സത്യനാദകാഹളം
1876-ൽ പ്രസിദ്ധീകരണമാരംഭിച്ച കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമാണ് സത്യനാദ കാഹളം.[1] എറണാകുളം ജില്ലയിലെ കൂനമ്മാവിൽ നിന്നാണ് ഇത് അച്ചടിച്ചിരുന്നത്. തുടക്കത്തിൽ ദ്വൈവാരികയായി പ്രസിദ്ധീകരിച്ചിരുന്ന സത്യനാദകാഹളം 1900-മുതൽ മാസത്തിൽ മൂന്ന് വീതവും പിന്നീട് ആഴ്ചയിൽ ഒന്ന് എന്ന രീതിയിലുമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. കൂനമ്മാവിൽ നിന്ന് ആസ്ഥാനം ആദ്യം വരാപ്പുഴയിലേക്കും അതുകഴിഞ്ഞ് എറണാകുളത്തേക്കും മാറ്റുകയുണ്ടായി.
തരം | ദ്വൈ വാരിക, വാരിക |
---|---|
സ്ഥാപിതം | 1876 |
ഭാഷ | മലയാളം |
കൊച്ചിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പശ്ചിമതാരക എന്ന പത്രത്തിൽ പ്രൊട്ടസ്റ്റന്റുകാരനായ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ആശാൻ കത്തോലിക്ക സഭയെയും മാർപാപ്പായെയും നിർദയം വിമർശിക്കുന്ന ലേഖനങ്ങൾ തുടർച്ചയായി എഴുതിവന്നു. ഇതിനെ ഖണ്ഡിക്കുന്നതിനായാണ് പ്രധാനമായും സത്യനാദകാഹളം പ്രസിദ്ധീകരണമാരംഭിച്ചത്.[2]
16 പേജുകളിലായി പ്രസിദ്ധീകരിച്ചിരുന്ന സത്യനാദ കാഹളത്തിൽ വിവിധ വിഷയങ്ങളിലുള്ള കോളങ്ങൾ, വിദേശ വാർത്തകൾ, പ്രാദേശിക വാർത്തകൾ, കോടതി നടപടികൾ തുടങ്ങിയയെല്ലാം ഉൾപ്പെടുത്തിയിരുന്നു. 1926-ൽ "സത്യനാദം" എന്ന് പുനർനാമകരണം ചെയ്തു. 1970-ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളാ ടൈംസുമായി ലയിച്ചു. അതിനുശേഷം കേരളടൈംസിന്റെ സൺഡേ എഡിഷനായി പ്രസിദ്ധീകരിച്ചുപോന്നു. 1999-ൽ കേരളാ ടൈംസ് സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിയതോടുകൂടി ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുണ്ടായിരുന്ന ഈ പ്രസിദ്ധീകരണം ഇല്ലാതായി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-26.
- ↑ "സത്യനാദകാഹളം". ഭാഷാപോഷിണി. പഴമയിൽ നിന്ന്. 37 (10): 82. 01. doi:ഒക്ടോബർ 2013.
{{cite journal}}
:|access-date=
requires|url=
(help);|first=
missing|last=
(help); Check|doi=
value (help); Check date values in:|accessdate=
,|date=
, and|year=
/|date=
mismatch (help); Unknown parameter|month=
ignored (help)