സഞ്ചാരിപ്രാവ്
വടക്കേ അമേരിക്കയിലെ കാടുകളിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പ്രാവിനത്തിൽ പെട്ട ഒരു പക്ഷിയാണ് സഞ്ചാരിപ്രാവ് (Passenger Pigeon). വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിൽ റോക്കി പർവതനിരയ്ക്ക് കിഴക്കുപ്രദേശത്ത് കോടിക്കണക്കിന് സഞ്ചാരിപ്രാവുകൾ ഉണ്ടായിരുന്നു. ദേശാടന സമയത്ത് കൂട്ടമായി പറക്കുന്ന ഈ ഇനം പ്രാവുകൾ, ഒരു മൈൽ നീളത്തിലും 300 മൈൽ വീതിയിലും കൂട്ടമായി പറക്കാറുണ്ട്. ഇങ്ങനെ കൂട്ടമായി പറക്കുമ്പോൾ മണിക്കൂറുകളോളം ഇവ ആകാശം മറയ്കാറുണ്ടായിരുന്നു.
സഞ്ചാരിപ്രാവ് | |
---|---|
സഞ്ചാരിപ്രാവ് 1896 ൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ectopistes Swainson, 1827
|
Species: | E. migratorius
|
Binomial name | |
Ectopistes migratorius (Linnaeus, 1766)
| |
Distribution map, with breeding zone in red and wintering zone in orange | |
Synonyms | |
|
19 - ആം നൂറ്റാണ്ടിൽ ഇവയുടെ എണ്ണം ഏതാണ്ട് 500 കോടി ആയിരുന്നു. ഒരു കാലത്ത് വടക്കെ അമേരിക്കയിലെ പക്ഷികളിൽ 40 ശതമാനത്തോളം സഞ്ചാരിപ്രാവുകളായിരുന്നു. മാംസത്തിനും തൂവലിനും വേണ്ടി വ്യാപകമായി വേട്ടയാടിതോടെയാണ് ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത്. പ്രാവുകൾ എവിടെയുണ്ടെന്ന വിവരം വേട്ടക്കാർക്ക് എത്തിക്കുവാൻ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കുകയും പ്രജനനകേന്ദ്രങ്ങളിൽ വരെ ഇവ വേട്ടയാടപ്പെടുകയും ചെയ്തു. മാർത്ത എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവസാനത്തെ പാസഞ്ചർ പ്രാവ് 1914 സെപ്റ്റംബർ ഒന്ന് പകൽ ഒരു മണിക്ക് സിൻസിനാറ്റി മൃഗശാലയിൽ വച്ച് മരണമടഞ്ഞു. [2]
ജീവിതരീതി
തിരുത്തുകകൂട്ടമായി ജീവിക്കുന്ന സാമൂഹ്യജീവികളായിരുന്നു സഞ്ചാരിപ്രാവുകൾ. ഒരു മരത്തിൽ തന്നെ നൂറുകണക്കിണു കൂടുകൾ കൂട്ടിയിരുന്നു ഇവ.
ഉയിർപ്പിനുള്ള ശ്രമങ്ങൾ
തിരുത്തുകമാർത്തയുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നും ഡി.എൻ.എ വേർതിരിച്ച് സഞ്ചാരി പ്രാവുകളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സഞ്ചാരി പ്രാവുകളുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നും പൂർണ്ണമായ ഒരു ഡി.എൻ.എ വേർതിരിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. അതിനാൽ ലഭ്യമല്ലാത്ത ഭാഗങ്ങൾ; സഞ്ചാരി പ്രാവുകളോടു ജനിതകപരമായ സാദൃശ്യമുള്ള ഇന്നും ജീവിച്ചിരിക്കുന്ന ബാൻഡ് ടെയിൽഡ് പീജിയൻസ് (Band Tailed Pigeons) എന്ന ഒരിനം പ്രാവുകളുടെ ഡി.എൻ.എ ഭാഗങ്ങൾ വെച്ച് പൂരിപ്പിച്ച് ഉള്ള ഒരു പുനർസൃഷ്ടിക്കാണ് ശാസ്ത്രജ്ഞരുടെ ശ്രമം.[3]
അവലംബങ്ങൾ
തിരുത്തുക- ↑ "Ectopistes migratorius". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ [1] Archived 2011-01-20 at the Wayback Machine. മാതൃഭൂമി ഓൺലൈനിൽ വന്ന ലേഖനത്തെ ആസ്പദമാക്കി
- ↑ "വംശനാശം വന്ന പറവയെ പറപ്പിക്കാൻ" (പത്രലേഖനം). ദേശാഭിമാനി. 11 സെപ്റ്റംബർ 2014. Archived from the original on 2014-09-17. Retrieved 17 സെപ്റ്റംബർ 2014.