സംവാദം:സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ

ചെ ഗുവേര എസ്.എഫ്.ഐ. ക്കാരനായിരുന്നോ. അതോ നല്ല എസ്.എഫ്.ഐ. ക്കാരന്മാരൊന്നമുണ്ടായിട്ടില്ലേ നമ്മുടെ ഇന്ത്യയിൽ ഒരു പരസ്യ മോഡൽ ആവാൻ പറ്റിയ? മാസ്സ് ഹിപ്നോട്ടിസം ഇതാണോ? --ചള്ളിയാൻ 03:21, 11 മേയ് 2007 (UTC)Reply

മമ്മൂട്ടി ഉണ്ടല്ലോ :)--Shiju Alex 03:33, 11 മേയ് 2007 (UTC)Reply

സോളിഡാരിറ്റിയുടെ പോസ്റ്റർ നീക്കം ചെയ്ത സ്ഥിതിക്ക് എസ്.എഫ്.ഐ. സമ്മേളനത്തിന്റെ ബാനറും നീക്കം ചെയ്യേണ്ടേ?--Vssun 04:47, 11 മേയ് 2007 (UTC)Reply

അതെ മമ്മൂട്ടീയുടെ ഒരു പടം ഇട്. ഒരു ചുവന്ന ഉടുപ്പ് ഒക്കെ ഇട്ട് നില്ക്കുന്നത്. ലിജു മൂലയിൽ 12:01, 11 മേയ് 2007 (UTC)Reply

ഈ രീതിയിലൊരു സംവാദം വിക്കിപീഡിയയിൽ വേണോ? സജിത്ത് വി കെ 03:55, 12 മേയ് 2007 (UTC)Reply

ഈ സം വാദം ഇവിടെയല്ല വേണ്ടതെന്ന് തോന്നുന്നു. ഈ ചിത്രത്തിന്റെ സം വാദ താളിലേക്കാണ് മാറ്റേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു . ചിത്രം എ എഫ് ഡി കൊടുക്കേണ്ടി വരും?? --  ജിഗേഷ്  ►സന്ദേശങ്ങൾ  04:04, 12 മേയ് 2007 (UTC)Reply

പടം കോമൺസിലെ ആണല്ലോ..:) ..--Vssun 18:11, 12 മേയ് 2007 (UTC)Reply

തലക്കെട്ട്

തിരുത്തുക

കേരളത്തിൽ ആരെങ്കിലും സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ എന്നു പറഞ്ഞാൽ അറിയുമോ? എസ്.എഫ്.ഐ. അല്ലേ കൂടുതൽ ജനകീയമായ പേര്? Simynazareth 18:15, 19 മേയ് 2007 (UTC)simynazarethReply

ലേഖനത്തിന്റെ പേര്‌ പൂർണരൂപം ഉപയോഗിക്കാമെന്നു കരുതി. കോൺഗ്രസ്, സി.പി.എം. ഇതിന്റെയൊക്കെ പേരുകളുടെ പൂർണരൂപം തന്നെയാണ്‌ വിക്കിയിൽ ഉപയോഗിച്ചിരിക്കുന്നത്. എസ്.എഫ്.ഐ. എന്നതു തന്നെയാണ്‌ ജനകീയം എന്ന കാര്യത്തിൽ തർക്കമില്ല. റിവർട്ട് ചെയ്യണോ?--Vssun 18:43, 19 മേയ് 2007 (UTC)Reply
അറിയില്ല.. വേറെ ആരെങ്കിലും കൂടെ അഭിപ്രായം പറയട്ടെ :-) അപ്പോൾ നമുക്കൊരു ഭൂരിപക്ഷാഭിപ്രായം എടുക്കാം Simynazareth 18:51, 19 മേയ് 2007 (UTC)simynazarethReply

എസ് എഫ് ഐ റീഡയറക്ട് ഇട്ടാൽ പോരേ? --ലിജു മൂലയിൽ 04:11, 27 മാർച്ച് 2008 (UTC)Reply

ഫെഡെറേഷൻ

തിരുത്തുക

ഫെഡെറേഷൻ ആണോ ഫെഡറേഷൻ ആണോ ശരിയായ ഉച്ചാരണം?--ജ്യോതിസ് 20:06, 26 മാർച്ച് 2008 (UTC)Reply

ഫെഡെറേഷൻ ആണെന്നു തോന്നുന്നു. ഇതാ ഇവിടെ നോക്കാം:- http://www.thefreedictionary.com/Federation Georgekutty 21:24, 26 മാർച്ച് 2008 (UTC)Reply

ഐ.പി ചേർത്ത ഭാഗം

തിരുത്തുക

വിമർശനങ്ങൾ

തിരുത്തുക

കാമ്പസിലെ അക്രമ രാഷ്ട്രീയത്തിൻറെ പേരിൽ വളരെയധികം വിമർശനങ്ങൽ ഏറ്റുവാങ്ങിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ,ഒരു വേള എസ്.എഫ്.ഐ യെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് വരെ മലങ്കര കത്തോലിക സഭ തിരുവല്ല അതിരൂപത കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി,[1]

ഇത്തരം വിമർശനങ്ങൾ എല്ലാ പാർട്ടികൾക്കെതിരെയും സംഘടനകൾക്കെതിരെയും ഉണ്ടായിട്ടുണ്ട്. ഒരു വൈജ്ഞാനിക സ്വഭാവമില്ലാത്ത ഒരു പത്രവാർത്ത വെച്ച് എസ്.എഫ്.ഐ. ഒരു ഭീകരസംഘടന ആണെന്ന് ഒരു വിജ്ഞാനകോശത്തിൽ എഴുതണോ? ഇങ്ങനെ തുടങ്ങിയാൽ എല്ലാ ദിവസത്തെയും പത്രവാർത്തകൾ വെച്ച് ഓരോ സംഘടനയെയും പറ്റി എഴുതാൻ കാണും--അനൂപൻ 18:49, 4 ഏപ്രിൽ 2008 (UTC)Reply

ഐ.പി ചേർത്ത ഭാഗമായത് കൊണ്ട് അതിൻ കോശ സ്വഭാവം ഇല്ലാതെ യാകുമൊ? അനൂപൻ കുട്ടി സഖാവായത് കൊണ്ട് ഇത്തരം ഒരു ടൈറ്റില് ഈ ലേഖനത്തിൽ ചേരില്ലേ? സഖാവേ സഹിഷ്ണുത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഇല്ലേ? ലാൽ സലാം സഖാവേ,,,,ലാൽ സലാം............

  1. 2008 ഏപ്രിൽ നാല് തേജസ് ദിനപത്രം പേജ് 5 കോളം 3 വാർതതാസമ്മളന വാർത്ത,
"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" താളിലേക്ക് മടങ്ങുക.