സംവാദം:സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ

മലർവാടി ബാലസംഘം

തിരുത്തുക

ഏഴാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്‌മയാണിത്‌. ഇതിപ്പോൾ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി കേരള ഘടക്ത്തിന്റെ കീഴിലാണ്.— ഈ തിരുത്തൽ നടത്തിയത് Hamid (സംവാദംസംഭാവനകൾ)

കൂട്ടായ്മ എന്ന പദത്തേക്കാൾ നല്ലതല്ലേ സംഘം എന്നത്? --ചള്ളിയാൻ ♫ ♫ 13:35, 8 ജനുവരി 2008 (UTC)Reply

കൂട്ടായ്മ എന്ന പദം സംഘം എന്ന പദത്തെ കുറേക്കൂടി നന്നായി എക്സ്പ്രെസ്സ് ചെയ്യുന്നില്ലേ! Hamid 14:08, 8 ജനുവരി 2008 (UTC)HamidReply


വിക്കിപീഡിയ എന്തൊക്കെയല്ല

തിരുത്തുക

ഈ എഡിറ്റ് നെ കുറിച്ച്.

വിക്കിപീഡിയ നോട്ടീസ് ബോർഡ് അല്ല. വിക്കിയിൽ ലെഖനം എഴുതുന്നവർ അതു ഓർക്കുന്നതു നന്നായിരിക്കും. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ലഎന്ന ലേഖനം കാണുക.--ഷിജു അലക്സ് 12:36, 25 മാർച്ച് 2008 (UTC)Reply

വേണ്ടതും വേണ്ടാത്തതും

തിരുത്തുക

ഒരു സംഘടനയെക്കുറിച്ചുള്ള ലേഖനത്തിൽ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ,പ്രഖ്യാപിതവും പ്രയോഗികവും, ഒഴിച്ചുകൂടാനാകാത്തതാണ്. അതാൽ ഈ ലേഖനത്തിൽ ഇല്ലാത്തത്. ഭരണഘടന എന്ന പേരിൽ കൊടുത്തത് ഭരണഘടനയല്ല എന്നതു വ്യക്തം.ആവശ്യമില്ലാത്തതാണ് ആ ഭാഗത്ത് നല്കിയിട്ടുള്ളത്. സിസോപ്പുകൾ ഇക്കാര്യം ശ്രദ്ധിക്കുമെന്നു കരുതുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

സിമിയുമായുള്ള ബന്ധം

തിരുത്തുക

1977-ൽ സിമി രൂപവത്കരിച്ചത്‌ മുതൽ ആശയപരമായി ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളുമായി അടുത്ത്‌ നിന്നിരുന്നു. എങ്കിലും,സിമി ജമാഅത്തിന്റെ വിദ്യാർത്ഥിസംഘടനയായിരുന്നില്ല. ഇത്‌ കാരണം വരുന്ന അകൽച്ചയും അസ്വാരസ്യങ്ങളും ഒഴിവാക്കാൻ, ജമാഅത്തിന്റെ പരിപൂർണ്ണ രക്ഷാധികാരത്തിൽ വരാൻ സിമിയുമായി ഒരു പാട്‌ ചർച്ചകൾ നടത്തി. ഒരേ ആശയമുള്ള മറ്റൊരു വിദ്യാർത്ഥി സംഘടനയുടെ രൂപവത്കരണം ഒഴിവാക്കാനായിരുന്നു ഇത്‌. പക്ഷെ, ജമാഅത്തിന്റെ രക്ഷാധികാരത്തിനു കീഴിൽ എന്ന നിലപാടിനോട്‌ സിമിക്ക്‌ യോജിക്കാൻ കഴിഞ്ഞില്ല. എസ്‌.ഐ.ഒ. രൂപവത്കരണത്തിന്‌ ശേഷം സിമിയിൽ നിന്നും ഒട്ടേറെ പേർ എസ്‌.ഐ.ഒ.-വിലേക്ക്‌ കടന്നു വന്നു. ഇന്ത്യൻ സമൂഹത്തിൽ പാലിക്കേണ്ട പ്രവർത്തനരീതി മറന്ന്, സാമുദായികവികാരം സിമിയുടെ മുദ്രാവാക്യങ്ങളിലും പ്രചാരണമാർഗങ്ങളിലും കടന്നു വരാൻ തുടങ്ങി. ഇത്‌ സിമിയെ ജമാഅത്തെ ഇസ്ലാമിയിൽ നിന്നും അകറ്റി.— ഈ തിരുത്തൽ നടത്തിയത് Zuhairali (സംവാദംസംഭാവനകൾ)

സോളിഡാരിറ്റിയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് എസ്.ഐ.ഒ. 2003 ൽ സോളിഡാരിറ്റി രൂപീകരിക്കപ്പെട്ടപ്പോൾ എസ്.ഐ.ഒ. ഒരു പൂർണ്ണ വിദ്യാർഥി സംഘടനയായി.അത് വരെ എസ്.ഐ.ഒ ഒരു വിദ്യാർഥി,യുവജന പ്രസ്ഥാനമായിരുന്നു.— ഈ തിരുത്തൽ നടത്തിയത് Suhailsmsm (സംവാദംസംഭാവനകൾ)

തലക്കെട്ട്

തിരുത്തുക

താളിന്റെ തലക്കെട്ട് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ എന്ന് മാറ്റുന്നു. ചുരുക്കെഴുത്തുകൾ കാണുമ്പോൾ എന്താണെന്ന് മനസ്സിലാകുന്നില്ല. --മനോജ്‌ .കെ (സംവാദം) 05:16, 9 ജൂൺ 2013 (UTC)Reply

ലേഖനം വിക്കിവൽക്കരിക്കേണ്ടതുണ്ട്

തിരുത്തുക
"സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ" താളിലേക്ക് മടങ്ങുക.