ലൈക്ക് രേഖപ്പെടുത്തുകയും ചെയ്തു. ആ വർഷം റഹ്മാൻ തന്റെ മൂന്നു ഗാനങ്ങൾ സനയ്ക്കു നൽകി. [4] ഓൾവേയ്സ് കഭി കഭി, ഗോരി തേരേ പ്യാർ മേ, ദി അറ്റാക്ക്സ് 26/11, 24, മോഹൻജൊ ദാരോ തുടങ്ങിയ ഹിന്ദി ചിത്രങ്ങൾക്ക് സന ശബ്ദം നൽകി.[5][6][7][8]

സിന്തോൾ, ഇവ ഡിയോസ് തുടങ്ങിയ പരസ്യചിത്രങ്ങൾക്കുവേണ്ടിയും സന പാടിയിട്ടുണ്ട്. സന സ്ഥിരമായി യൂടൂബ് ചാനലിൽ ഗാനങ്ങൾ റിലീസ് ചെയ്യാറുണ്ട്. മലയാളം റെൻഡീഷനുകൾക്ക് വളരെ നല്ല പ്രതികരണമാണു ലഭിച്ചിട്ടുള്ളത്. [9][10] ലോകത്തെമ്പാടുമായി നിരവധി ലൈവ് പെർഫോമൻസുകളാണ് സന ചെയ്തിട്ടുള്ളത്. അവയിൽ ഒറ്റയ്ക്കു ചെയ്തവയും വിശാൽ ശേഖർ, സനം എന്ന ബാൻഡ്,[11] കീർത്തി സഗാതിയ, ആഷ് കിങ് എന്നിവർക്കൊപ്പം നടത്തിയവും ഉൾപ്പെടും. ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തമിഴ്, മലയാളം, തെലുങ്ക്, ബംഗാളി, പഞ്ചാബി, ഗുജറാത്തി, കന്നഡ ഭാഷകളിൽ അനായാസേന ഗാനങ്ങളാലപിക്കാൻ സനയ്ക്ക് കഴിയും. ൨൦൧൭ൽ കസാഖ്സ്ഥാനിലെ അൽമാറ്റിയിൽ നടന്ന ദ്വിദിന അന്താരാഷ്ട്ര ഏഷ്യൻ താര ഉത്സവത്തിൽ ഏഷ്യയിലെ മികച്ച ഗായകർക്കും വാദ്യക്കാർക്കുമൊപ്പം സനയും പങ്കുകൊണ്ടു. [12]

ചലച്ചിത്രങ്ങൾ

തിരുത്തുക
YEAR ALBUM SONG (s) COMPOSER (s) CO SINGERS
2011 Always Kabhi Kabhi (A Red Chillies Production ) Always Kabhi Kabhi- Title Track Shree D and Ashish Rego Bhavin Dhanak
2013 Gori Tere Pyaar Mein (Dharma Productions) Moto Ghotalo Vishal-Shekhar Sukhwinder Singh
2013 Attacks of 26/11 (An Alumbra Entertainment Production) Raghupati Raghav Vishal R. Khosla Chorus
2014 Sanam Rendition Duaa(Acoustic) Sanam Band Sanam Puri
2014 Sanam Rendition Kora Kagaz Tha Ye Man Mera Sanam Band Sanam Puri
2016 24 [A 2 D entertainment production Mei Nigara (Tamil)[13] A R Rahman Sid Sriram, Jonita Gandhi
2016 24 [A 2 D entertainment production]] Manasuke (Telugu)[14] A R Rahman Sid Sriram, Jonita Gandhi
2016 Mohenjodaro [Produced by UTV Motion Pictures and Ashutosh Gowariker Productions Pvt. Ltd.] Tu Hai[15] A R Rahman A R Rahman
2016 Mohenjodaro [Produced by UTV Motion Pictures and Ashutosh Gowariker Productions Pvt. Ltd.] Sindhu Ma A R Rahman A R Rahman
2016 Mohenjodaro [Produced by UTV Motion Pictures and Ashutosh Gowariker Productions Pvt. Ltd.] Mohenjo Mohenjo A R Rahman A R Rahman
2017 Meri Pyaari Bindu [Produced by Yash Raj Films ] Afeemi Sachin-Jigar Jigar Saraiya
2017 Rangeela Rayabaa [Produced by Vijay Babu D ] Abhaal Pankajj Padagan & Nishaad Golambre
 1. VIJAYAKAR, R.M. "Meri Pyaari Bindu' Music Review: Clever Lyrics, Unusual Voices and Retro Tenors Make Melodious Tracks". www.indiawest.com. India West. Archived from the original on 2018-05-25. Retrieved 11 May 2017.
 2. M, Athira (5 May 2017). "Sing on Sanah". The Hindu. Retrieved 5 May 2017.
 3. Ghosh, Ananya (6 September 2017). "Sanah Moidutty: The classically trained #coverstars". No. HT Brunch. Hindustan Times. Retrieved 6 September 2017.
 4. {{cite news}}: Empty citation (help)
 5. {{cite news}}: Empty citation (help)
 6. {{cite news}}: Empty citation (help)
 7. {{cite news}}: Empty citation (help)
 8. {{cite news}}: Empty citation (help)
 9. Madhukalya, Anwesha. "10 Indian Origin Singers On YouTube Who'll Make You Listen To Them On Loop". www.huffingtonpost.in. Huffington Post. Retrieved 11 August 2016.
 10. {{cite news}}: Empty citation (help)
 11. {{cite news}}: Empty citation (help)
 12. {{cite news}}: Empty citation (help)
 13. {{cite news}}: Empty citation (help)
 14. {{cite news}}: Empty citation (help)
 15. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=സന_മൊയ്ദൂട്ടി&oldid=3977499" എന്ന താളിൽനിന്ന് ശേഖരിച്ചത്