ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമാണ് ഗുലാം മുസ്തഫാ ഖാൻ. (3 മാർച്ച് 1931 – 17 ജനുവരി 2021)[1]ഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചു. മൃണാൾസെന്നിന്റെ ഭുവൻഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകൾക്കു വേണ്ടിയും പാടി. സേനിയ പരമ്പരയിലെ റാം പൂർ സഹസ്‍വാൻ ഖരാനശൈലിയിലാണ് ഇദ്ദേഹത്തിന്റെ ആലാപനം. ഉസ്താദ് വാരിസ് ഹുസൈൻ ഖാന്റെ മകനും ഉസ്താദ് ഇനായത് ഹുസൈൻ ഖാന്റെ പൗത്രനുമാണ്. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രതിഭകളുടെ പരിശീലകനാണ്. 1991 ൽ പത്മശ്രീയും 2006 ൽ പത്മഭൂഷണും ലഭിച്ചു. 2018 ൽ പത്മവിഭൂഷൺ ലഭിച്ചു.[2] 2003 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.

ഉസ്താദ്
ഗുലാം മുസ്തഫാ ഖാൻ
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ
In 2004
In 2004
പശ്ചാത്തല വിവരങ്ങൾ
ജനനം(1931-03-03)3 മാർച്ച് 1931
ബദായൂനി, ഉത്തർപ്രദേശ്, ഇന്ത്യ
ഉത്ഭവംBadayun
മരണം17 ജനുവരി 2021(2021-01-17) (പ്രായം 89)
വിഭാഗങ്ങൾഹിന്ദുസ്ഥാനി സംഗീതം
തൊഴിൽ(കൾ)സംഗീതജ്ഞൻ
വർഷങ്ങളായി സജീവം1952–2021
ലേബലുകൾSaregama, Tips Music, Magnasound Media, Universal Music, Sony Music India, T-Series, Saga Music, Nimbus Records, Navras Records.
വെബ്സൈറ്റ്ustadghulammustafakhan.com

ജീവിതരേഖ തിരുത്തുക

യുപിയിലെ ബദായൂനിൽ വിഖ്യാത സംഗീതജ്ഞൻ ഉസ്താദ് മുറേദ് ബക്ഷിന്റെ പേരക്കിടാവായി ജനിച്ചു. പിതാവ് ഉസ്താദ് വാരിസ് ഹുസൈൻ ഖാനിൽനിന്നു ചെറിയ പ്രായത്തിലേ സംഗീതം അഭ്യസിച്ചു.1957 -ൽ മറാഠി ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീട് ഗുജറാത്തി ചിത്രങ്ങളിലും പാടി. മൃണാൾ സെന്നിന്റെ 'ഭുവൻഷോം' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെയും സരിഗമയുടെ ആൽബങ്ങളിലെയും ആലാപനത്തിലൂടെ ശ്രദ്ധ നേടി. ഇതിനിടെ ബൈജു ബാവ്ര യെന്ന ഗായകന്റെ വേഷത്തിൽ ജർമൻ ഡോക്യുമെന്ററിയിൽ അഭിനയിക്കുകയും ചെയ്തു.[3]

ഫിലിംസ്‌ ഡിവിഷൻ നിർമിച്ച എഴുപതിലേറെ ഡോക്യുമെന്ററികൾക്കു ശബ്ദം പകർന്ന് ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നൂർ ജഹാൻ, ഉമ്രാവ് ജാൻ, ബദ്‌നാം ബസ്തി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. വലിയ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഗുലാം മുസ്തഫ ഖാൻ. മന്നാഡേ, ആശ ഭോസ്ലേ, ഗീത ദത്ത്, എ.ആർ. റഹ്‌മാൻ, സോനു നിഗം, ഹരിഹരൻ, റാഷിദ് ഖാൻ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഗുരുവായിരുന്നു അദ്ദേഹം.[4]

ഭാര്യ: അമീന ബീഗം. മുർതാസ മുസ്തഫ, ഖാദർ മുസ്തഫ, രബാനി മുസ്തഫ, ഹസ്സൻ മുസ്തഫ എന്നിവരാണ് മക്കൾ.

അവലംബം തിരുത്തുക

  1. "Ustad Ghulam Mustafa Khan |". ശേഖരിച്ചത് 24 January 2019.
  2. "പി.പരമേശ്വരൻ, ഇളയരാജ, ഗുലാം മുസ്തഫാ ഖാൻ എന്നിവർക്ക് പത്മവിഭൂഷൻ". Jan 25, 2018. ശേഖരിച്ചത് Jan 26, 2018.. {{cite news}}: Check date values in: |access-date= and |date= (help)
  3. "ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു". Manoramaonline. 18 January 2021. ശേഖരിച്ചത് 19 January 2021.
  4. "ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു". mathrubhumi. 18 January 2021. ശേഖരിച്ചത് 19 January 2021.
"https://ml.wikipedia.org/w/index.php?title=ഗുലാം_മുസ്തഫാ_ഖാൻ&oldid=3516730" എന്ന താളിൽനിന്ന് ശേഖരിച്ചത്