സന്ന മാരിൻ

ഫിന്നിഷ് രാഷ്ട്രീയക്കാരിയും ഫിൻലാന്റിന്റെ 46ത്തെ പ്രധാനമന്ത്രിയും

സന്ന മിറെല്ല മാരിൻ (ജനനം: നവംബർ 16, 1985) 2019 ഡിസംബർ 10 ന് ഫിൻ‌ലാൻഡിന്റെ പ്രധാനമന്ത്രിയായിത്തീർന്ന ഒരു ഫിന്നിഷ് രാഷ്ട്രീയക്കാരിയാണ്. ഒരു സോഷ്യൽ ഡെമോക്രാറ്റായ അവർ 2015 മുതൽ ഫിൻ‌ലാൻ‌ഡ് പാർലമെൻറ് അംഗവും 6 ജൂൺ 2019 നും 10 ഡിസംബർ 2019 നും ഇടയിൽ ഗതാഗത, വാർത്താവിനിമയ വകുപ്പ് മന്ത്രിയുമായിരുന്നു.[1]

സന്ന മാരിൻ
ഫിൻലൻഡിന്റെ 46ആം പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
10 ഡിസംബർ 2019
രാഷ്ട്രപതിസൌളി നിനിസ്റ്റോ
Deputyകാത്രി കുൽമുനി
മുൻഗാമിആൻറ്റി റിന്നെ
Minister of Transport and Communications
ഓഫീസിൽ
6 ജൂൺ 2019 – 10 ഡിസംബർ 2019
പ്രധാനമന്ത്രിആൻറ്റി റിന്നെ
മുൻഗാമിഅനു വെഹ്വിലെയ്നെൻ
പിൻഗാമിടിമോ ഹരാക്കാ
വ്യക്തിഗത വിവരങ്ങൾ
ജനനം
സന്ന മിറെല്ല മാരിൻ

(1985-11-16) 16 നവംബർ 1985  (39 വയസ്സ്)
ഹെൽസിങ്കി, ഉവുസിമ, ഫിൻലൻഡ്
രാഷ്ട്രീയ കക്ഷിസോഷ്യൻ ഡെമോക്രാറ്റിക്ക് പാർട്ടി
പങ്കാളിമാർക്കസ് റൈക്കോണൻ
കുട്ടികൾ1
വിദ്യാഭ്യാസംUniversity of Tampere

ആൻറ്റി റിന്നെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷം, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 2019 ഡിസംബർ 8 ന് മാരിനെ പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു.[2][3] പാർലമെന്റ് സ്ഥിരീകരിച്ചതോടെ[4] 34 ആമത്തെ വയസ്സിൽ നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഫിൻ‌ലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായിത്തീർന്നു മാരിൻ. അന്നേലി ജാറ്റീൻ‌മാകി, മാരി കിവിനേമി എന്നിവർക്ക് ശേഷമുള്ള രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി കൂടിയാണ് അവർ.[5][6][7]

യുക്രെയിനിൽ ഒൾക്കസി ഹാൻക്രോക്ക് 35-ാം വയസിലും ന്യൂസിലൻഡിൽ ജസിൻഡ ആർഡേൺ 39-ാം വയസിലും പ്രധാനമന്ത്രി പദത്തിലെത്തിയിട്ടുണ്ട്.

ആദ്യകാലം

തിരുത്തുക

1985 നവംബർ 16 ന് ഹെൽ‌സിങ്കിയിൽ ജനിച്ച മരിൻ, ടാംപെറിലേക്ക് താമസം മാറ്റുന്നതിനുമുമ്പ് എസ്പൂ, പിർക്കാല എന്നിവിടങ്ങളിൽ താമസിച്ചു.[8]

ഔദ്യോഗികജീവിതം

തിരുത്തുക

2004 ൽ 19 ആം വയസ്സിൽ പിർക്കല ഹൈസ്കൂളിൽ നിന്ന് മാരിൻ ബിരുദം നേടി.[9] 2017 ൽ ടാംപെറെ സർവ്വകലാശാലയിൽനിന്ന് അഡ്മിനിസ്ട്രേറ്റീവ് സയൻസസിൽ ബിരുദാനന്തര ബിരുദം നേടി.[10] മരിൻ 2006 ൽ സോഷ്യൽ ഡെമോക്രാറ്റിക് യൂത്തിൽ ചേർന്നു പ്രവർത്തിക്കുകയും 2010 മുതൽ 2012 വരെയുള്ള കാലത്ത് അതിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.[11][12]

2008 ലെ ഫിന്നിഷ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മാരിൻ ഒരു സ്ഥാനാർത്ഥിയായിരുന്നുവെങ്കിലും അവർ തിരഞ്ഞെടുക്കപ്പെട്ടില്ല.[13][14] 2012 മുതൽ അവർ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങി.[15] 2012 ലെ തിരഞ്ഞെടുപ്പിൽ 27 -ാമാത്തെ വയസ്സിൽ ടാംപെറെ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.[16][17] 2013 മുതൽ 2017 വരെയുള്ള കാലത്ത് സിറ്റി കൗൺസിലിന്റെ ചെയർപേഴ്‌സണായിരുന്നു അവർ. 2017 ൽ സിറ്റി കൗൺസിലിലേക്ക് അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[18] ടാംപെറെ മേഖലാ കൗൺസിൽ അസംബ്ലി അംഗംകൂടിയാണ് മാരിൻ.[19] 2013 മുതൽ 2016 വരെ പിർക്കൻമാ റീജിയണൽ കൗൺസിൽ അംഗമായിരുന്നു.[20]

2014 ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ടാമത്തെ ഡെപ്യൂട്ടി ചെയർപേഴ്‌സണായി മരിൻ തിരഞ്ഞെടുക്കപ്പെട്ടു. 2015 ൽ 30-ാമാത്തെ വയസ്സിൽ പിർക്കാൻമ നിയോജകമണ്ഡലത്തിൽനിന്ന് എംപിയായി ഫിൻലാൻഡ് പാർലമെന്റിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.[21][22] നാലു വർഷത്തിനുശേഷം ഒരിക്കൽക്കുടി ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെട്ടു.[23] 2019 ജൂൺ 6 ന് ഗതാഗത വാർത്താവിനിമയ മന്ത്രിയായി നിയമിതയായി.[24]

ആൻ‍റ്റി റിന്നെയുടെ പിൻഗാമിയായി ഫിൻ‌ലാൻ‌ഡ് പ്രധാനമന്ത്രിയായി 2019 ഡിസംബറിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അവരെ നാമനിർദ്ദേശം ചെയ്തു. തപാൽ പണിമുടക്ക് കൈകാര്യം ചെയ്ത രീതിയിൽ ആൻ‌റ്റി റിൻ നിശിതമായി വിമർശിക്കപ്പെട്ടുവെങ്കിലും 2020 ജൂണിലെ കൺവെൻഷൻ വരെ പാർട്ടിയുടെ ഔപചാരിക നേതാവായി അദ്ദേഹം തുടരും.[25][26] മന്ത്രിസഭയിലെ 19 മന്ത്രിമാരിൽ 12 പേരും വനിതകളായുള്ള അഞ്ച് പാർട്ടികളുടെ സഖ്യമായി രൂപീകരിക്കപ്പെട്ട സർക്കാരിന് മാരിൻ നേതൃത്വം നൽകുന്നു.[27][28]

  1. Sanna Marin Parliament of Finland (in Finnish). Retrieved 9 December 2019.
  2. SDP on valinnut: Sanna Marinista tulee Suomen seuraava pääministeri – suora lähetys menossa, Yle seuraa hetki hetkeltä Yle 8.12.2019
  3. Finland's Social Democrats name Marin to be youngest ever prime minister Reuters 8.12.2019
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-10. Retrieved 2019-12-11.
  5. "Finland anoints Sanna Marin, 34, as world's youngest-serving prime minister". The Guardian. 9 December 2019. Retrieved 9 December 2019.
  6. "Finland: Sanna Marin to become world's youngest PM at 34". www.aljazeera.com. Retrieved 9 December 2019.
  7. Lemola, Johanna; Specia, Megan (2019-12-09). "Sanna Marin of Finland to Become World's Youngest Prime Minister". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 10 December 2019.
  8. Kuka Sanna? Archived 2022-09-22 at the Wayback Machine. Sanna Marin's website. Retrieved 10 January 2017.
  9. Esfandiari, Sahar. "The rapid rise of Sanna Marin, the 34-year-old Finnish woman set to become the youngest serving world leader". Business Insider. Retrieved 9 December 2019.{{cite web}}: CS1 maint: url-status (link)
  10. Sanna Marin Parliament of Finland (in Finnish). Retrieved 9 December 2019.
  11. Hemmilä, Ilkka (2018-05-18). "SDP:n uraohjus nousi 10 vuodessa Pirkanmaan ääniharavaksi – Sanna Marin haluaa ravistella puolueita". Maaseudun Tulevaisuus (in ഫിന്നിഷ്). Retrieved 2019-12-10.
  12. "Ansioluettelo | Sanna Marin". www.sannamarin.net. Archived from the original on 2019-12-03. Retrieved 2019-12-10.
  13. Hemmilä, Ilkka (2018-05-18). "SDP:n uraohjus nousi 10 vuodessa Pirkanmaan ääniharavaksi – Sanna Marin haluaa ravistella puolueita". Maaseudun Tulevaisuus (in ഫിന്നിഷ്). Retrieved 2019-12-10.
  14. Greenall, Robert (9 December 2019). "Sanna Marin: The rising star set to lead Finland's 5.5 million". BBC News. Retrieved 9 December 2019.
  15. Lemola, Johanna; Specia, Megan. "Who is Sanna Marin, the world's youngest prime minister?". The Irish Times (in ഇംഗ്ലീഷ്). Retrieved 10 December 2019.{{cite web}}: CS1 maint: url-status (link)
  16. "Finland anoints Sanna Marin, 34, as world's youngest-serving prime minister". The Guardian. 9 December 2019. Retrieved 9 December 2019.
  17. Candidates elected Tampere Ministry of Justice of Finland. Retrieved January 10, 2017.
  18. "Elected". vaalit.fi. Retrieved 3 July 2017.
  19. Sanna Marin Parliament of Finland (in Finnish). Retrieved 9 December 2019.
  20. "Sanna Marin: Minister of Transport and Communications" (PDF). European Parliament. Retrieved December 10, 2019.{{cite web}}: CS1 maint: url-status (link)
  21. Candidates elected Ministry of Justice of Finland. Retrieved January 10, 2017.
  22. "Sanna Marin". www.eduskunta.fi (in ഫിന്നിഷ്). Retrieved 9 December 2019.
  23. "Valitut". tulospalvelu.vaalit.fi. Retrieved 3 December 2019.
  24. Sanna Marin Parliament of Finland (in Finnish). Retrieved 9 December 2019.
  25. "Social Democrats selects Marin as its candidate to succeed Rinne". www.helsinkitimes.fi (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 9 December 2019.{{cite web}}: CS1 maint: url-status (link)
  26. Lemola, Johanna; Specia, Megan (9 December 2019). "Sanna Marin of Finland to Become World's Youngest Prime Minister". The New York Times.
  27. December 9, Bloomberg News Updated:; 2019 (2019-12-09). "'I've proven my abilities': Finland's Sanna Marin becomes the world's youngest prime minister | Ottawa Citizen" (in ഇംഗ്ലീഷ്). Retrieved 9 December 2019. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) CS1 maint: url-status (link)
  28. Manzanaro, Sofia Sanchez (2019-12-09). "Finland's Sanna Marin becomes the world's youngest Prime Minister". euronews (in ഇംഗ്ലീഷ്). Retrieved 9 December 2019.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=സന്ന_മാരിൻ&oldid=4076346" എന്ന താളിൽനിന്ന് ശേഖരിച്ചത്