ഈ ലേഖനത്തിൽ മാറ്റങ്ങൾ വരുത്തുന്നു. വിക്കിക്ക് ചേർന്നതല്ല എന്ന് പറയേണ്ടതില്ലല്ലോ ഇപ്പോളുള്ള ലേഖനം.--Kumar ettumanoor

ശ്രീരാമസേന എന്നല്ലേ. കന്നഡയിൽ അങ്ങനെയാണു് എഴുതി കണ്ടിരിക്കുന്നതു്. ഈ സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം കർണ്ണാടകയാണല്ലോ. --Shiju Alex|ഷിജു അലക്സ് 14:41, 20 ഒക്ടോബർ 2009 (UTC)Reply

യുട്യൂബ് തിരുത്തുക

ഈ വാചകം ലേഖനത്തിൽ എന്തിനാണ്‌? --Anoopan| അനൂപൻ 08:20, 21 ഒക്ടോബർ 2009 (UTC)Reply

സംഭവത്തിന്റെ ഗൗരവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ്‌ അത്തരത്തിലുള്ള വാക്യം. രണ്ടാമത്തെ കാര്യം. ഇവിടെ ആദ്യത്തെ വാചകത്തിന്‌ തെളിവ് ഫലകമിട്ടു കാണുന്നു! ഒരു intro യുടെ ആദ്യവാചകത്തിന്‌ തെളിവ്, തെളിവുകളുടെ അടിസ്ഥഅനത്തിൽ എഴുതിയ തുടർന്ന് വരുന്ന കാര്യങ്ങളാണ്‌. തീവ്രവാദം,വർഗീയ വാദം എന്നിവക്കുള്ള വ്യക്തമായ ചെയ്തികളാണല്ലോ ആ ലേഖനത്തിന്‌ മുഴുവനായും ഉള്ളത്. തങ്ങൾ ചെയ്ത നിയമ വിരുദ്ധവും അക്രമപരവുമായ പ്രവർത്തികളുടെ ഉത്തരവാദിത്വം പലപ്പോഴും അവർ തന്നെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഞ്ഞാൻ മനസ്സിലാക്കുന്നത് ഇതായിരിക്കണം ഒരു സംഘടനയെ തീവ്രവാദ സംഘടന എന്നു വിളിക്കാൻ ഏറ്റവും നല്ല ന്യായം. അല്ലാതെ വല്ല സർക്കാരുകളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് മാത്രം നോക്കി നടന്നാൽ ബിൻലദിനെ അൽ ഖൊയ്ദയെയും താലിബാനെയും മാത്രമേ തീവ്രവാദിയായി കാണാൻ പറ്റൂ.--ഉപ്പേരിക്കുരുള 08:59, 21 ഒക്ടോബർ 2009 (UTC)Reply

യുട്യൂബ് ഹിറ്റ് നോക്കിയാണോ സംഭവത്തിന്റെ ഗൗരവം നിർണ്ണയിക്കപ്പെടുന്നത്.???? ROFL!!!! --Anoopan| അനൂപൻ 09:12, 21 ഒക്ടോബർ 2009 (UTC)Reply

മാധ്യമ ശ്രദ്ധ എന്ന നിലയിൽ യൂറ്റ്യൂബിന്റേതടക്കം ഏത് വെബ്സൈറ്റിലെയും ഈ വിഷയത്തെ കുറിച്ചുള്ള ഉള്ളടക്കത്തിന്റെ ഹിറ്റ്റേറ്റ് വിലയിരുത്തുന്നതിൽ അപാകതയില്ല. 117.204.81.208 09:55, 21 ഒക്ടോബർ 2009 (UTC)Reply

ഹിറ്റ്റേറ്റ് വിലയിരുത്തണം എന്ന വാദം സമ്മതിച്ചാൽത്തന്നെ, ഇത് ഏറ്റവും കൂടുതൽ വാച്ച് ചെയ്യപ്പെട്ട ക്ലിപ്പുകളിലൊന്നാണ്‌ എന്നതിന്‌ തെളിവ് വേണമല്ലോ. യൂട്യൂബിൽ mangalore pub എന്ന് സർച്ച് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ ഹിറ്റ് കിട്ടിയതായി കണ്ടത് 2.3 ലക്ഷമാണ്‌. sachin tendulkar സർച്ച് ചെയ്താൽ ഇതിൽ കൂടുതൽ ഹിറ്റുകളുള്ള 13 വീഡിയോകളോ മറ്റോ ഉണ്ട്. (ഏറ്റവും കൂടുതൽ ഹിറ്റുകളുള്ളതായി കണ്ടത് 10 ലക്ഷത്തിലധികം). Evolution of Dance എന്ന വീഡിയോക്ക് 12 കോടി ഹിറ്റുകളുണ്ടായിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ്‌ ഏറ്റവും കൂടുതൽ വാച്ച് ചെയ്യപ്പെട്ടു എന്ന് പറയുന്നത്? വാചകം നീക്കണമെന്ന് ശക്തിയായി അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 11:59, 21 ഒക്ടോബർ 2009 (UTC)Reply

യൂട്യൂബ് റഫറൻസായി സ്വീകാര്യമല്ല. ഈ ലേഖനം വിക്കിക്കു ചേർന്ന നിലയിൽ മാറ്റി എഴുതണം. --‌ജ്യോതിസ് 13:12, 21 ഒക്ടോബർ 2009 (UTC)Reply

യൂട്യൂബ് വേണ്ടങ്കിൽ വേണ്ട എന്ന് വെച്ചാൽ പോരെ എന്തിന് മൊത്തത്തിൽ(ധ്വനി) മാറ്റി എഴുതണം ‌88.213.7.164 14:27, 21 ഒക്ടോബർ 2009 (UTC)Reply

യൂട്യൂബ് വാചകം നീക്കി -- റസിമാൻ ടി വി 15:09, 21 ഒക്ടോബർ 2009 (UTC)Reply
ക്ലിപ്പുകളിലൊന്നാണ്‌ എന്നതിലെ ഒന്ന് എന്നത് പലരും ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഇവിടെ ഒരു ഉപയോക്താവ് യൂട്യൂബ് റഫറൻസായി സ്വീകാര്യമല്ല എന്ന് എഴുതി കാണുന്നു. എന്ത്കൊണ്ടാണ്‌ സ്വീകാര്യമല്ല എന്ന് പറഞ്ഞത്. അങ്ങനെ വല്ല നയവും വിക്കിയിലുണ്ടോ. ഇതും കാണുക എന്നത് മാറ്റിയത് ഏത് ന്യായം വെച്ചാണ്‌. --ഉപ്പേരിക്കുരുള 16:21, 21 ഒക്ടോബർ 2009 (UTC)Reply

സംഘ് പരിവാർ, ആർ.എസ്സ്.എസ്സ്. എന്നിവ 'ഇതും കാണുക'യാക്കി ഈ ലേഖനത്തിൽ ചേർക്കേണ്ട ആവശ്യം കണ്ടില്ല. അതുകൊണ്ടാണ്‌ നീക്കിയത്. യൂട്യൂബ് വീഡിയോയെപ്പറ്റിയുള്ള വാചകം നീക്കിയത് 'ക്ലിപ്പുകളിലൊന്നാണ്‌' എന്ന് പറയാൻ കൂടി സാധിക്കാത്തത്ര കുറവ് ഹിറ്റുകളേ കണ്ടുള്ളൂ എന്നതിനാലും. മിക്ക ഹിന്ദി സിനിമാഗാനങ്ങൾക്കും യൂട്യൂബിൽ ലക്ഷക്കണക്കിന്‌ ഹിറ്റുകളുണ്ട് -- റസിമാൻ ടി വി 16:36, 21 ഒക്ടോബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീരാം_സേന&oldid=4025077" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രീരാം സേന" താളിലേക്ക് മടങ്ങുക.