സന്തോഷ് മാട
ഒരു തുളു, മലയാളം ചലച്ചിത്ര സംവിധായകനാണ് സന്തോഷ് മാട. ആദ്യമായി സംവിധാനം നിർവ്വഹിച്ച ജീതിഗൈ എന്ന തുളു ചലച്ചിത്രത്തിനു മികച്ച തുളു ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു[3].
സന്തോഷ് മാട | |
---|---|
ജനനം | കൈതപ്രം, കണ്ണൂർ |
തൊഴിൽ |
|
ജീവിതപങ്കാളി(കൾ) | മീര [1] |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ കൈതപ്രത്ത് എടക്കാട്ടില്ലത്ത് ശംഭു നമ്പൂതിരിയുടെയും, കണ്ണാടി ഇല്ലത്ത് സരസ്വതി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. ഗാനരചയിതാവും സംഗീതസംവിധായകരുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും കൈതപ്രം വിശ്വനാഥന്റെയും സഹോദരീപുത്രനാണു സന്തോഷ്[3]. അച്ഛന്റെയും അമ്മയുടെയും ജോലി കാരണം കേരള- കർണാടക അതിർത്തിയിലുള്ള മഞ്ചേശ്വരത്താണു സന്തോഷ് വളർന്നത്.
സംവിധാനം
തിരുത്തുകസംവിധായകൻ ജയരാജിന്റെ സഹ സംവിധായകനായിട്ടാണു സന്തോഷ് സിനിമാരംഗത്തേക്കു കടന്നത്.[4] പിന്നീട് കമൽ റോഷൻ ആൻഡ്രൂസ് തുടങ്ങിയവരുടെയും സഹായിയായി പ്രവർത്തിച്ചു. ആദ്യമായി സ്വതന്ത്രസവിധാനം നിർവ്വഹിച്ച ചിത്രമാണു ജീതിഗൈ.
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | ഭാഷ | കൈകാര്യം ചെയ്ത വിഭാഗം |
---|---|---|---|
2020 | ജീതിഗെ | തുളു | സംവിധായകൻ |
2022 | മോഗജ്ജന കോളി | അരെഭാഷെ | സംവിധായകൻ |
പുരസ്കാരങ്ങൾ
തിരുത്തുകവർഷം | പുരസ്കാര വിഭാഗം | പുരസ്കാരം | ചിത്രം |
---|---|---|---|
2020 | തുളു ഭാഷയിലെ മികച്ച ചിത്രം | ദേശീയ ചലച്ചിത്ര പുരസ്കാരം | ജീതിഗെ |
അവലംബം
തിരുത്തുക- ↑ S. Krishna, Arda (22 July 2022). "മികച്ച തുളു ചിത്രത്തിന്റെ സംവിധായകനും മലയാളി; അഭിമാന നേട്ടത്തിൽ മലയാളം". Malayala Manorama. Retrieved 21 February 2023.
- ↑ 2.0 2.1 "തുളുഭാഷയിലെ മികച്ച ചലച്ചിത്രം; കൈതപ്രം കുടുംബത്തിലേക്ക് വീണ്ടും ഒരു ദേശീയ ചലച്ചിത്രപുരസ്കാരം". Mathrubhumi. 23 July 2022. Retrieved 21 February 2023.
- ↑ 3.0 3.1 ‘Jeetige’ wins National Film Award in Tulu category
- ↑ "മികച്ച തുളു ചിത്രത്തിന്റെ സംവിധായകനും മലയാളി; അഭിമാന നേട്ടത്തിൽ മലയാളം". Retrieved 2022-08-05.