സംവാദം:സ്ക്രൂഗേജ്
ഈ ഉപകരണത്തിന് സ്‌ക്രൂ ഗേജ് എന്നതിനേക്കാൾ മൈക്രോ മീറ്റർ എന്ന പേരായിരിക്കും തലക്കെട്ടായി നൽകാൻ കൂടുതൽ അനുയോജ്യമെന്നു തോന്നുന്നു. സ്‌ക്രൂ ഗേജ് എന്ന ഇംഗ്ലീഷ് ലേഖനം Thread pitch gauge എന്ന ലേഖനത്തിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത് ശ്രദ്ധിക്കുക. Irumozhi (സംവാദം) 09:25, 6 ഫെബ്രുവരി 2013 (UTC)
- നമ്മുടെ സ്കൂൾ/കോളേജുകളിൽ ഇത് സ്ക്രൂഗേജ് എന്നാണല്ലോ പഠിപ്പിക്കുന്നത്. ഞാനും അങ്ങനെ പഠിച്ചത് ഓർക്കുന്നു. ഇതേ പേരിൽ മറ്റ് ഉപകരണങ്ങൾ ഉണ്ടെങ്കിൽ വിവക്ഷാത്താൾ വേണം. --ഷിജു അലക്സ് (സംവാദം) 09:38, 6 ഫെബ്രുവരി 2013 (UTC)
- നമ്മുടെ നാട്ടിൽ തന്നെയുള്ള ഐ.ടി.ഐ.കളിലും, പോളി ടെക്‌നിക്കുകളിലും മൈക്രോ മീറ്റർ എന്ന പേരിലാണ് ഈ ഉപകരണത്തെക്കുറിച്ചു പഠിപ്പിക്കുന്നത്. അതു പോലെ തന്നെ ദൂരം അളക്കാനുള്ള ഉപകരണം എന്നതിൽ ദൂരം എന്നതിനു പകരം Thickness എന്ന് അർത്ഥം വരുന്ന മലയാള പദം ഉപയോഗിച്ചാൽ നന്നായിരിക്കും. ഇംഗ്ലീഷ് വിക്കിയിൽ സ്‌ക്രൂ ഗേജ് സെർച്ച് ചെയ്തു നോക്കിയാൽ ഈ ആശയക്കുഴപ്പം തീരും.Irumozhi (സംവാദം) 09:48, 6 ഫെബ്രുവരി 2013 (UTC)
\\അതു പോലെ തന്നെ ദൂരം അളക്കാനുള്ള ഉപകരണം എന്നതിൽ ദൂരം എന്നതിനു പകരം Thickness എന്ന് അർത്ഥം വരുന്ന \\
അതിനു കനം എന്ന് ഉപയോഗിക്കാമല്ലോ.
\\നമ്മുടെ നാട്ടിൽ തന്നെയുള്ള ഐ.ടി.ഐ.കളിലും, പോളി ടെക്‌നിക്കുകളിലും മൈക്രോ മീറ്റർ എന്ന പേരിലാണ് ഈ ഉപകരണത്തെക്കുറിച്ചു പഠിപ്പിക്കുന്നത്. \\
അപ്പോൾ കേരളത്തിൽ തന്നെ 2 പേരിൽ ഈ ഉപകരണം അറിയപ്പെടുന്നു എന്ന് സാരം. എന്തായാലും മറ്റുള്ളവർ കൂടെ എന്ത് പറയുന്നു എന്ന് നോക്കാം. --ഷിജു അലക്സ് (സംവാദം) 09:52, 6 ഫെബ്രുവരി 2013 (UTC)
സ്ക്രൂ ഗേജിന്റെ നോക്കിക്കേ. മൈക്രൊ മീറ്ററും കാണിക്കുന്ന പടങ്ങൾ ഇത് തന്നെ. ചുരുക്കത്തിൽ ഈ ഉപകരണം സ്ക്രൂ ഗേജ് എന്ന പേരിലും മൈക്രോമീറ്റർ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ടെക്നിക്കലായി മെഐക്രോമീറ്റർ ആയൊഇരിക്കും കൂടുതൽ ശരി. പക്ഷെ സ്ക്രൂ ഗേജ് എന്ന പേർ വ്യപകമായി ഉപയോഗത്തിലുണ്ട്. --ഷിജു അലക്സ് (സംവാദം) 10:01, 6 ഫെബ്രുവരി 2013 (UTC)
- മൈക്രോ മീറ്ററുകൾ പല രീതിയിലുള്ളവയുണ്ട്, മൈക്രോലെവലിൽ ലേസർ ഉപയോഗിച്ചുവരെ അളക്കുന്നുണ്ട്, അതിനാൽ എല്ലാ മൈക്രോമീറ്ററും സ്ക്രൂ ഗേജ് അല്ല, എന്നാൽ എല്ലാ സ്ക്രൂ ഗേജുകളും മൈക്രോമീറ്ററായി കാണാം. പിത്ത് (pitch) ഉപയോഗിച്ച് നിർണ്ണയിക്കുന്നവയെ ആണ് സാധാരണയായി സ്ക്രൂ ഗേജ് എന്ന് വിളിക്കുന്നത്. --എഴുത്തുകാരി സംവാദം 10:12, 6 ഫെബ്രുവരി 2013 (UTC)
അന്തർവിക്കി തെറ്റായതിനാൽ നീക്കിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കി ലേഖനമനുസരിച്ച് മൈക്രോമീറ്റർ എന്നാൽ സ്ക്രൂ ഉപയോഗിച്ച് അളക്കുന്നതുതന്നെയാണല്ലോ. ലേസർ ഉപയോഗിച്ച് അളക്കുന്നവയെയൊക്കെ മൈക്രോമീറ്റർ എന്ന് വിളിക്കാറുണ്ടോ? -- റസിമാൻ ടി വി 20:06, 6 ഫെബ്രുവരി 2013 (UTC)
മൈക്രോമീറ്റർ എന്നാണ് ആദ്യം പേരുകൊടുക്കാൻ ഉദ്ദേശിച്ചത്. പക്ഷേ അത് ഒരു അളവാണ്. മൈക്രോമീറ്റർ തലത്തിൽ അളക്കുന്ന ഉപകരണത്തെ അതേപേരിട്ടു വിളിക്കുകയും ചെയ്യുന്നു.... --Edukeralam|ടോട്ടോചാൻ (സംവാദം) 05:45, 7 ഫെബ്രുവരി 2013 (UTC)