ലെപ്പൺ
(പുലിസിംഹം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൺപുലിയും പെൺസിംഹവും ഇണചേർന്നുണ്ടാകുന്ന ജീവിയാണ് ലെപ്പൺ (Leopon). മൃഗശാലകളിലാണ് കാണപ്പെടാറ്. സ്വാഭാവിക സാഹചര്യങ്ങളിൽ ലെപ്പൺ ഉണ്ടാകാറില്ല.
ലെപ്പൺ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: |
ചരിത്രം
തിരുത്തുക1910-ൽ ഇന്ത്യയിലാണ് ലെപ്പണെക്കുറിച്ച് ആദ്യരേഖകൾ ഉള്ളത്. രണ്ടുകുട്ടികൾ ഉണ്ടായതിൽ ഒന്ന് രണ്ടരമാസത്തിനു ശേഷം മരിച്ചു. ജപ്പാൻ, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലെ മൃഗശാലകളിൽ ലെപ്പണുകൾ ജനിച്ചതായി റിപ്പോർട്ടുകളുണ്ട്. [1]
വലിപ്പം
തിരുത്തുകഇവയിലെ പെൺജീവിക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകും. ആൺജീവിക്ക് രണ്ടുമീറ്ററിലധികം നീളവും ഉണ്ടാകും. [2]
സവിശേഷതകൾ
തിരുത്തുകതലയും ഉടലും സിംഹത്തെപ്പോലെയും കാലുകൾ പുലിയെപ്പോലെയുമാണ് കാണപ്പെടുന്നത്. വശങ്ങളിൽ ബ്രൗൺനിറമുള്ള പുള്ളികൾ കാണാം.[3]