സംവാദം:സൂപ്പർനോവ
സൂപ്പർ നോവ യാത്രയൊക്കെ ബുദ്ധിമുട്ടാവില്ലേ? പ്രത്യേകിച്ച് ജോലിത്തിരക്കുള്ളപ്പോൾ. എവിടെ നിന്നാണ് അത് എഴുതിയത് എന്നറിയാമെങ്കിൽ അത് ചേർത്താൽ മതിയാവും. അല്ലെങ്കിൽ തന്നെ ലേഖനം നന്നാക്കാൻ എല്ലാവരും ശ്രമിക്കണം. എഴുതിയ ആളിൻറെ മാത്രം ചുമതല എന്ന് പറയാനും പാടില്ല. തെളിവ് കണ്ടെത്താനായി എൻറെ സഹവർത്തിത്വം വാഗ്ദാനം ചെയ്യുന്നു. --ചള്ളിയാൻ 06:02, 11 ഓഗസ്റ്റ് 2007 (UTC)
- ഇന്നാ ഒരു 98 തെളിവുകൾ :-) en:Supernova --> റെഫെറെൻസ് സെക്ഷൻ നോക്കുക. Simynazareth 06:07, 11 ഓഗസ്റ്റ് 2007 (UTC)
ഈ റഫറൻസുകൾ അതാത് സ്ഥാനത്ത് ഇടണം.(ബൂലോഗം മാതിരി അല്ലല്ലോ പീടിക!) ഇംഗ്ലീഷിലെ റഫറൻസുകൾ അപ്പാടെ കണ്ണും പൂട്ടി ഇടാനും പാടില്ല. കുറേ ഒക്കെ തെറ്റായു കൊടുത്തിരിക്കാം. റിസർച്ച് തന്നെ ശരണം. --ചള്ളിയാൻ 06:25, 11 ഓഗസ്റ്റ് 2007 (UTC)
ചരിത്രം
തിരുത്തുക“ | ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ നോവ 1572 നവംബർ 11ന് ടൈക്കോ ഭ്രാഹ് ആണ് കണ്ടെത്തിയത്. [1] ഇത് കാസിയോപിയ നക്ഷത്ര സമൂഹത്തിലായിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1934 കണ്ടെത്തിയ ഹെർക്കുലീസ് എന്ന നോവ ആദ്യത്തെ നോവക്കു ശേഷം കണ്ടെത്തിയിട്ടുള്ള 79 ആമത്തെ നോവയാണ്. | ” |
ഇതു തെറ്റാണ്. അതിനു മുൻപു ആയിരക്കണക്കിനു കൊല്ലങ്ങൾക്ക് മുൻപ് തന്നെ സൂപ്പർ നോവയെ നിരീക്ഷിച്ചിട്ടുണ്ട്.
അതിനെ കറിച്ച് എഴുതാം പക്ഷെ സ്വല്പം സാവകാശം തരൂ.--Shiju Alex 09:01, 11 ഓഗസ്റ്റ് 2007 (UTC)
ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് [ആസ്ട്ട്രോ വീക്കിലിയിൽ] എഴുതിയിരിക്കുന്നതാണ് ഞാൻ ക്വോട്ട് ചെയ്തത്. തെറ്റാണെങ്കിൽ തിരുത്തൂ. ആതിന് എത്ര സാവകാശം വേണമെങ്കിലും ആവാം. തിരക്ക് പിടിക്കണ്ട. --ചള്ളിയാൻ 10:32, 11 ഓഗസ്റ്റ് 2007 (UTC)
ഒരു ശാസ്ത്ര ലേഖനത്തിൽ റെഫറൻസ് ആയി pseudo science ആയ astrology വെബ്ബ് സൈറ്റിന്റെ റ്സ്ഫറൻസ് കൊടുത്തതേ തെറ്റ്.
“ | Actually a nova is an old star which from an unknown cause appears to have exploded with cataclysmic violence. The first nova of record appeared suddenly on November 11, 1572, in the Constellation Cassiopeia, in the third decanate of Pisces - known as the decanate of Vicissitudes. | ” |
എന്നാണ് ആ സൈറ്റിൽ പറയുന്നത്. ഈ രണ്ട് വാക്യങ്ങളിൽ തന്നെ വിഡിത്തരങ്ങൽ ഇഷ്ടം പോലെ. --Shiju Alex 12:13, 11 ഓഗസ്റ്റ് 2007 (UTC)
- റെഫെറൻസ് ആയി കൊടുത്തിരിക്കുന്ന വെബ് വിലാസത്തിൽ ഇങ്ങനെ: and even though novae and supernovae are not related (except for the fact that the stars get brighter) the terms are still used today.
- തർജ്ജിമ ഇങ്ങനെ: നോവയും സൂപ്പർ നോവയും തമ്മിൽ പേരിലല്ലാതെ മറ്റ് ബന്ധമൊന്നുമില്ല
- except that the stars get brighter - ഇതിന്റെ വിവർത്തനം എവിടെ? ഇത്രയും ബന്ധം പോരേ? Simynazareth 13:24, 11 ഓഗസ്റ്റ് 2007 (UTC)
ക്ലാസ്സിഫിക്കേഷൻ
തിരുത്തുകഓഫ് സൂപ്പർ നോവ വേണ്ടേ? --ചള്ളിയാൻ 14:30, 11 ഓഗസ്റ്റ് 2007 (UTC)
ഭാരമൂലകങ്ങള്
തിരുത്തുകഭാരമൂലകങ്ങൾ എന്നതിനു് എന്തോ പ്രശ്നമുൾലതായി എനിക്കു് തോന്നുന്നു. mass എന്നതിന്റെ മലയാളമായാണോ ഭാരം ഉപയോഗിച്ചിരിക്കുന്നതു്? --Shiju Alex|ഷിജു അലക്സ് 05:07, 14 ജൂലൈ 2009 (UTC)
ഇം വിക്കിക്കാരും heavier elements എന്നു തന്നെയാണ് പറയുന്നത് --ജുനൈദ് (സംവാദം) 05:14, 14 ജൂലൈ 2009 (UTC)
അതിശയം
തിരുത്തുക“ | സൂപ്പർനോവ സ്ഫോടനമുണ്ടാക്കുന്ന പ്രകാശത്തിന്റെ തീവ്രത നിരവധി ആഴ്ചകളോളം (ചിലപ്പോൾ മാസങ്ങളോളം) പ്രസ്തുത നക്ഷത്രം ഉൾക്കൊള്ളുന്ന താരാപഥത്തിന്റെ പ്രകാശ തീവ്രതയെപോലും അതിശയിപ്പിക്കുന്നു | ” |
അതിശയിപ്പിക്കുന്നു എന്ന വാക്ക് ചേരുമോ.. വെല്ലുന്നു എന്നൊക്കെയുള്ള വാക്കല്ലേ ചേരുക? --Vssun 14:26, 18 ജൂലൈ 2009 (UTC)
മാറ്റി. --Shiju Alex|ഷിജു അലക്സ് 14:33, 18 ജൂലൈ 2009 (UTC)