45കോടി അംഗങ്ങൾ
അയ്യോ ഇതു കുറച്ച് കടന്ന കൈയ്യായിപ്പോയി. 45 കോടി. അവലംബത്തിലെ റെഡ്ഡീഫിലുള്ള വിവരം 4.5 million എന്നാണല്ലോ. അപ്പോ 45 ലക്ഷം എന്നല്ലേ വരൂ.--വിചാരം 17:57, 5 സെപ്റ്റംബർ 2009 (UTC)Reply

ഒരു മില്യൺ പത്ത് ലക്ഷം. അപ്പോ 4.5 മില്യൺ.... അതെയതെ 45 ലക്ഷം തന്നെ :)--അഭി 18:16, 5 സെപ്റ്റംബർ 2009 (UTC)Reply

അക്ഷരപ്പിശാചുചതിച്ചതു തന്നെ. --എബി ജോൻ വൻനിലം 06:38, 8 സെപ്റ്റംബർ 2009 (UTC)Reply

ഹിന്ദ്

തിരുത്തുക

ഹിന്ദുത്വവുമായി ബന്ധമൊന്നുമില്ലല്ലോ. ഹിന്ദ് മസ്ദൂർ സഭ എന്നല്ലേ? -- റസിമാൻ ടി വി 04:14, 6 സെപ്റ്റംബർ 2009 (UTC)Reply

ഹിന്ദ് എന്നതായിരിക്കണം ശരിയായത്. ആംഗലേയ വിക്കിയിലും അങ്ങനെയാണ്‌ കാണുന്നത്.--വിചാരം 11:35, 6 സെപ്റ്റംബർ 2009 (UTC)Reply

  ഹിന്ദ് എന്നാക്കി --Vssun 13:41, 6 സെപ്റ്റംബർ 2009 (UTC)Reply

പക്ഷെ, ഹിന്ദുവെന്നതിനു് ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ല. ഹിന്ദുത്വത്തിന്റെ പിതാവായ സവർക്കർ ഹിന്ദുത്വമെന്ന പദം സൃഷ്ടിച്ചു് അവതരിപ്പിച്ചതുതന്നെ ഹിന്ദുവെന്നപദത്തിനു് വേറെ അർത്ഥമായതുകൊണ്ടാണു്. ഹിന്ദുസ്ഥാനെന്ന ഉറുദുപദമായിരുന്നു ഇന്ത്യൻ മുസ്ലീങ്ങൾക്കു് ഇന്ത്യയേക്കാൾ പ്രിയം. ഹിന്ദുമസ്ദൂർ സഭയെന്ന പ്രയോഗത്തിൽ‍ ഹിന്ദുവെന്ന പദം സംവൃതോകാരമായി കണക്കാക്കിയാലും അല്ലെങ്കിലും തെറ്റില്ലായിരുന്നു. ഹിന്ദുവെന്ന പദം ഹിന്ദുത്വക്കാർക്കു് പിടിച്ചുപറിച്ചുകൊടുക്കരുതു്. --എബി ജോൻ വൻനിലം 06:38, 8 സെപ്റ്റംബർ 2009 (UTC)Reply

  അബി ജോൺ പറഞ്ഞത് വളരെ ശരി--വിചാരം 18:16, 8 സെപ്റ്റംബർ 2009 (UTC)Reply

ഹിന്ദുവിന്‌ ഹിന്ദുത്വവുമായുള്ള ബന്ധം കൊണ്ടല്ല താൾ റീനെയിം ചെയ്തത്. സംഘടനയുടെ ശരിയായ പേര്‌ ഹിന്ദ് മസ്ദൂർ സഭ എന്നായതുകൊണ്ടാണ്‌. --Vssun 05:05, 9 സെപ്റ്റംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഹിന്ദ്_മസ്ദൂർ_സഭ&oldid=4025106" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹിന്ദ് മസ്ദൂർ സഭ" താളിലേക്ക് മടങ്ങുക.