കേരളീയനായ ചിത്രകാരനാണ് സദു അലിയൂർ (1963 - 20 ഫെബ്രുവരി 2020). കേരള ലളിത കലാ അക്കാദമിയുടെ വിജയരാഘവൻ എന്റോവ്‌മെന്റ്‌ സ്വർണ്ണ മെഡൽ 2014ൽ ലഭിച്ചു. 50 രാഷ്ട്രങ്ങളിൽനിന്നായുള്ള ലോകപ്രശസ്ത ജലച്ചായ ചിത്രകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രങ്ങളിൽ സദു അലിയൂരിന്റെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. [1][2][3][4][5]

സദു അലിയൂർ
Sadu.png
സദു അലിയൂർ
ജനനം
വടകര, മാഹി
മരണം
കൊച്ചി
ദേശീയതഇന്ത്യൻ
തൊഴിൽജലച്ചായ ചിത്രകാരൻ
അറിയപ്പെടുന്നത്വിജയരാഘവൻ എന്റോവ്‌മെന്റ്‌ സ്വർണ്ണ മെഡൽ(കേരള ലളിത കലാ അക്കാദമി)

ജീവിതരേഖതിരുത്തുക

മാഹി റെയിൽവേസ്റ്റേഷൻ പരിസരത്ത് പരേതരായ ചീനക്കാം പൊയ്യിൽ ചാത്തുവിന്റെയും നാരായണിയുടെയും മകനാണ്. തലശ്ശേരി സ്‌ക്കൂൾ ഓഫ്‌ ആർട്‌സിൽ നിന്നും കലാപഠനം പൂർത്തിയാക്കി. കണ്ണൂർ ബ്രഷ്മാൻസ് സ്‌കൂളിൽ ഒമ്പതുവർഷം ആർട്ട് ഇൻസ്ട്രക്ടറായി.[6] ചെന്നൈയിൽ ഇന്റീരിയർ ആൻഡ് ഫർണിച്ചർ ഡിസൈനറായും അൽക്കോബാറിലെ ഒരു കമ്പനിയിൽ ബിൽഡിങ് ഇന്റീരിയർ ഡിസൈനറായും ജോലിചെയ്തു. ഇവിടെനിന്ന് തിരിച്ചുവന്ന് ചിത്രരചനയിലും പ്രദർശനത്തിലും ശ്രദ്ധ പതിപ്പിച്ചു. മിലിന്ദ് മുള്ളിക്, വാസുദേവ കോമത്ത്, ബിജയ് വിശ്വാൽ എന്നീ ഇന്ത്യയിലെ പേരെടുത്ത വാട്ടർ കളർ ആർട്ടിസ്റ്റുമാർക്കൊപ്പം ചേർന്ന് ബംഗളൂരു ആസ്ഥാനമാക്കി കളറിംഗ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിന് സദു മുൻനിന്നു പ്രവർത്തിച്ചു. ലാന്റ്‌ സ്‌കേപ്‌ വിഭാഗത്തിന്‌ നൽകുന്ന വിജയരാഘവൻ എൻഡോവ്‌മെന്റ്‌ സ്വർണ്ണ മെഡൽ 2014 ൽ അദ്ദേഹത്തിന്റെ 'റൂഫ്‌സ്‌ III' എന്ന ചിത്രത്തിന്‌ ലഭിച്ചു.[7]

2012-ൽ തുർക്കി ആസ്ഥാനമായി 53 രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിൻറെ ഭാഗമായി നടന്ന ആദ്യ എക്‌സിബിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയത്രയും സദു അലിയൂരിൻറേതായിരുന്നു. മൂന്നുവർഷം ഇൻറർനാഷണൽ വാട്ടർ കളർ സൊസൈറ്റിയിൽ അദ്ദേഹം അംഗമായി പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലായി 45 സോളോ ഷോകൾ (ഏകാംഗ പ്രദർശനങ്ങൾ) സംഘടിപ്പിച്ചു. അവയിൽ അധികവും കേരളത്തിനു പുറത്തായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് 20 ഫെബ്രുവരി 2020 ന് എറണാകുളം അമൃത ആശുപത്രിയിൽ മരണമടഞ്ഞു.

ഭാര്യ: മഹിജ. മക്കൾ: വിഷ്ണു, അനന്ദു

പ്രദർശനങ്ങൾതിരുത്തുക

15-ഓളം പ്രദർശനങ്ങൾ ബാംഗ്ലൂരിൽ നടത്തി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി മുപ്പതിലേറെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഒട്ടേറെ ചിത്രകലാ ക്യാമ്പുകൾക്കും ശില്പശാലകൾക്കും നേതൃത്വംനൽകി. 2012, 2013, 2014 വർഷങ്ങളിൽ ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകപ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങൾക്കൊപ്പം പ്രദർശിപ്പിച്ചു. ദുബായിൽ നടന്ന അന്താരാഷ്ട്ര ജലച്ചായ ഉത്സവത്തിലും ശ്രദ്ധേയസാന്നിധ്യമായി.

പുരസ്കാരങ്ങൾതിരുത്തുക

1983-ൽ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി സംസ്ഥാന അവാർഡ്, 2012, 2013 വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമി വിജയ രാഘവൻ എൻഡോവ്‌മെന്റ് സ്വർണമെഡൽ തുടങ്ങിയവ നേടി. തുർക്കി രാജ്യാന്തര വാട്ടർ കളർ സൊസൈറ്റിയും സദു അലിയൂരിനെ ആദരിച്ചിരുന്നു.[6] കളറിങ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകരിലൊരാളാണ്. വടകര ബ്ലോക്ക് ആർട്ട് ഗാലറിയുടെ പ്രധാന സംഘാടകനായിരുന്നു.[8] തുർക്കി രാജ്യാന്തര വാട്ടർ കളർ സൊസൈറ്റിയുടെ പ്രത്യേക ആദരവ്.[9]

അവലംബംതിരുത്തുക

  1. "A Game Of Washes And Dabs by Sadhu Aliyur". Doodlewash (ഭാഷ: ഇംഗ്ലീഷ്). 2017-04-07. ശേഖരിച്ചത് 28 December 2017.
  2. "An emotion of colours". Deccan Chronicle (ഭാഷ: ഇംഗ്ലീഷ്). 2016-07-16. ശേഖരിച്ചത് 2017-12-13.
  3. Tripathi, Shailaja (2016-06-24). "For a perfect stroke". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2017-12-13.
  4. "Hues of Watercolor with Sadhu Aliyur!". Coloring India Creative Arts Center (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2017-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-13.
  5. M, Athira (2016-02-25). "Capital in focus". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2017-12-13.
  6. 6.0 6.1 "Sadhu Aliyur - Art culture festivals". Art culture festivals (ഭാഷ: ഇംഗ്ലീഷ്). 2016-09-19. ശേഖരിച്ചത് 2017-12-13.
  7. "Sadhu Aliyur". ATHMA ONLINE (ഭാഷ: ഇംഗ്ലീഷ്). 2017-01-14. ശേഖരിച്ചത് 2017-12-13.
  8. https://www.mathrubhumi.com/nri/pravasi-bharatham/bangalore/mahanagaram/-malayalam-news-1.1461641
  9. https://www.mediaonetv.in/obituary/2020/02/21/sadu-aliyoor-a-memoire
"https://ml.wikipedia.org/w/index.php?title=സദു_അലിയൂർ&oldid=3646691" എന്ന താളിൽനിന്ന് ശേഖരിച്ചത്