സുഖ്‌വീന്ദർ സിംഗ്

ഇന്ത്യൻ ബോളിവുഡ് പിന്നണി ഗായകൻ

സുഖ്‌വീന്ദർ സിംഗ് (ജൂലൈ 1971 ജനനം 18) ഒരു ഇന്ത്യൻ ബോളിവുഡ് പിന്നണി ഗായകൻ ആണ്. സിംഗ് തന്റെ 1999-ലെ "ചയ്യ ചയ്യാ" എന്ന ഗാനത്തിലൂടെയാണ് പ്രശസ്തനാകുന്നത്. ഈ ഗാനത്തിന് പിന്നീട് ആ വർഷത്തെ മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു.

 പിന്നീട് സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ നേടി.ഈ ഗാനത്തിന് ഓസ്കാർ , ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. പിന്നീട് 2014 പുറത്തിറങ്ങിയ ഹൈദർ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.

സുഖ്‌വീന്ദർ സിംഗ്
Singh in 2012
Singh in 2012
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നSukhi,Bablu
ജനനം (1971-07-18) 18 ജൂലൈ 1971  (53 വയസ്സ്)[1][2][3]
വിഭാഗങ്ങൾPlayback singing
തൊഴിൽ(കൾ)Singer, composer, actor, lyricist
വർഷങ്ങളായി സജീവം1991–present
വെബ്സൈറ്റ്SukhwinderSinghOfficial.com

ബോളിവുഡ് ലെ  പ്രശസ്തരായ താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അർജുൻ രാംപാൽ, അനിൽ കപൂർ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, അജയ് ദേവ്ഗൺ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, തുഷാർ കപൂർ, വിവേക് ​​ഒബ്റോയ്, സഞ്ജയ് ദത്ത്, ബോബി ഡിയോൾ രൺബീർ കപൂർ , കുനാൽ കപൂർ, ഷബീർ അലുവാലിയ, ഫർഹാൻ അക്തർ, സണ്ണി ഡിയോൾ തുടങ്ങി നിരവധി ഹീറോകൾക്കു വേണ്ടി പിന്നണിയിൽ പാടിയിട്ടുണ്ട്.

പാടിയ സിനിമകൾ

തിരുത്തുക
  • 1986 - കർമ്മ, ഏക് ഛാദർ മൈലീ സീ
  • 1990 - നാച്നേവാലേ ഗാനേവാലേ
  • 1991- ഖിലാഫ്, സൌദാഗർ, ഫതേ, കുർബ്ബാൻ
  • 1992 - ചമത്കാർ
  • 1995 - രഘുവീർ
  • 1997 - ഇതിഹാസ്, ദസ്
  • 1998 - ദിൽ സേ, എർത്ത്, സായിയാൻ
  • 1999 - രവോയി ചന്ദമാമ, പൂവെല്ലാം കേട്ടുപ്പാർ, ദിൽ ക്യാ കരേ, ദാഗ് ദ ഫയർ, ഫൂൽ ഔർ ആഗ്, ബീവി നമ്പർ 1, സീനു, പഞ്ചായത്ത്, ദില്ലഗി, ഖൂബ്‌സൂരത്, തക്ഷക്, ജാൻ‌വർ, വാനത്തൈപ്പോലാ.
  • 2000- ഷഹീദ് ഉദ്ധം സിംഗ് ഏലിയാസ് രാം മൊഹമ്മദ് സിംഗ് ആസാദ്, അണ്ണയ്യ, ഖൌഫ്, ഹം തൊ മൊഹബ്ബത്ത് കരേഗാ, ദേവി പുത്രുഡു, റെഫ്യൂജി, ജംഗിൾ, അസ്തിത്വ, കുരുക്ഷേത്ര, രാജാ കോ റാനീ സേ പ്യാർ ഹോഗയാ.
  • 2001- 12ബി, മൃഗരാജു, സുബൈദ, വൺ ടു കാ ഫോർ, ലഗാൻ: വൺസ് അപ്പോൺ എ ടൈം ഇൻ ഇൻഡ്യ, യാദേം, അക്സ്, ബസ് ഇത്‌നാ സാ ഖ്വാബ് ഹേ, മൺസൂൺ വെഡ്ഡിംഗ്.
  • 2002- ലിറ്റിൽ ജോൺ, ജുനൂൺ, നാ തും ജാനോ നാ ഹം, ദ ലെജന്റ് ഓഫ് ഭത് സിംഹ്, യേ ഹേ ജ‌ൽ‌വാ, ദേശ് ദേവി, ശക്തി ദി പവർ, അനർത്ഥ്, കർസ്: ദി ബേർഡൻ ഓഫ് ട്രൂത്ത്, കാണ്ഡേ.
  • 2003 - ഉദയ, ബോർഡർ ഹിന്ദുസ്താൻ കാ, അനുഭവ്: ഏൻ ഏക്സ്പീരിയൻസ്, ദം, ബാസ്: എ ബേർഡ് ഇൻ ഡേഞ്ചർ, കൈസേ കാനൂം കേ പ്യാർ ഹേ, ചൽതേ ചൽതേ, സുപ്പാരി, കൽക്കട്ട മെയിൽ, തേരേ നാം, ഷ്ഷ്....
  • 2004 - കാക്കി, മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ്, മദ്ഹോശി, ഗില്ലി, നാച്, മുസാഫിർ.
  • 2005 - ക്ലാസ്സിക് ഡാൻസ് ഓഫ് ലവ്, പദ്‌മശ്രീ ലാലൂ പ്രസാദ് യാദവ്, ശബ്ദ്, കിസ്ന: ദി വാര്യർ പോയറ്റ്, ബണ്ടി ഔർ ബബ്ലി, രാംജി ലണ്ടൻ‌വാലേ, ഗരം മസാല, ഏക് ഖിലാടി ഏക് ഹസീൻ, ഏക് അജ്‌നബി, ദോസ്തി: ഫ്രണ്ട്സ് ഫോറെവർ, പഹേലി, വാട്ടർ.
  • 2006 - മംഗൾ പാണ്ഡേ: ദി റൈസിംഗ്, ഓംകാര, ജാൻ ഏ മൻ, ജാനേ ഹോഗാ ക്യാ, ബോംബേ സ്കൈസ്, ശാദീ സെ പെഹലേ, ഷൂട്ട്‌ഔട്ട് എറ്റ് ലോഖണ്ഡ്‌വാല, കൈസേ കഹേം, ഛോടോ നാ യാർ, ഝൂം ബറാബർ ഝൂം, ബ്ലാക്ക് ആൻഡ് വൈറ്റ് ഹല്ലാ ബോൽ, ജാനേ തൂ യാ ജാനേ നാ, തഷാൻ, ഓം ശാന്തി ഓം, ചക് ദേ ഇന്ത്യ, ഭൂത്നാഥ്, ഫാഷൻ, ബച്‌നാ ഏ ഹസീനോ, രബ് നെ ബനാ ദീ ജോടി.
  • 2009- കുംഭാരാകി, ബില്ലു ബാർബർ, ജഗ് ജിയോന്ദേയാ ദേ മേളേ, കമീനേ, കുർബ്ബാൻ, കണക്ഷൻസ് 2009, ബോലോ റാം, റിംഗാ റിംഗാ, മി ശിവാജിരാജ് ഭോസ്‌ലേ ബോൽതോയ്, ഇഷ്കിയ, രാവൺ, ദബാംഗ്,
  • 2010 - അതിഥി തും കബ് ജാവോഗേ?, വീർ, അൻ‌വർ, ബൃന്ദാവനം, സ്ലം ഡോഗ് മില്ല്യനയർ, ഈസാൻ, കുച്ഛ് കരിയേ, ബാൻഡ് ബാജാ ബാരാത്, തീസ് മാർ ഖാൻ
  • 2011- ഇഷ്ക് ദേ മാം‌മ്‌ലേ, തീൻ ഥെ ഭായി, അയാം സിംഗ്
  • 2012 - രാജ് ഗിർ മഹോത്സവ്, കാഠ്മണ്ഡു, രച, ശിവ, അഗ്നീപഥ്, ഏക് ഥാ ടൈഗർ, ദബാംഗ് 2
  • 2013- മുംബൈ മിറർ, ജാട്ട് ആൻഡ് ജൂലിയറ്റ്, മത്രു കീ ബിജ്‌ലീ കാ മണ്ടോലാ, രാഝാനാ, ഭാഗ് മിൽക്കാ ഭാഗ്, ദേധ് ഇഷ്കിയാ.
  • 2014- കഹി ഹേ മേരാ പ്യാർ, ഇഷാർ മേനേ കിയാ നഹീ, മില്ല്യൻ ഡോളർ ആം, ഹൈദർ, ഹാപ്പി ന്യൂ ഇയർ, കിൽ ദിൽ, സെഡ് പ്ലസ്.
  • 2015 - ദിൽ ധഡ്ക്നേ ദോ, ബാജിറാവ് മസ്താനി, തൽ‌വാർ, ജാനിസാർ, തമാശ.
  • 2016 - സുൽത്താൻ
  1. Desai, Ishita (4 December 2012). "A Conversation With: Singer Sukhwinder Singh". New York Times. Retrieved 4 May 2014.
  2. Badola, Shreya (20 July 2012). "I want to get married now: Sukhwinder Singh". Mumbai: DNA. Retrieved 4 May 2014.
  3. "TDIM - Sukhwinder Singh Celebrates His Birthday - 18th July". MTV. 18 July 2014. Archived from the original on 2014-11-09. Retrieved 1 October 2014.
"https://ml.wikipedia.org/w/index.php?title=സുഖ്‌വീന്ദർ_സിംഗ്&oldid=4101501" എന്ന താളിൽനിന്ന് ശേഖരിച്ചത്