തലക്കെട്ട് തിരുത്തുക

താളിന്റെ തലക്കെട്ട് സ്വർഗ്ഗ ക്ഷേത്രം എന്ന് വിക്കിക്കു പുറത്ത് ഉപയോഗിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ടെമ്പിൾ ഓഫ് ഹെവൻ എന്നാകണം തലക്കെട്ട്.--റോജി പാലാ (സംവാദം) 15:33, 14 ഓഗസ്റ്റ് 2013 (UTC)Reply

சுவர்க்கக் கோவில்(സ്വർഗ കോവിൽ) എന്നാണ് തമിഴിൽ കാണുന്നത്. മാത്രമല്ല, Heavenഉം Templeഉം മലയാളമർത്ഥമില്ലാത്ത വാക്കുകളല്ലല്ലോ? --അ ർ ജു ൻ (സംവാദം) 15:41, 14 ഓഗസ്റ്റ് 2013 (UTC)Reply

മലയാളം വിക്കിയിൽ വാക്കുകൾ നമ്മൾ സ്വന്തം നിലയിൽ സൃഷ്ടിക്കരുതെന്നാണ്. അതിനാൽ തലക്കെട്ട് ടെമ്പിൾ ഓഫ് ഹെവൻ എന്നാണുചിതം--റോജി പാലാ (സംവാദം) 15:49, 14 ഓഗസ്റ്റ് 2013 (UTC)Reply

സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം എന്ന പരിപാടിയിൽ സ്വർഗ്ഗ ക്ഷേത്രം എന്ന് ഉപയോഗിച്ചിട്ടുള്ളതായ് എനിക്ക് തോന്നുന്നു. അത് സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ അവിടെ ഇപ്രകാരം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, സ്വർഗ്ഗ ക്ഷേത്രമെന്ന തലക്കെട്ടിൽ ഈ ലേഖനം നിലനിർത്താൻ സാധിക്കുമോ? --അ ർ ജു ൻ (സംവാദം) 15:55, 14 ഓഗസ്റ്റ് 2013 (UTC)Reply

അവലംബം നൽകേണ്ടി വരും. കാരണം തലക്കെട്ട് പ്രശ്നത്തിൽ വലിയ സംവാദങ്ങൾ തന്നെ അടുത്ത കാലത്ത് അരങ്ങേറിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 16:05, 14 ഓഗസ്റ്റ് 2013 (UTC)Reply

സ്വർഗ്ഗ ക്ഷേത്രം എന്നൊരു കേട്ടറിവുണ്ട്. സഞ്ചാരത്തിൽ ഇങ്ങെനെ ഉപയോഗിച്ചിട്ടുണ്ട് എന്ന് നിശ്ചയം പറയുവാൻ ഞാൻ അസമർത്ഥനാണെന്ന് അറിയിക്കട്ടെ. മലയാളം വിക്കിയിൽ വാക്കുകൾ സ്വയം സൃഷ്ടിക്കരുതെന്ന നയത്തെ മുൻ നിർത്തിക്കൊണ്ട്, മറ്റാർക്കെങ്കിലും ആവശ്യമായ അവലംബങ്ങൾ കണ്ടെത്താൻ സാധിക്കാത്തപക്ഷം തലക്കെട്ട് ടെമ്പിൾ ഓഫ് ഹെവൻ എന്ന് മാറ്റുന്നതിനോട് അനുകൂലിക്കുന്നു. --അ ർ ജു ൻ (സംവാദം) 16:19, 14 ഓഗസ്റ്റ് 2013 (UTC)Reply

"സ്വർഗ്ഗ ക്ഷേത്രം" താളിലേക്ക് മടങ്ങുക.