സംവാദം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി സുന്നികൾ)
Latest comment: 2 മാസം മുമ്പ് by Neutralhappy in topic എപി വിഭാഗത്തിൻറ സമസ്തയുമായി ബന്ധപ്പെട്ട മറ്റൊരു താൾ മലയാളം വിക്കിപീഡിയയിൽ ഇല്ല.
എപി വിഭാഗത്തിൻറ സമസ്തയുമായി ബന്ധപ്പെട്ട മറ്റൊരു താൾ മലയാളം വിക്കിപീഡിയയിൽ ഇല്ല.
തിരുത്തുകഎപി വിഭാഗത്തിൻറ സമസ്തയുമായി ബന്ധപ്പെട്ട മറ്റൊരു താൾ മലയാളം വിക്കിപീഡിയയിൽ ഇല്ല. നിലവിൽ ഉള്ള പല തലക്കെട്ടുകളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ യിലേക്ക് നയിക്കുന്നു. "അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" എന്നത് എപി വിഭാഗത്തിന്റെ സമസ്ത അല്ല. പുറമെ "സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന സംഘടന എപി വിഭാഗം സുന്നികളുടെ മേൽ ആരോപിച്ചതാണ് എന്ന് എപി വിഭാഗം സുന്നികളുടെ ഒരു ലേഖനത്തിൽ കണ്ടു. Neutralhappy (സംവാദം) 15:48, 22 സെപ്റ്റംബർ 2024 (UTC)
- "അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന എപി സംഘടന അല്ല എപി വിഭാഗത്തിന്റെ മറ്റൊരു സംഘടനയായ "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ". വേണമെങ്കിൽ "അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" യിലേക്ക് നയിക്കുന്ന എപി വിഭാഗത്തിന്റെ സമസ്തയുടെ തലക്കെട്ടുകളെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി സുന്നികൾ) എന്നതിലേക്ക് തിരിച്ച് വിടാം. അതാണ് നല്ലത്. Neutralhappy (സംവാദം) 15:56, 22 സെപ്റ്റംബർ 2024 (UTC)
- അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന താളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വിവരങ്ങൾ തിരിച്ചിട്ടിട്ടുണ്ട്. ഇനി ആ സംഘടനയുടെ സംസ്ഥാന ഘടകമാണ് ഈ താളെങ്കിൽ അതിന് ശ്രദ്ധേയത ഉണ്ടാവുകയുമില്ല. Irshadpp (സംവാദം) 20:01, 23 സെപ്റ്റംബർ 2024 (UTC)
- Irshadpp, താങ്കളുടെ വാദപ്രകാരം വിക്കിപീഡിയയിലെ കേരളത്തെക്കുറിച്ചും കർണാടകത്തെ കുറിച്ചും ഗുജറാത്തിനെ കുറിച്ചും ഉള്ള ലേഖനങ്ങൾ ഇന്ത്യയുടെ സംസ്ഥാന ഘടകങ്ങളെ കുറിച്ചുള്ള താളുകൾ ആയതിനാൽ ശ്രദ്ധേയത ഉണ്ടാവില്ല എന്നാണ്. അങ്ങനെയാണെങ്കിൽ കർണാടകയെക്കുറിച്ചും ഗുജറാത്തിനെ കുറിച്ചും ഉള്ള ലേഖനങ്ങൾ ഇന്ത്യയുടെ ലേഖനത്തിൽ ലയിപ്പിക്കുകയോ, ഇന്ത്യയുടെ ലേഖനത്തിലേക്ക് തിരിച്ചുവിടുകയോ, അല്ലെങ്കിൽ വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്യുകയോ ചെയ്യേണ്ടതാണ്. ശ്രദ്ധേയതെ കുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഇവിടെ വായിക്കാം: WP:NOTE. താങ്കൾ, Irshadpp, പറഞ്ഞിരുന്നത് ഇന്ത്യയെ കുറിച്ചുള്ള ലേഖനം ഉണ്ടാക്കിയതിനുശേഷം മാത്രമേ അവയുടെ സംസ്ഥാന ഘടകങ്ങളെ കുറിച്ചുള്ള ലേഖനം ഉണ്ടാക്കാൻ പാടുള്ളൂ എന്നാണെങ്കിൽ ആ വാദവും എപി വിഭാഗം സമസ്തയുടെ കാര്യത്തിൽ നിലനിൽക്കില്ല. കാരണം എപി വിഭാഗത്തിന്റെ സമസ്ത, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന ഘടകം ആണെങ്കിൽ, അതിന് മുകളിലുള്ള ഘടകമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ താൾ ഉണ്ടായതിന് ശേഷം തന്നെയാണ് എ വിഭാഗം സമസ്തയുടെ ഈ താൾ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി സുന്നികൾ)) ഉണ്ടാക്കിയത്. Neutralhappy (സംവാദം) 00:01, 24 സെപ്റ്റംബർ 2024 (UTC)
- എപി സുന്നികളുടെ "അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന സംഘടന എപി സുന്നികളുടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മറ്റൊരു പേരാണ് എന്ന തെറ്റിദ്ധാരണയും ചിലർക്കുണ്ടെന്ന് മനസ്സിലാകുന്നു. അത് തെറ്റാണെന്ന് ഈ വാർത്തയിലെ ആളുകളുടെ പേരുകൾ നോക്കുമ്പോൾ മനസ്സിലാകും. Neutralhappy (സംവാദം) 14:50, 24 സെപ്റ്റംബർ 2024 (UTC)
- താഴെ കാണുന്ന വെബ്സൈറ്റുകൾ പറയുന്നത് കാന്തപുരം വിഭാഗത്തിന് "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ" എന്ന സംഘടന ഉണ്ട് എന്ന് ആണ്.
- 1)ദ ഹിന്ദു: കാണുക
- 2) ഡൂൾ ന്യൂസ്: കിണുക
- 3) mathrubhumi.com:
- കാണുക
- 4) ദ ടൈംസ് ഓഫ് ഇന്ത്യ:
- കാണുക
- 5) Scroll.in:
- കാണുക
- 6) Onmanorama.com:
- കാണുക
- 7) ന്യൂസ്18:
- കാണുക
- 8) അറബ് ന്യൂസ്:
- കാണുക
- 9) ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്:
- കാണുക
- 10) Manoramanews.com:
- കാണുക
- 11) തേജസ് ന്യൂസ്:
- കാണുക
- 13) മീഡിയവൺ:
- കാണുക
- 14) മാധ്യമം: കാണുക
- 15) റിപ്പോർട്ടർ ടിവി:
- കാണുക
- 16) ദ എക്കണോമിക് ടൈംസ്:
- കാണുക
- 17) ദ പ്രിന്റ്:
- കാണുക
- 18) TwoCircles.net:
- കാണുക Neutralhappy (സംവാദം) 16:06, 24 സെപ്റ്റംബർ 2024 (UTC)