സതാംപ്ടൺ എഫ്.സി.
ഇംഗ്ലണ്ടിലെ സതാംപ്ടൺ ആസ്ഥാനമായ ഒരു ഫുട്ബോൾ ക്ലബ്ബ് ആണ് സതാംപ്ടൺ എഫ്.സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന ടീമിനു ദ സെയിന്റ്സ് എന്നും വിളിപ്പേര് ഉണ്ട്.
പൂർണ്ണനാമം | സതാംപ്ടൺ ഫുട്ബോൾ ക്ലബ്ബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ദ സെയിന്റ്സ് | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 21 നവംബർ 1885 | as St. Mary's Y.M.A.||||||||||||||||||||||||||||||||||||||||||||||||
മൈതാനം | The Dell (1898–2001) St Mary's Stadium (since 2001) (കാണികൾ: 32,505[1]) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | Katharina Liebherr | ||||||||||||||||||||||||||||||||||||||||||||||||
ചെയർമാൻ | Ralph Krueger[2] | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | Ronald Koeman[3] | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | Premier League | ||||||||||||||||||||||||||||||||||||||||||||||||
2014–15 | Premier League, 7th | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Current season |
2001 മുതൽ സെന്റ് മേരീസ് സ്റ്റേഡിയം ആണ് ടീമിന്റെ ഹോം ഗ്രൗണ്ട്, അതുവരെ സതാംപ്ടണിലെ ദ ഡെൽ മൈതാനത്താണു കളിച്ചിരുന്നത്. 1885 -ൽ സെന്റ് മേരീസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് യങ് മെൻസ് അസോസിയേഷൻ ആണ് ക്ലബ്ബിന് തുടക്കമിട്ടത്. ഇതുമൂലമാണ് ടീമിനു ദ സെയിന്റ്സ് എന്ന് വിളിപ്പേര് വന്നത്. പോർട്സ്മൗത്ത് ടീം സതാംപ്ടൺ ടീമിന്റെ ചിരവൈരികളാണ്, ഇരുവരും ചേർന്നുള്ള മത്സരം സൗത്ത് കോസ്റ്റ് ഡർബി എന്നറിയപ്പെടുന്നു.
1976 -ൽ ടീം എഫ്.എ കപ്പ് നേടി. ഒന്നാം ഡിവിഷൻ ലീഗിലെ ഏറ്റവും മികച്ച പ്രകടനം 1983-84 സീസണിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ്. മെയ് 2005 -ൽ സതാംപ്ടൺ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. പിന്നീട് ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവർ ലീഗിൽ തിരികെയെത്തിയത്.
കളിക്കാർ
തിരുത്തുകഒന്നാംനിര ടീം
തിരുത്തുക- പുതുക്കിയത്: 23 January 2016.[4]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
അണ്ടർ-21 നിര
തിരുത്തുകUnder 21 players outside the first team squad.
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
വായ്പയായി കൊടുത്ത കളിക്കാർ
തിരുത്തുകകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
സെയിന്റ്സ് അക്കാദമി
തിരുത്തുകസതാംപ്ടൺ യുവ കളിക്കാരെ ഉദ്ദേശിച്ചു ഒരു അക്കാദമി നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ഈ അക്കാദമിയിൽ നിന്ന് അടുത്തയിടെ പുറത്തിറങ്ങിയ കളിക്കാരിൽ ഇംഗ്ലണ്ട് കളിക്കാരായ ആഡം ലല്ലാനാ, തിയോ വാൽക്കോട്ട്, അലെക്സ് ഓക്സലേഡ് ചേമ്പർലേൻ, ലൂക് ഷോ, വെയിൽസ് കളിക്കാരനായ ഗാരെത് ബെയിൽ എന്നിവർ ഉൾപ്പെടും.
സ്റ്റേഡിയം
തിരുത്തുകഓഗസ്റ്റ് 2001 മുതൽ ടീം കളിക്കുന്ന സെന്റ് മേരീസ് സ്റ്റേഡിയത്തിന്റെ ശേഷി 32,689 കാണികൾ ആണ്. യുവേഫയുടെ ഫോർ സ്റ്റാർ മാനദണ്ഡം പാലിക്കുന്ന യൂറോപ്പിലെ ചുരുക്കം ചില സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. ഏറെ അന്താരാഷ്ട്ര മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായിട്ടുണ്ട്.
1898 തൊട്ടു 2001 വരെ സതാംപ്ടൺ കളിച്ചിരുന്നത് ദ ഡെൽ എന്ന സ്റ്റേഡിയത്തിൽ ആയിരുന്നു. അതിന്റെ 103 വർഷത്തെ ചരിത്രത്തിൽ ഈ സ്റ്റേഡിയം പലതവണ പുനഃരുദ്ധാരണം ചെയ്തിട്ടുണ്ട്. 1950 -ൽ ഫ്ലഡ് ലൈറ്റ് സൗകര്യമുള്ള ഇംഗ്ലണ്ടിലെ ആദ്യ സ്റ്റേഡിയം ആയി.
- ↑ "Premier League Handbook Season 2015/16" (PDF). Premier League. Archived from the original (PDF) on 2015-09-06. Retrieved 21 March 2016.
- ↑ "Ralph Krueger named Southampton chairman". BBC Sport. 12 March 2014. Retrieved 12 March 2014.
- ↑ "Koeman appointed First Team Manager". Southampton FC. 16 June 2014. Archived from the original on 2014-06-18. Retrieved 16 June 2014.
- ↑ "2015/16 squad numbers revealed". Southampton F.C. 22 July 2015. Archived from the original on 2015-07-31. Retrieved 31 July 2015.