വടക്കേ അമേരിക്കയിലെ കാടുകളിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച സഞ്ചാരി പ്രാവിനത്തിലെ അവസാന പക്ഷിയാണ് മാർത്ത (c.1885—സെപ്റ്റംബർ 1, 1914). 19 - ആം നൂറ്റാണ്ടിൽ ഇവയുടെ എണ്ണം ഏതാണ്ട് 500 കോടി ആയിരുന്നു. വടക്കെ അമേരിക്കയിലെ പക്ഷികളിൽ 40 ശതമാനത്തോളം സഞ്ചാരിപ്രാവുകളായിരുന്നു. മാംസത്തിനും തൂവലിനും വേണ്ടി വ്യാപകമായി വേട്ടയാടിതോടെയാണ് ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത്. മാർത്ത എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവസാനത്തെ പാസഞ്ചർ പ്രാവ് 1914 സെപ്റ്റംബർ ഒന്ന് പകൽ ഒരു മണിക്ക് സിൻസിനാറ്റി മൃഗശാലയിൽ വച്ച് മരണമടഞ്ഞു.[1]

മാർത്ത
മാർത്ത, അതിന്റെ കൂട്ടിൽ (1914ലെ ചിത്രം)
Speciesസഞ്ചാരിപ്രാവ്
Sexപെൺ
Bornc. 1885
Diedസെപ്റ്റംബർ 1, 1914
സിൻസിനാറ്റി മൃഗശാല
Resting placeനാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി
Known forഏറ്റവും അവസാനം മരിച്ച സഞ്ചാരിപ്രാവ്

ആദ്യകാലം

തിരുത്തുക
 
മാർത്തയുടെ തൊലി സ്റ്റഫ് ചെയ്ത് പ്രദർശിപ്പിച്ചിരിക്കുന്നു (1921ലെ ചിത്രം)

സിൻസിനാറ്റി മൃഗശാലയിലെ സഞ്ചാരി പ്രാവുകളെക്കുറിച്ച് ആർലി വില്യം ഷോർഗർ തന്റെ "ഹോപ്‌ലെസ്‌ലി കൺഫ്യൂസ്ഡ്" എന്ന പ്രബന്ധത്തിൽ വിശദീകിച്ചിട്ടുണ്ട്. മാർത്തയുടേതു പോലെ അത്ര കുഴഞ്ഞു മറിഞ്ഞ ചരിത്രം മറ്റാർക്കുമുണ്ടാകാനിടയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. [2][3] [3] ഇരുപതാം നൂറ്റാണ്ടിനൊടുവിൽ അറിയപ്പെടുന്ന ഒരു കൂട്ടം സഞ്ചാരി പ്രാവുകളെ പ്രൊഫസർ ചാൾസ് ഓറ്റിസ് വിറ്റ്മാൻ ചിക്കാഗോ സർവകലാശാലയിൽ സൂക്ഷിച്ചിരുന്നു. [4] വിറ്റ്മാന് ഇവയെ വിസ്കോൺസിനിലെ ഡേവിഡ് വിറ്റേക്കറുടെ പക്കൽ നിന്നാണ് ലഭിച്ചത്. ആറു പ്രാവുകളെയാണ് അദ്ദേഹം കൈമാറിയത്. [5] മാർത്ത വാഷിംഗ്ടണിന്റെ ഓർമ്മയ്ക്കായാണ് മാർത്ത എന്ന പേര് നൽകിയത്. [6] ഇവയുടെ വംശ വർദ്ധനവിായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. [7] വിറ്റ്മാൻ ഇവയെ 1902 ൽ സിൻസിനാറ്റി മൃഗശാലയ്ക്ക് കൈമാറുകയായിരുന്നു. [8]

മറ്റൊരു വ്യാഖ്യാനമനുസരിച്ച് സിൻസിനാറ്റി മൃഗശാല അധികൃതർ 1877 ൽ വിലയ്ക്കു വാങ്ങിയ മൂന്നു ജോടി സഞ്ചാരി പ്രാവുകളുടെ വംശാവലിയിലേതാണ് മാർത്ത. [2] സിൻസിനാറ്റി മൃഗശാല 1875 ലാരംഭിച്ചപ്പോൾ തന്നെ ഇരുപത്തി രണ്ടോളം സഞ്ചാരി പ്രാവുകൾ അവരുടെ ശേഖരത്തിലുണ്ടായിരുന്നതായും ഒരഭിപ്രായമുണ്ട്. മാർത്ത ഇവിടെ വിരിയിച്ചെടുത്താണെന്നാണ് അവരുടെ പക്ഷം. സഞ്ചാരി പ്രവുകളെ ഇവിടെ അവയുടെ അപൂർവ്വതയാലല്ല, മറിച്ച് സന്ദർശകർക്ക് തദ്ദേശീയമായ ഒരു ജീവി വർഗ്ഗത്തെ അടുത്തു കാണാനായിരുന്നെന്നാണ് ഇവരുടെ അഭിപ്രായം.

ദ ഗ്രേറ്റ് പാസഞ്ചർ പീജിയൻ കംബാക്ക് പദ്ധതി

തിരുത്തുക

ദ ഗ്രേറ്റ് പാസഞ്ചർ പീജിയൻ കംബാക്ക് പദ്ധതി എന്ന പേരിൽ മാർത്തയുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നും ഡി.എൻ.എ വേർതിരിച്ച് സഞ്ചാരി പ്രാവുകളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സഞ്ചാരി പ്രാവുകളുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നും പൂർണ്ണമായ ഒരു ഡി.എൻ.എ വേർതിരിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. അതിനാൽ ലഭ്യമല്ലാത്ത ഭാഗങ്ങൾ; സഞ്ചാരി പ്രാവുകളോടു ജനിതകപരമായ സാദൃശ്യമുള്ള ഇന്നും ജീവിച്ചിരിക്കുന്ന ബാൻഡ് ടെയിൽഡ് പീജിയൻസ് (Band Tailed Pigeons) എന്ന ഒരിനം പ്രാവുകളുടെ ഡി.എൻ.എ ഭാഗങ്ങൾ വെച്ച് പൂരിപ്പിച്ച് ഉള്ള ഒരു പുനർസൃഷ്ടിക്കാണ് കാലിഫോർണിയ സർവകലാശാല ലോങ് നൗ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞരുടെ ശ്രമം.[9]

അവലംബങ്ങൾ

തിരുത്തുക
  1. [1] Archived 2011-01-20 at the Wayback Machine. മാതൃഭൂമി ഓൺലൈനിൽ വന്ന ലേഖനത്തെ ആസ്പദമാക്കി
  2. 2.0 2.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  3. 3.0 3.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  4. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  5. Reeve, Simon (March 2001). "Going Down in History". Geographical. 73 (3). Campion Interactive Publishing: 60–64. ISSN 0016-741X.
  6. Department of Vertebrate Zoology, National Museum of Natural History (March 2001). "The Passenger Pigeon". Encyclopedia Smithsonian. Smithsonian Institution. Retrieved 22 April 2013.
  7. D'Elia, Jesse (November 2010). "Evolution of Avian Conservation Breeding with Insights for Addressing the Current Extinction Crisis". Journal of Fish and Wildlife Management. 1 (2). Fish and Wildlife Service: 189–210. doi:10.3996/062010-JFWM-017.
  8. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  9. "വംശനാശം വന്ന പറവയെ പറപ്പിക്കാൻ" (പത്രലേഖനം). ദേശാഭിമാനി. 11 സെപ്റ്റംബർ 2014. Archived from the original on 2014-09-17. Retrieved 17 സെപ്റ്റംബർ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർത്ത_(സഞ്ചാരിപ്രാവ്)&oldid=3641065" എന്ന താളിൽനിന്ന് ശേഖരിച്ചത്