സംവാദം:സ്വവർഗ്ഗലൈംഗികത
gay,lesbian,bisexual,transexual എന്നിവയുടെ ഒക്കെ മലയാളം എന്താണ്? --Anoopan| അനൂപൻ 05:16, 3 ജൂലൈ 2009 (UTC)
transexual എന്നാൽ നപുംസകം എന്നാണ്. മറ്റുള്ളവയുടെ മലയാളം അറിയില്ല. --Challiovsky Talkies ♫♫ 06:49, 3 ജൂലൈ 2009 (UTC)
മറ്റുള്ളവയുടെ മലയാളം പേർ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ഇവയെന്തെന്ന് വിവരിക്കാൻ സാധിക്കും.--Jigesh talk 06:59, 3 ജൂലൈ 2009 (UTC)
- Gay - സ്വവർഗ്ഗരതിപ്രീയൻ, Lesbian - സ്വവർഗരതിപ്രീയ, bisexual - ഉഭയവർഗരതിപ്രീയൻ/പ്രീയ/പ്രീയർ - --86.96.228.86 09:38, 3 ജൂലൈ 2009 (UTC)
- മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2009 ജൂലൈ 19-ന്റെ ലക്കത്തിൽ പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് എന്ന ലേഖനത്തിൽ കിഷോർകുമാർ മുകളിൽ പറഞ്ഞ എല്ലാ പദങ്ങൾക്കും മലയാള പദമായി താഴെക്കൊടുത്തിരിക്കുന്നവ നൽകിയിരിക്കുന്നു.
- Hetrosexuality - എതിർവർഗ ലൈംഗികത
- Bisexuality - ഉഭയലൈംഗികത
- Gay - സ്വവർഗ്ഗപ്രണയി
- Lesbian - സ്വവർഗ്ഗപ്രണയിനി
- Sexual Minority -ലൈംഗികന്യൂനപക്ഷം
- Identity - തന്മ
- Transgender - അപരലിംഗർ
- Intersex - മധ്യലിംഗർ
- Asexuality - നിർലൈംഗികത
- Homophobia - സ്വവർഗ്ഗവൈരം
ഇതു തന്നെ നമുക്കും സ്വീകരിക്കാമെന്നു തോന്നുന്നു. --Anoopan| അനൂപൻ 15:55, 20 ജൂലൈ 2009 (UTC)
- അനുകൂലിക്കുന്നു - അനൂപന്റെ ഈ അഭിപ്രായത്തിൽ ഞാൻ യോജിക്കുന്നു.--കൃഷ്ണമൂർത്തി 16:58, 16 ജൂൺ 2010 (UTC)
- PHOBIA - വൈരമാണോ? പേടിയല്ലേ? --Manuspanicker (സംവാദം) 13:03, 14 മാർച്ച് 2013 (UTC)
തലക്കെട്ട്
തിരുത്തുകലേഖനത്തിന്റെ തലക്കെട്ട് സ്വവർഗ്ഗരതി എന്നതിനെക്കാൾ സ്വവർഗ്ഗലൈംഗികത എന്നതാവും യോജിക്കുക -- റസിമാൻ ടി വി 12:56, 14 മാർച്ച് 2013 (UTC)
'സ്വവർഗഭീതി'യാണ് Homophobiaക്ക് പറ്റിയ കൃത്യമായ വാക്ക്. എല്ലാ വാക്കുകളിലും "സ്വവർഗ്ഗ" എന്നതിന് പകരം "സ്വവർഗ" എന്ൻ ഉപയോഗിക്കുന്നതാണ് ഉചിതം (രണ്ടും ശരിയാണ്). Kishor.clt (സംവാദം) 15:06, 20 നവംബർ 2014 (UTC)
അന്താരാഷ്ട്ര സ്വീകാര്യത
തിരുത്തുകഅന്താരാഷ്ട്ര സ്വീകാര്യത എന്ന ഉപതലക്കെട്ടിലെ രണ്ടാമത്തെ ഖണ്ഡികയിലെ മൂന്നാമത്തെ വാചകം തൊട്ടുള്ള വാചകങ്ങൾ POV - pushing ആണെന്ന് സംശയം ഉണ്ട്. മൂന്നാമത്തെ വാചകം:
ഇത് പലപ്പോഴും അവരുടെ സംസ്കാരത്തിന്റെ വൈകല്യങ്ങൾ മറച്ചുപിടിക്കാനും, ലോകത്തെ സാമാന്യ നിയമങ്ങളേക്കാൾ തങ്ങളുടേതാണു് കൂടുതൽ ശരി എന്ന് തിട്ടപ്പെടുത്തുവാൻ ആധുനികയുഗം ഇപ്രകാരമാണ് എന്ന അപരോക്ഷമായ പ്രചാരണത്തിലൂടെയാണ് ഇതിനായിട്ടുള്ള ജനസമ്മതി നേടിയെടുക്കുന്നത് (ഉദാ: പരസ്യങ്ങൾ, അനുകൂലിക വൈകാരിക സന്ദേശങ്ങൾ...എന്നിവ).[1][2][3]
മുകളിൽ ഉദ്ധരിച്ച വാക്യം, അവലംബങ്ങളുടെ ഉള്ളടക്കവുമായി ബന്ധമില്ല. ഈ വാചകം അവലംബങ്ങളെ അടിസ്ഥാനമാക്കി തിരുത്തൽനടത്തിയ വ്യക്തിയുടെ "പ്രാഥമികഗവേഷണമോ" "സ്വകാര്യകണ്ടുപിടിത്തമോ" ആണെന്ന് തോന്നുന്നു. തുടർന്നുള്ള ഭാഗം:
സമൂഹത്തെ രൂപകല്പന ചെയ്യുവാൻ സാമൂഹിക നിര്മിതികളും (അതിൽ അടങ്ങിയ മുല്യങ്ങളെയും അർത്ഥത്തേയും) മനുഷ്യനുമായുള്ള ബന്ധത്തെ നിരന്തരമായി സ്വാധിനിക്കുകയും തിരുത്തുകയും ചെയ്യണ്ടത് ആവശ്യമാണ് എന്ന യാഥാർത്യത്തിൽ നിന്നുമാണ് ഇവ ആസൂത്രണം ചെയ്യുന്നത്.[4] ഡോക്ടർ മൊറായ ബോവെന്ന (Murray Bowen) എന്ന് മനഃശാസ്ത്രജ്ഞൻ ഇത് വഴി ഒരു സമൂഹവും അതിലെ വ്യക്തിജീവിതങ്ങളും എപ്രകാരം പുനഃക്രമീകരിക്കപ്പെടും എന്ന് തന്റെ 1978ലെ സാമൂഹിക വൈകാരിക പരിപ്രവർത്തനം (societal emotional process) എന്ന സിദ്ധാന്തത്തിൽ വിവരിച്ചിട്ടുണ്ട്.[5] എന്നാൽ സാമൂഹിക വിദഗ്‌ദ്ധർ ഒരു സമൂഹത്തിന്റെ സത്യത്തെ മറ്റൊരു സമൂഹം സത്യമായി അംഗീകരിക്കുവാൻ നടത്തുന്നു പ്രവർത്തികളെ നല്ലതായി കണക്കാരില്ല. ഇത് സമര്ഥിക്കുവാൻ ശ്രമിക്കുന്ന സാമൂഹിക ശക്തികൾ ഒരു പറ്റോ (insensitive) മറ്റേ സമൂഹത്തിന്റെ വിശേഷവിധിയെ ബഹുമാനവും ഇല്ലാതെ നിഷ്‌കരുണം പ്രവർത്തിക്കുക ആണ് എന്ന് അംഗീകരിക്കുന്നു. ഇത് ആത്യന്തികമായി കൊളോണിയലിസം, അടിച്ചമർത്തൽ, ഏകാധിപത്യം എന്നിവയുടെ ഭാവങ്ങളാണ് എന്ന് ഇവർ വിശേഷിപ്പിക്കുന്നു (p. 189).[6]
ഈ വാചകങ്ങൾക്കു കൊടുത്തിരിക്കുന്ന അവലംബങ്ങൾക്കു സ്വവർഗ്ഗലൈംഗികതയുമായി ഒരു ബന്ധവും കാണാൻ കഴിയുന്നില്ല. ഈ വാചകങ്ങൾ കൂട്ടിച്ചേർത്ത IP യുടെ പ്രതികരണം പ്രതീക്ഷിക്കുന്നു ചെങ്കുട്ടുവൻ (സംവാദം) 18:51, 8 ഒക്ടോബർ 2020 (UTC)
- റഷ്യയിൽ 2013ൽ ഇതിനെ ആസ്പദമാക്കി ഫെഡറൽ നിയമം കൊണ്ടുവരുക ഉണ്ടായി. വളരുന്ന വരുന്ന റഷ്യൻ കുട്ടികളിലേക്ക് ലൈംഗികതെയ് പറ്റിയുള്ള അതിപ്രചരണം വഴി ചെറുപ്പത്തിൽ പഠിക്കുന്ന കാലത്തു തന്നെ ഒരു ലൈംഗികചായ്‌വ് അടിച്ചേൽപ്പിക്കുന്ന രീതി കൊണ്ടുവരുന്നത് നിർത്തലാക്കുക എന്ന ഉദ്ദേശശുദ്ദിയിൽ ആണ് ഈ നിയമം പാസ്സാക്കിയത്.[7] പീഡോഫീലിയ 21ആം നൂറ്റാണ്ടിൽ ഒരു ലൈംഗികചായ്‌വ് ആയിട്ടു ആണ് ശാസ്ത്ര-വൈദ്യ ലോകം ത്വത്വത്തിൽ അംഗീകരിച്ചിരിക്കുന്നത് (എന്നാൽ ഇതൊരു ഡിസോർഡർ ആയി തന്നെയാണ് നിലനിർത്തിരിക്കുന്നത്).[8] ഇതിനെ പ്രതി യൂറോപ്പിൽ അനേകം പോഷക/അനുകൂല സംഘങ്ങൾ (pedophile advocacy groups) പീഡോഫീലിയ മനുഷ്യലൈംഗികതയുടെ ഭാഗമായി പൊതുസമൂഹം അംഗീകരിക്കേണ്ടത് ആവശ്യമാണ് എന്ന് ഉയർത്തുന്നത് മൂലം അപ്രകാരമുള്ള പ്രചാരണവും നിയമപരമായി റഷ്യയിൽ ഇതിന്നൊടു ചേർന്ന് റദ്ധാക്കി. എന്നാൽ ചില മുഖ്യധാരാ ആംഗലേയ മാധ്യമങ്ങൾ സമൂഹത്തിൽ സ്വാധിനം ചേലത്തുവാൻ സഹായിക്കുന്ന "റെഡ് ഹെറിങ് (red herring fallacy) " എന്ന ഉപായത്താൽ റഷ്യയുടെ നിയമ ഉദ്ദേശ്യം കുട്ടികളുടെ സംരക്ഷണം അല്ല എന്നും മറിച്ചു പെഡോഫിലേയും സ്വവർഗലൈംഗികതെയും ഒരു പോലെ ആണ് കാണുന്നു എന്നാണു വ്യക്തമാകുന്നത് എന്ന് കാണിച്ചു 2014ൽ സോചി ഒളിംപിക്‌സിന്റെ സമയത്തു വിവാദങ്ങൾക്കു വലിച്ചുഎഴക്കുക ഉണ്ടായി.
- മുകളിൽപ്പറഞ്ഞ ഭാഗവും നീക്കം ചെയ്തിട്ടുണ്ട്. ചെങ്കുട്ടുവൻ (സംവാദം) 18:31, 18 നവംബർ 2020 (UTC)
പല pov ചേർന്നു ആണലോ ഒരു വിശേയം മനസിലാക്കുന്നത്. അതിലുപരി വിക്കിപീഡിയ വളർന്നു കൊണ്ട് ഇരിക്കുന്ന ഒരു വിവര ശേഖരം കൂടി ആണലോ. അവലംബങ്ങൾ ആശയങ്ങളുടെ അടിസ്ഥാനം കാണിക്കുന്നതും ഉണ്ട്. വളരെ വ്യക്തമായ ബന്ധമാണ് സാദാരണകാരനായ ഞാൻ ഇതിൽ കാണുന്നത്, ചിലപ്പോൾ താങ്കളുടെ pov ഇതിനോട് ചേർന്നു പോകുന്നതല്ല എന്നത് കൊണ്ട് ആണെങ്കിൽ താങ്കൾക്കും ആ വശങ്ങൾ അവലംബങ്ങളോടെ ചേർക്കാവുന്നത് ആണലോ. ഒരു pov ആണ് ശരി എന്ന് കരുതി മറ്റുള്ള pov മായിച്ചു കളയുന്നത് എത്രത്തോളം ശരി ആണ് എന്ന് എന്നിക്കു അറിയില്ല. ചേർത്ത് വായിക്കുമ്പോൾ സാദാരണകാരനായ എന്നിക്കു മനസിലാക്കുന്നു എന്നത് കൊണ്ട് ഞാൻ താങ്കളുടെ ആസാദാരണമായ തീര്ത്തു തിരുത്തുന്നു. വിവര ശേഖരണം എന്നതിന് ഉപരി ഒന്നും ആകില്ല താങ്കളുടെ ലക്‌ഷ്യം എന്ന് കരുതലോടെ കൂടി ഈ സംവാദം നിർത്തട്ടെ.
- 1) സംവാദം നിർത്തുന്നതിനു മുൻപ് ഈ താഴെപ്പറയുന്ന ഉദ്ധരണിക്കു ""അന്താരാഷ്ട്രസ്വീകാര്യതയുമായുള്ള ബന്ധം വിശദീകരിക്കാമോ? ഈ അവലംബങ്ങളിൽനിന്ന് എവിടെയാണ് ഈ ഉദ്ധരണിക്കടിസ്ഥാനമായ ആശയം വ്യക്തമാക്കാമോ? മുകളിൽ ഉദ്ധരിച്ച വാക്യം, അവലംബങ്ങളുടെ ഉള്ളടക്കവുമായി ബന്ധമില്ല. ഈ വാചകം അവലംബങ്ങളെ അടിസ്ഥാനമാക്കിയ "പ്രാഥമികഗവേഷണമോ" "സ്വകാര്യകണ്ടുപിടിത്തമോ" ആണെന്നാണ് വായിച്ചാൽ മനസ്സിലാകുന്നത്.
ഇത് പലപ്പോഴും അവരുടെ സംസ്കാരത്തിന്റെ വൈകല്യങ്ങൾ മറച്ചുപിടിക്കാനും, ലോകത്തെ സാമാന്യ നിയമങ്ങളേക്കാൾ തങ്ങളുടേതാണു് കൂടുതൽ ശരി എന്ന് തിട്ടപ്പെടുത്തുവാൻ ആധുനികയുഗം ഇപ്രകാരമാണ് എന്ന അപരോക്ഷമായ പ്രചാരണത്തിലൂടെയാണ് ഇതിനായിട്ടുള്ള ജനസമ്മതി നേടിയെടുക്കുന്നത് (ഉദാ: പരസ്യങ്ങൾ, അനുകൂലിക വൈകാരിക സന്ദേശങ്ങൾ...എന്നിവ).[9][10][11]
- 2) ഇനി താഴെപ്പറയുന്ന വാചകങ്ങൾക്കു കൊടുത്തിരിക്കുന്ന അവലംബങ്ങൾക്കു സ്വവർഗ്ഗലൈംഗികതയുമായി ബന്ധം വിശദീകരിച്ചുതരാമോ? അവലംബങ്ങളിൽ സ്വവർഗ്ഗലൈംഗികതയുമായി ബന്ധമൊന്നും കാണാനില്ല. മനശ്ശാസ്ത്രപ്രബന്ധങ്ങൾ മാത്രമാണ് ഈ അവലംബങ്ങൾ
സമൂഹത്തെ രൂപകല്പന ചെയ്യുവാൻ സാമൂഹിക നിര്മിതികളും (അതിൽ അടങ്ങിയ മുല്യങ്ങളെയും അർത്ഥത്തേയും) മനുഷ്യനുമായുള്ള ബന്ധത്തെ നിരന്തരമായി സ്വാധിനിക്കുകയും തിരുത്തുകയും ചെയ്യണ്ടത് ആവശ്യമാണ് എന്ന യാഥാർത്യത്തിൽ നിന്നുമാണ് ഇവ ആസൂത്രണം ചെയ്യുന്നത്.[12] ഡോക്ടർ മൊറായ ബോവെന്ന (Murray Bowen) എന്ന് മനഃശാസ്ത്രജ്ഞൻ ഇത് വഴി ഒരു സമൂഹവും അതിലെ വ്യക്തിജീവിതങ്ങളും എപ്രകാരം പുനഃക്രമീകരിക്കപ്പെടും എന്ന് തന്റെ 1978ലെ സാമൂഹിക വൈകാരിക പരിപ്രവർത്തനം (societal emotional process) എന്ന സിദ്ധാന്തത്തിൽ വിവരിച്ചിട്ടുണ്ട്.[13] എന്നാൽ സാമൂഹിക വിദഗ്‌ദ്ധർ ഒരു സമൂഹത്തിന്റെ സത്യത്തെ മറ്റൊരു സമൂഹം സത്യമായി അംഗീകരിക്കുവാൻ നടത്തുന്നു പ്രവർത്തികളെ നല്ലതായി കണക്കാരില്ല. ഇത് സമര്ഥിക്കുവാൻ ശ്രമിക്കുന്ന സാമൂഹിക ശക്തികൾ ഒരു പറ്റോ (insensitive) മറ്റേ സമൂഹത്തിന്റെ വിശേഷവിധിയെ ബഹുമാനവും ഇല്ലാതെ നിഷ്‌കരുണം പ്രവർത്തിക്കുക ആണ് എന്ന് അംഗീകരിക്കുന്നു. ഇത് ആത്യന്തികമായി കൊളോണിയലിസം, അടിച്ചമർത്തൽ, ഏകാധിപത്യം എന്നിവയുടെ ഭാവങ്ങളാണ് എന്ന് ഇവർ വിശേഷിപ്പിക്കുന്നു (p. 189).[14]
- ഈ സംവാദം നമ്മൾ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാൾ "close" ചെയ്യുകയാണ് ഉചിതമായ തീരുമാനം. അതുകൊണ്ട് ഈ സംവാദം "close" ചെയ്യുന്നില്ല. ചെങ്കുട്ടുവൻ (സംവാദം) 15:02, 22 നവംബർ 2020 (UTC)
ഇത് ഒരു red herring അല്ലേ ചെങ്കുട്ടവ, അവിടിനും ഇവിടിനും എടുത്തു ഏതു സംബന്ധം എന്ന് ചോദിക്കുന്നത്, contextൽ അല്ലേ കാര്യങ്ങൾ അവതരിപ്പിക്കണ്ടത്, മറിച്ചു മറ്റെന്തിങ്കിലും ആണെങ്കിൽ തെറ്റില്ല. പിന്നേ ഒരു വ്യക്തിക്ക് വായിച്ചിട്ടു മനസിലാകുന്നില്ല എന്നുള്ളതിൽ കാര്യമില്ല. കാരണം എല്ലാവര്ക്കും എല്ലാം മനസിലാക്കണം എന്ന് ഇല്ല. ഇപ്പോൾ എന്നിക്കു ഒരാൾ യൂണിവേഴ്സിറ്റി തലത്തിലുള്ള കണക്കു കൊണ്ട് വന്നു കാണിച്ചാൽ ഒന്നും മനസ്സിൽ ആകണമെന്നില്ല. അത് മലയാളം വിക്കിയിൽ ആരെങ്കിലും എഴുതിയത് വായിച്ചാൽ പോലും പിടി കിട്ടണം എന്നില്ല. അത് പോലെ ചിലപ്പോൾ പരസ്യങ്ങളേ കുറിച്ചും മാർക്കറ്റിംഗിനെ കുറിച്ചും ചെങ്കുട്ടവന് മനസിലാകുന്നില്ലായിരിക്കും. ഇതിനു ഒക്കെ എന്ത് സംവാദം പറയാനാ...പറ്റുന്നത് ചെയുക, അല്ലെങ്കിൽ മനസ്സിലാക്കാത്തതു ലഭിച്ചിരിക്കുന്ന വിക്കി സ്റ്റാറ്റസ് വെച്ച് മായിച്ചു കളയുക. വായിക്കുന്ന സാദാരണകാരനായ എന്നിക്കു മനസിലാക്കുന്നു ഉണ്ട് അപ്പോൾ പിന്നേ ഉള്ളിപൊളിക്കുന കാര്യം പറഞ്ഞത് പോലെ വരൂ, ഇതിലൊക്കെ ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ട് സംവാദം നിർത്തുന്നതിൽ തെറ്റില്ല.
- ↑ https://www.reuters.com/article/us-indonesia-lgbt/indonesia-considers-ban-on-destructive-lgbt-related-tv-content-idUSKBN1CL0MZ
- ↑ https://qz.com/913694/indian-brands-are-discovering-feminism-and-gay-sex-rights-like-never-before-not-the-least-because-they-sell/
- ↑ What’s Going On in an Australian TV Ad Opposing Gay Marriage? - The New York Times
- ↑ Galbin, A. (2014). An introduction to social constructionism. Social Research Reports, 26, 82-92.
- ↑ Janice M. Rasheed; Mikal N. Rasheed; James A. Marley (29 July 2010). Family Therapy: Models and Techniques. SAGE Publications. pp. 246+. ISBN 978-1-4833-0535-6.
- ↑ Gergen, K. J. (2002). Beyond the empiricist/constructionist divide in social psychology. Personality and Social Psychology Review, 6(3), 188-191.
- ↑ (in Russian translated to English). BBC News https://www.youtube.com/watch?v=m8xSZ9Fr4c0.
{{cite AV media}}
: Missing or empty|title=
(help)CS1 maint: unrecognized language (link) - ↑ Seto, M.C. (2008) Pedophilia and Sexual Offending Against Children: Theory, Assessment, and Intervention, Washington: American Psychological Association.
- ↑ https://www.reuters.com/article/us-indonesia-lgbt/indonesia-considers-ban-on-destructive-lgbt-related-tv-content-idUSKBN1CL0MZ
- ↑ https://qz.com/913694/indian-brands-are-discovering-feminism-and-gay-sex-rights-like-never-before-not-the-least-because-they-sell/
- ↑ What’s Going On in an Australian TV Ad Opposing Gay Marriage? - The New York Times
- ↑ Galbin, A. (2014). An introduction to social constructionism. Social Research Reports, 26, 82-92.
- ↑ Janice M. Rasheed; Mikal N. Rasheed; James A. Marley (29 July 2010). Family Therapy: Models and Techniques. SAGE Publications. pp. 246+. ISBN 978-1-4833-0535-6.
- ↑ Gergen, K. J. (2002). Beyond the empiricist/constructionist divide in social psychology. Personality and Social Psychology Review, 6(3), 188-191.