കുണ്ടൻ ലയനം തിരുത്തുക

കുണ്ടൻ എന്നത് സ്വവർഗപ്രണയികൾ വെറുക്കുന്ന അശ്ലീല പദമാണ്. സ്വവർഗപ്രണയത്തെ 'ഗുദഭോഗം' എന്ന കണ്ണിൽ കൂടി മാത്രം കാണുന്ന പഴയകാലത്തെ പൊതുജന കാഴ്ചപ്പാടാണ് ഈ പദത്തിന് പിന്നിൽ. ഈ പദം "സ്വവർഗപ്രണയി" എന്ന പദവുമായി ലയിപ്പിക്കുന്നതിൽ ഞാൻ ശക്തമായി വിയോജിക്കുന്നു. Kishor.clt (സംവാദം) 10:24, 19 നവംബർ 2014 (UTC)Reply

@ Kishor.clt, ലയിപ്പിക്കുന്നതോടെ കുണ്ടൻ എന്ന ലേഖനം ഇല്ലാതാകുകയാണ്. പ്രാദേശികമായി ആ പേരിലും വിളിക്കപ്പെടുന്നു എന്ന് പരാമർശിക്കാവുന്നതാണ്. ലയിപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.--ഇർഷാദ്|irshad (സംവാദം) 11:14, 19 നവംബർ 2014 (UTC)Reply

കുണ്ടൻ എന്ന പേജ് ഇല്ലാതാക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. സ്വവർഗപ്രണയികളെ വെറുക്കുന്നവർ അത്തരം പദങ്ങൾ ഉപയോഗിക്കും. അതും കേരള സംസ്കാരത്തിൻറെ ഭാഗം തന്നെ. ഇംഗ്ലീഷിലെ അത്തരം പദമായ Faggot-ന് പേജ് ഉണ്ട്. Kishor.clt (സംവാദം) 02:54, 20 നവംബർ 2014 (UTC)Reply

ഒരു സ്ലാങ്ങെന്ന നിലയിൽ കൂടുതൽ പ്രചാരമുള്ളതാണെങ്കിലും ആ താളിലെ വിവരങ്ങൾ ഇംഗ്ലീഷ്:  Gay എന്ന വിവരങ്ങൾ തന്നെയാണ്. സ്വവർഗ്ഗപ്രണയി എന്ന തലക്കെട്ടോടെയുള്ള താളിൽ കുണ്ടൻ എന്ന ഉപവിഭാഗവും അതോടൊപ്പം ഒരു തിരിച്ചു വിടൽ താളും ഉണ്ടാക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. ഇംഗ്ലീഷ്:  Faggot_(slang) എന്നതിന്റെ മലയാളം കുണ്ടനാണെന്ന് വിശ്വസനീയമായ തെളിവുകൾ കിട്ടുന്നുവെങ്കിൽ അത് പ്രത്യേകം താളാക്കാം. അന്തർ വിക്കി കണ്ണി കൊടുക്കുകയും ചെയ്യാം. പക്ഷേ ഈ നിലയിൽ ലയിപ്പിക്കുകയും കുണ്ടൻ തിരിച്ചുവിടലാക്കുകയും വേണം. ഫാഗോട്ട് എന്ന് സ്ലാങ്ങിന് തത്ഭവമായ പേരിൽ വേറേ താളുണ്ടാക്കുന്നതാണ് നല്ലത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:26, 21 നവംബർ 2014 (UTC)Reply

'കുണ്ടൻ' എന്ന പേജിലെ ആദ്യ നിർവ്വചന വാചകം തന്നെ 'Gay' എന്ന വാക്കിന് കടകവിരുദ്ധമായ ഒന്നാണ്. ഹിന്ദിയിലെ 'ഗാണ്ടു' എന്ന തെറി വാക്കിന് സമാനമായ ഒരു തെറി വാക്കാണ്‌ 'കുണ്ടൻ'.  : Kishor.clt (സംവാദം) 03:25, 23 നവംബർ 2014 (UTC)Reply

This page was created as part of "Wiki Loves Pride" initiative of Wikimedia foundation, which is happening today in Kochi. This Wikimedia initiative supports Pride and Human rights of sexual minorities. No obscene, derogatory term will be allowed here.  : Kishor.clt (സംവാദം) 01:47, 29 നവംബർ 2014 (UTC)Reply

@ ഉ:Kishor.clt താങ്കളുടെ അഭിപ്രായ്ത്തെ മാനിച്ചു കൊണ്ടു തന്നെ പറയട്ടെ, WP:UNCENSORED ഇതാണ് ഇവിടുത്തെ നയം. താങ്കൾക്ക് ഒരു വിവരം ആക്ഷേപകരമായി തോന്നുന്നു എനതിനാൽ വിക്കിപീഡിയയുടെ വൈജ്ഞാനികമായ പൂർണ്ണതയെ മാറ്റം വരുത്താൻ കഴിയില്ല. ദയവായി ഫലകം തിരിച്ചിട്ട് മറ്റുള്ളവരുടെയും അഭിപ്രായത്തെ മാനിച്ച് ഒരു തീരുമാനം ആയതിനു ശേഷം അതനുസരിച്ച് മുന്നോട്ടു പോകുന്നതായിരിക്കും നല്ലത്. ഞാൻ ഈ വിഷയം മറ്റുള്ളവരുടേയും അഭിപ്രായത്തിന് സമർപ്പിച്ച് കുറച്ചുകൂടി നിഷ്പക്ഷമായ ഒരു സമവായത്തിന് ശ്രമിക്കാം. ഫലകം ദയവായി തിരിച്ചിടുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:32, 30 നവംബർ 2014 (UTC)Reply

ലയനത്തെ എതിർക്കുന്നു. ആ താളിനെ ഇംഗ്ലീഷിലെ ഗെ എന്ന താളിലേക്ക് കണ്ണി ചേർക്കുന്നായിരിക്കും ഉചിതം.Akhiljaxxn (സംവാദം) 18:47, 24 ഒക്ടോബർ 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വവർഗപ്രണയി&oldid=2615163" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്വവർഗപ്രണയി" താളിലേക്ക് മടങ്ങുക.