സഞ്ജന കപൂർ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ നാടകപ്രവർത്തകയും നിർമ്മാതാവുമാണ് സഞ്ജന കപൂർ (ജനനം: നവംബർ 27, 1967) [2]. പ്രശസ്ത ഹിന്ദി ചലച്ചിത്രതാരം ശശി കപൂറിന്റെ മകളാണ്.

സഞ്ജന കപൂർ
സഞ്ജന കപൂർ, 2010
ജനനം (1967-11-27) 27 നവംബർ 1967  (57 വയസ്സ്)[1]
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്, നാടകപ്രവർത്തക
ജീവിതപങ്കാളി(കൾ)വാൽമിക് ഥാപ്പർ
കുട്ടികൾ1
മാതാപിതാക്ക(ൾ)ശശി കപൂർ
ജെന്നിഫർ കെൻഡാൽ

ജീവിതരേഖ

തിരുത്തുക

ഹിന്ദി ചലച്ചിത്രമേഖലയിലെ പ്രശസ്തകുടുംബമായ കപൂർ കുടുംബത്തിൽ ശശി കപൂറിന്റെയും ജെന്നിഫർ കെൻഡാലിന്റെയും മകളായി മുംബൈയിൽ ജനിച്ചു. ബോംബെ ഇന്റർനാഷണൽ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1981-ൽ പുറത്തിറങ്ങിയ '36 ചൗരംഗി ലെയ്ൻ' എന്ന ചിത്രത്തിലാണ് സഞന ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് ശശി കപൂറും മുഖ്യവേഷം ചെയ്തത് ജെന്നിഫർ കെൻഡാലും ആയിരുന്നു. 1984-ലെ 'ഉത്സവ്' എന്ന ചിത്രത്തിലും സഞന പ്രത്യക്ഷപ്പെട്ടു. 1989-ൽ പുറത്തിറങ്ങിയ 'ഹീറോ ഹീരാലാൽ' ആണ് സഞ്ജന നായികയായ ആദ്യ ചിത്രം. ഈ ചിത്രം ബോക്സ് ഓഫ്ഫീസിൽ മികച്ച വിജയം നേടുകയുണ്ടായി. 'അമുൽ ഇന്ത്യ ഷോ' എന്ന ടെലിവിഷൻ പരമ്പരയുടെ അവതാരകയായി മൂന്നര വർഷത്തോളം പ്രവർത്തിച്ചു. 1993 [3] മുതൽ 2012 ഫെബ്രുവരി[4] വരെ മുംബൈയിലെ പ്രിഥ്വി തീയേറ്ററിന്റെ നടത്തിപ്പു ചുമതല നിർവഹിച്ചു. 2012-ൽ സഞ്ചരിക്കുന്ന നാടകസംഘമായ ജുനൂൻ തിയേറ്ററിനു രൂപം നൽകി[4].

വ്യക്തിജീവിതം

തിരുത്തുക

സഞ്ജന കപൂർ രണ്ടുതവണ വിവാഹം കഴിച്ചിട്ടൂണ്ട്. നടനും സംവിധായകനുമായ ആദിത്യ ഭട്ടാചാര്യ[5] ആയിരുന്നു സഞ്ജനയുടെ ആദ്യഭർത്താവ്. ബോളിവുഡ് ചലച്ചിത്ര സംവിധായകനായ ബസു ഭട്ടാചാര്യയുടെയും പ്രശസ്ത സംവിധായകനായ ബിമൽ റോയിയുടെ മകളായ റിങ്കി ഭട്ടാചാര്യയുടെയും മകനായിരുന്നു ആദിത്യ.

പിന്നീട് പത്രപ്രവർത്തകനായ റൊമേഷ് ഥാപ്പറിന്റെയും ഭാര്യ രാജ് ഥാപ്പറിന്റെയും മകനായ വാൽമിക് ഥാപ്പറിനെ വിവാഹം ചെയ്തു. പ്രശസ്ത ചരിത്രകാരിയായ റൊമില ഥാപ്പർ (റൊമേഷ് ഥാപ്പറിന്റെ സഹോദരി) യുടെ അനന്തരവനാണ് വാൽമിക്. സഞ്ജനയും വാൽമിക്കിനും ഹമീർ ഥാപ്പർ എന്ന ഒരു മകൻ ഉണ്ട്[6].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Facebook Profile of Sanjana Kapoor".
  2. Sanjana Kapoor Times of India, 11 December 2002.
  3. "High drama in Prithvi Theatre". The Hindu. 18 December 2005. Archived from the original on 2010-08-12. Retrieved 2019-03-09.
  4. 4.0 4.1 "Theatre: A second act of passion". Mint. 17 November 2011.
  5. "Sanjana Kapoor". The Times of India. 11 Dec 2002. Retrieved 1 August 2015.
  6. "Hamir spells sonrise for Sanjana". The Times of India. 18 July 2002. Retrieved 1 August 2015.
"https://ml.wikipedia.org/w/index.php?title=സഞ്ജന_കപൂർ&oldid=3646611" എന്ന താളിൽനിന്ന് ശേഖരിച്ചത്